1001.തിരുവനന്തപുരം ദൂരദര്‍ശിനില്‍ നിന്നും മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച വര്‍ഷം? 

1985 ജനുവരി 1

1002.1930-ല്‍ ആരംഭിക്കുകയും 1935-ല്‍ നിരോധിക്കപ്പെടുകയും ചെയ്ത ഈ പത്രം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം പാശ്ചാത്യസാഹിത്യത്തെ മലയാളികള്‍ക്ക്പരിചയപ്പെടുത്താനും ശ്രമിച്ചിരുന്നപത്രം ഏത്? 

കേസരി

1003.സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ പ്രസാധനം ചെയ്ത ആദ്യ മലയാള മാസിക? 

ശാരദ

1004.കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവ്? 

പ്രൊഫ. കെ.കെ. നീലകണ്ഠന്‍

1005.ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രോപരിതലത്തിന്‍റെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശ വാഹനമാണ് ആദ്യമായി ചന്ദ്രന്‍റെ മറുഭാഗത്തിന്‍റെ ചിത്രമെടുത്തത്? 

ലൂണാ 3

1006.മൗലികാവകാശങ്ങള്‍ ഏത് ഭരണഘടനയില്‍ നിന്ന് കടമെടുത്തതാണ്? 

അമേരിക്കന്‍ ഭരണഘടന

1007.വായനാദിനം എന്നാണ്? 

ജൂണ്‍ 19

1008.ഏറ്റവും നീളം കൂടിയ നാവുള്ള മൃഗം? 

ജിറാഫ്

1009.മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത്? 

ശകുന്തളാ ദേവി

1010.വയനാട്ടിലെ ഗണപതിവട്ടത്തിന്‍റെ ഇപ്പോഴത്തെ പേര്? 

സുല്‍ത്താന്‍ ബത്തേരി

1011.ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ്? 

മുസ്ലീം

1012.മാര്‍ബിളിലെ സ്വപ്നമാണ് വിശേഷിക്കപ്പെട്ടത്? 

താജ്മഹല്‍

1013.കേരളത്തിലെ ആദ്യ ഡിജിറ്റല്‍ പഞ്ചായത്ത്? 

പാമ്പാക്കുട

1014.ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍? 

എം. തമ്പി ദുരൈ

1015.എനികക് ജീവിതത്തില്‍ വെറും 3 സാധനങ്ങളെ വേണ്ടൂ അവ പുസ്തകങ്ങള്‍,പുസ്തകങ്ങള്‍,പുസ്തകങ്ങള്‍ മാത്രം ഇതാരുടെ വാക്കുകള്‍? 

ടോള്‍സ്റ്റോയി

1016.രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം? 

വെള്ളെഴുത്ത്

1017.ലോഗരിതത്തിന്‍റെ പിതാവ്? 

ജോണ്‍ നേപ്പിയര്‍

1018.ഭൂമിയുടെ ഭ്രമണപഥത്തില്‍ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം? 

സല്യൂട്ട് 1

1019.കൊടുമുടികളുടെ ശൃംഖത്തില്‍ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പര്‍വ്വതാരോഹകരെ കയറ്റി വിടുന്ന കൊടുമുടി ഏതാണ്? 

കാഞ്ചന്‍ജംഗ

1020.ബച്പന്‍ ബചാവോ ആന്ദോളന് തുടക്കമിട്ടതാര്? 

കൈലാഷ് സത്യാര്‍ത്ഥി

1021.സൈലന്‍റ് സ്പ്രിംഗ് എന്ന കൃതിയുടെ കര്‍ത്താവ്? 

റേച്ചല്‍ കഴ്സണ്‍

1022.മലബാറില്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം? 

മിതവാദി

1023.ശ്രീനാരായണ ഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം? 

1913

1024.കേരളത്തിലെ ആദ്യ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം? 

മട്ടാഞ്ചേരി

1025.വയനാട് ചുരം ഏത് ജില്ലയിലാണ്? 

കോഴിക്കോട്

1026.കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജല വൈദ്യുതി നിലയം? 

