1.ഒരു ഡിസ്ചാര്‍ജ്ജ് ലാമ്പില്‍ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതില്‍ നിറച്ചിരിക്കുന്ന വാതകം ഏത്?

ക്ലോറിന്‍

2.ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ്? 

തമിഴ്നാട് (കല്പാക്കം)

3.കേരളത്തിന്‍റെ കടല്‍ത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത്?

തോറിയം

4.മൈക്രോഫോണില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം എന്ത്? 

ശബ്ദോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു

5.മനുഷ്യഹൃദയത്തില്‍ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുന്നത്?

ഇടത് വെന്‍ട്രിക്കിള്‍

6.ഉരഗങ്ങളുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്? 

മീസോ സോയിക് കാലഘട്ടം

7.സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത്? 

ട്രെപോനിമ പല്ലേഡിയം

8.ഏത് സസ്യത്തില്‍ നിന്നാണ് അഗര്‍-അഗര്‍ എന്ന പദാര്‍ത്ഥം ലഭിക്കുന്നത്? 

ജെലിഡിയം

9.രണ്ട് ആവാസ വ്യവസ്ഥകള്‍ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത്?

  ഇക്കോട്ടോണ്‍

10.ഓസോണ്‍ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റിലാണ്? 

ഡോബ്സണ്‍ യൂണിറ്റ്

11.കേരളത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാടുകളില്‍ ഉള്‍പ്പെടുന്നത്?

  48

12.ഇന്ത്യയുടെ ആദ്യ തദ്ദേശിയ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം ഏത്? 

റിസാറ്റ് 1

13.ഏത് വര്‍ഷമാണ് ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?

  2010

14.ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങള്‍? 

റൂസ്സോ

15.ചരിത്ര പ്രസിദ്ധമായ കയ്യൂര്‍ സമരം ഏതു വര്‍ഷമായിരുന്നു? 

1941

16.ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകള്‍ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് ഇത് ഏത് സംസ്ഥാനത്താണ്കാണപ്പെടുന്നത്?

  പശ്ചിമ ബംഗാള്‍

17.ഒളിമ്പിക്സിന്‍റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളില്‍ നീല വളയം ഏത് ഭുഖണ്ഡത്തെ സൂചിപ്പിക്കുന്നു? 

യൂറോപ്പ്

18.ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്? 

കബഡി

19.ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? 

ഒറീസ്സ

20.1936 നവംബര്‍ 12-ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്? 

ശ്രീ ചിത്തിരതിരുനാള്‍

21.പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ ഏത്? 

വിറ്റാമിന്‍ ഇ

22.കാനിസ് ഫെമിലിയാരിന് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്? 

നായ

23.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്? 

ബഹ്മാനന്ദ ശിവയോഗി

24.കേന്ദ്രനാഡീ വ്യവസ്ഥയിലെ നൂറോണുകള്‍ നശിക്കുന്നതുമൂലമോ സെറിബ്രല്‍ കോര്‍ട്ടക്സിലെ പ്രവര്‍ത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗം ഏത്? 

അല്‍ഷിമേഴ്സ്

25.പ്രപഞ്ചത്തിന്‍റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്? 

യൂറി ഗഗാറിന്‍

26.ചെന്തുരുണി വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

  കൊല്ലം

27.ഏറ്റവും അധികം തവണ ഏഷ്യന്‍ ഗെയിംസിന് വേദിയായ നഗരമേത്? 

ബാങ്കോക്ക്

28.സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍? 

മുഖ്യമന്ത്രി

29.റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? 

മുംബൈ

30.ഗ്രാമതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ രൂപം കൊടുത്ത പദ്ധതി? 

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍

31.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ ലക്ഷ്യമിടുന്നത്? 

സെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തല്‍

32.അഫ്സ്പാ കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക? 

ഇറോം ഷര്‍മിള

33.ഇന്ത്യന്‍ സ്ട്രഗിള്‍സ് എന്ന കൃതിയുടെ കര്‍ത്താവ്? 

സുഭാഷ് ചന്ദ്രബോസ്

34.കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷന്‍? 

വിന്‍സെന്‍റ് എം. പോള്‍

35.ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? 