മൂലമറ്റം

1027.ഇന്‍ഡിക്ക ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്? 

മെഗസ്തനീസ്

1028.കേരളത്തിലെ ആദ്യത്തെ റെയില്‍വെ ലൈന്‍? 

ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ

1029.കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍? 

ശങ്കര നാരായണന്‍ തമ്പി

1030.തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി? 

പട്ടം താണുപിള്ള

1031.തിരുവിതാംകൂറില്‍ ആദ്യത്തെ നായര്‍ റെഗുലേഷന്‍ ആക്ട് പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്? 

മൂലം തിരുനാള്‍

1032.1921-ലെ മലബാര്‍ കലാപം ആരംഭിച്ച സ്ഥലം? 

പൂക്കോട്ടൂര്‍

1033.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ട വര്‍ഷം? 

1938

1034.എക്സറേ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്? 

റോണ്‍ട്ജന്‍

1035.ഭാരത കേസരി എന്നറിയപ്പെട്ടത്? 

മന്നത്ത് പത്മനാഭന്‍

1036.ദേശീയ സംയുക്ത പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ നിലവില്‍ വന്നത് ഏത് ഭരണഘടനാഭേദഗതി പ്രകാരമാണ്? 

1990 ലെ 65-ാം ഭേദഗതി

1037.ഇന്ത്യയിലെ ആദ്യ ജൈവകൃഷി സംസ്ഥാനം? 

സിക്കിം

1038.2016 ലെ ഒളിമ്പിക്സ് ലോഗോയ്ക്ക് ഏതു കൊടുമുടിയുടെ രൂപമാണുള്ളത്? 

സാഗര്‍ലോഫ്

1039.എ.ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ ദുഃഖിച്ചുകൊണ്ട് കുമാരനാശാന്‍ എഴുതിയ വിലാപകാവ്യം ഏത്? 

പ്രരോദനം

1040.കടല്‍ കടക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലത്ത് മാമൂലുകളെ വെല്ലുവിളിച്ച് കടല്‍യാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു? 

ചിത്തിര തിരുനാള്‍

1041.സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍ ആരായിരുന്നു? 

സി.പി. ഗോവിന്ദപിള്ള

1042.1904-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജാ രവിവര്‍മ്മയ്ക്ക് നല്‍കിയ ബഹുമതി ഏത്? 

കേസരി ഹിന്ദ്

1043.കൊച്ചിയില്‍ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാന്‍ ആരായിരുന്നു? 

ഷണ്‍മുഖം ചെട്ടി

1044.ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ ആദ്യമന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആരായിരുന്നു?

സി. അച്യുതമേനോന്‍

1045.എല്ലാ ജാതിക്കാര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കാന്‍ ഉത്തരവിട്ട തിരുവിതാംകൂര്‍ രാജാവ്? 

ശ്രീമൂലം തിരുനാള്‍

1046.ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ ആരായിരുന്നു തിരുവിതാംകൂര്‍ ദിവാന്‍? 

സി.പി. രാമസ്വാമി അയ്യര്‍

1047.കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത്? 

മലയാള രാജ്യം

1048.ട്രീറ്റ്മെന്‍റ് ഓഫ് തീയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകം എഴുതിയതാര്? 

ഡോക്ടര്‍ പല്‍പ്പു

1049.ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ നിയമസഭാംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത് കൊച്ചി നിയമസഭയിലാണ്. അവരുടെ പേരെന്ത്? 

തോട്ടയ്ക്കാച്ച് മാധവിയമ്മ

1050.1900-ലെ ഈഴവ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന നിവേദനം ഏത് ബ്രിട്ടീഷിന്ത്യന്‍ വൈസ്രോയിക്കാണ് സമര്‍പ്പിച്ചത്? 

കഴ്സണ്‍

1051.’വരിക വരിക സഹജരേ, വലിയ സഹന സമര സമയമായ്’ എന്ന് തുടങ്ങുന്ന പാട്ട് ഏത് സമരത്തിന്‍റെ മാര്‍ച്ചിംങ് ആയിരുന്നു.? 