ഗുല്‍ബര്‍ഗ്ഗ്

36.വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച വെനിഷ്യന്‍ സഞ്ചാരി? 

നിക്കോളോ കോണ്ടി

37.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

  ഇടുക്കി

38.സ്വാതന്ത്രാസമര കാലഘട്ടത്തില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചുവന്ന കുപ്പായക്കാര്‍ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്? 

പത്താന്‍കാര്‍

39.1930 മുതല്‍ ജനുവരി 26 ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?

  ലാഹോര്‍

40.ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?

  കോണ്‍വാലീസ്

41.ആനന്ദമഠം രചിച്ചത്?

  ബങ്കിംചന്ദ്രചാറ്റര്‍ജി

42.ഇന്ത്യന്‍ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍? 

എ.പി.ജെ. അബ്ദുള്‍കലാം

43.1961-ല്‍ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം?

  ബെല്‍ഗ്രേഡ്

44.താഷ്ക്കന്‍റ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി? 

ലാല്‍ ബഹദൂര്‍ശാസ്ത്രി

45.ജയ ജയ കോമള കേരള ധരണി, ജയ ജയ മാമക പൂജിത ജനനി, എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്? 

ബോധേശ്വരന്‍

46.സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്?

  കുന്തിപ്പുഴ

47.രാസവസ്തുക്കളുടെ രാജാവ് എന്ന പേരില്‍ അറിയപ്പെടുന്നത് ഏത്? 

സള്‍ഫ്യൂരിക് ആസിഡ്

48.മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന? 

ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍

49.ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്‍റെ സ്ഥാപകനാര്? 

പറവൂര്‍ ശ്രീധരന്‍ തന്ത്രി

50.കേരളത്തില്‍ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകള്‍ കാണപ്പെടുന്ന സ്ഥലം?

  മറയൂര്‍

51.ഇന്ത്യയില്‍ ഏറ്റവുമധികം റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

52.ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്? 

ഇന്ദിരാകോള്‍

53.ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

ഒറീസ്സ

54.എണ്ണൂര്‍ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

തമിഴ്നാട്

55.സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍? 

ജെ.സി. ബോസ്

56.വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത്?

സള്‍ഫര്‍

57.വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം?

സോഡിയം

58.അസ്കോര്‍ഹിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം? 

ജീവകം സി

59.ഒരു പ്രോജക്ടൈലിന് പരാമവധി റേഞ്ച് ലങിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം? 

45 ഡിഗ്രി

60.അന്തരീക്ഷ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ കാണപ്പെടുന്ന ലോഹം? 

മെര്‍ക്കുറി

61.ശബ്ദത്തിന്‍റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്? 

ഡെസിബെല്‍

62.ചുവന്ന ചീരയ്ക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാര്‍ത്ഥം? 

സാന്തോഫില്‍

63.സുഖവാസകേന്ദ്രമായ മൗണ്ട്അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പര്‍വ്വത നിരയിലാണ്?

  ആരവല്ലി

64.കേരള നവോത്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്നത്? 

ശ്രീനാരായണ ഗുരു

65.ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

  മഹാനദി

66.താന്‍സെന്‍ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

സംഗീതം

67.ബുലന്ദ് ദര്‍വാസ നിര്‍മ്മിച്ചതാര്? 

അക്ബര്‍

68.ഇന്ത്യയിലെ ഏക അഗ്നിപര്‍വ്വതമായ ബാരണ്‍ സ്ഥിതി ചെയ്യുന്നത്?

  ആന്‍ഡമാന്‍ നിക്കോബാര്‍

69.ഇന്ത്യ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാന മന്ത്രിയുടെ കാലത്താണ്? 

നരസിംഹറാവു

70.ഏത് നോട്ടിലാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് ചിത്രീകരിച്ചിരിക്കുന്നത്? 

50 രൂപ നോട്ടില്‍

71.മുദ്രാരാക്ഷസം ആരുടെ കൃതിയാണ്?

വിശാഖദത്തന്‍

72.1857 ലെ മഹത്തായ വിപ്ലവത്തില്‍ കാണ്‍പൂരില്‍ നേതൃത്വം കൊടുത്ത നേതാവ്? 