ഉപ്പ് സത്യാഗ്രഹം

1052.കേരളത്തില്‍ സ്വകാര്യ വനങ്ങള്‍ ദേശസാത്കരിക്കാന്‍ തീരുമാനിച്ച വര്‍ഷം ഏത്? 

1971

1053.’പരമാണു’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്? 

കണാദന്‍

1054.ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ചന്ദ്രശേഖര്‍ നോബല്‍ സമ്മാനം നേടിയത് ഏത് മേഖലയിലാണ്? 

ജിയോഫിസിക്സ്

1055.കോശ സിദ്ധാന്തം ആവിഷ്കരിച്ചത്? 

ഫ്ളിഡനും ഷ്വാനും

1056.ദൂരത്തിന്‍റെ ഏറ്റവും കൂടിയ പ്രായോഗിക യൂണിറ്റ് ഏത്? 

പാര്‍സെക്

1057.രണ്ടു ജീവികള്‍ തമ്മിലുള്ള സഹജീവനത്തില്‍ രണ്ടിനും ഒരുപോലെ ഗുണകരമായ ബന്ധം ഏത് പേരിലറിയപ്പെടുന്നു? 

സിംബയോസിസ്

1058.ഉണരുവിന്‍ …… അഖിലേശനെ സ്മരിപ്പിന്‍ …. എന്ന് പ്രമാണ വാക്യമുണ്ടായിരുന്ന പ്രസിദ്ധീകരണം? 

അഭിനവ കേരളം 

1059.മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം? 

കണ്ടക്ടിവിറ്റി മീറ്റര്‍

1060.ലോകപുകയില വിരുദ്ധദിനമായി ആചരിക്കുന്നത്? 

മെയ് 31

1061.ജീവജാലങ്ങളുടെ ശരീരത്തിനുള്ളില്‍ നടക്കുന്ന രാസപ്രക്രിയകളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയേത്?

  ബയോകെമസ്ട്രി

1062.സ്വതന്ത്രമായി താഴേയ്ക്കു വീഴുന്ന ഒരു വസ്തു ഒരു സെക്കന്‍റില്‍ സഞ്ചരിക്കുന്ന ദൂരം? 

4.9 മീറ്റര്‍

1063.അറ്റ്ലസ് 66 എന്നത് ഏത് കാര്‍ഷിക വിളയുടെ ഇനമാണ്? 

ഗോതമ്പ്

1064.ഗാര്‍ഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി ഏത്? 

50 Hz

1065.കോശത്തിലെ ഊര്‍ജ്ജനിലയം ഏത്? 

മൈറ്റോകോണ്‍ട്രിയ

1066.ആന്തര സമസ്ഥിതി പാലിക്കാന്‍ ശ്വേതരക്താണു ഏത്? 

ലിംഫോസൈറ്റ്

1067.ആന്‍റിബോഡികളെ ഉല്‍പ്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത്? 

ലിംഫോസൈറ്റ്

1068.ലോക അല്‍ഷിമേഴ്സ് ദിനം എന്നാണ്? 

സെപ്റ്റംബര്‍ 21

1069.ലിംഗനിര്‍ണ്ണയ ക്രോമസോമുകളില്‍ ഒരു X ക്രോമസോമിന്‍റെ കുറവ് മൂലം സന്താനങ്ങളില്‍ കാണുന്ന രോഗാവസ്ഥ ഏത്? 

ടര്‍ണര്‍ സിന്‍ഡ്രോം

1070.മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തുനിന്നും ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്തു പിന്നീട് വധശിക്ഷ നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ.) ഭടനായിരുന്നു? 

വക്കം അബ്ദുല്‍ ഖാദര്‍

1071.കുറിച്യര്‍ കലാപത്തിനു പ്രധാന കാരണമായത്? 

ഭൂനികുതി പണമായി പിരിച്ചത്

1072.ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ മുഖ്യപ്രവര്‍ത്തന മേഖല? 

തിരുവിതാംകൂര്‍

1073.1928 മെയ് മാസത്തില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ വെച്ചു നടന്ന 