നാനാസാഹിബ്

73.മലമ്പനി എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തില്‍പ്പെടുന്നു? 

പ്രോട്ടോസോവ

74.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറി ആരായിരുന്നു? 

വി.പി. മേനോന്‍

75.1964-66 ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു? 

ഡോ. വി.എസ്. കോത്താരി

76.അന്യായമായി തടവിലാക്കപ്പെട്ട വിടുവിക്കാനുപയോഗിക്കുന്ന റിട്ട്? 

ഹേബിയസ് കോര്‍പസ്

77.എല്ലാ വര്‍ഷവും ലോക കൊതുക് ദിനമായി ആചരിക്കുന്നതെന്ന്? 

ആഗസ്റ്റ് 20

78.6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം?

അനുഛേദം 21 എ

79.ഇന്ത്യയില്‍ കല്‍ക്കരി നിക്ഷേപത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

  ജാര്‍ഖണ്ഡ്

80.ലോക ലഹരി വിരുദ്ധ ദിനം?

  ജൂണ്‍ 26

81.യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്? 

പോള്‍വാള്‍ട്ട്

82.മാല്‍ഗുഡി ഡേയ്സ് ആരുടെ കൃതിയാണ്? 

ആര്‍.കെ. നാരായണന്‍

83.ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റ്ലൈറ്റ്? 

ഐ.ആര്‍.എന്‍.എസ്.എസ്.-1 എ

84.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം? 

പണിയര്‍

85.സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

ബുധന്‍

86.NW-1 ദേശീയ ജലപാത ഏത് നദിയിലൂടെയാണ്? 

ഗംഗ

കേരളത്തിലൂടെ കടന്നു പോകുന്ന ഏക ദേശീയ ജലപാത

ദേശീയ ജലപാത 3(കൊല്ലം-കോട്ടപ്പുറം)

ഇന്ത്യയിലെ ആദ്യ ജലമെട്രോപദ്ധതി ആരംഭിച്ചത് : കേരളം (കൊച്ചി)

ദേശീയ ജലപാത,ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

ദേശീയ ജലപാത 1  – അലഹബാദ് – ഹാൽഡിയ

ദേശീയ ജലപാത  2 – സാദിയ – ദുബ്രി

ദേശീയ ജലപാത 3  – കൊല്ലം-കോട്ടപ്പുറം

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത 

അലഹബാദ്-ഹാൽഡിയ (1620 കി മീ)

87.ഹാല്‍ഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്? 

പഞ്ചിമബംഗാള്‍

88.ഇന്ത്യയില്‍ ജനസംഖ്യയില്‍ 3-ാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം ഏത്? 

ബീഹാര്‍

89.നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു? 

കൊല്‍ക്കത്ത

90.തണ്ണീര്‍മുക്കം ബണ്ട് കായലിനു കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്?

  വേമ്പനാട്ട് കായല്‍

91.ബാങ്കിംഗ് റഗുലേഷന്‍ ആക്റ്റ് നടപ്പിലാക്കിയ വര്‍ഷം?

  1949

92.ഭിലായ് ഇരുമ്പുരുക്കു നിര്‍മ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്? 

1956-61

93.സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം? 

ഡിസംബര്‍ 10

94.കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?

20

95.തിണസങ്കല്പം നിലനിന്നിരുന്ന കേരളത്തില്‍ പര്‍വ്വത പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്?

കുറിഞ്ചി

96.കേരള വനിത കമ്മീഷന്‍ രൂപീകരിച്ച വര്‍ഷം? 

1996

97.ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്? 

പോര്‍ച്ചുഗീസുകാര്‍

98.ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  ഭവന നിര്‍മ്മാണ പദ്ധതി

99.തിരുവിതാംകൂര്‍ സ്വാതന്ത്ര സമരത്തിലെ ത്രിമൂര്‍ത്തികള്‍ ആരെല്ലാം? 

പട്ടം, ടി.എം.വര്‍ഗ്ഗീസ്, സി.കേശവന്‍

100.ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? 

അരുണാചല്‍പ്രദേശ്

100.ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? 

അരുണാചല്‍പ്രദേശ്

error: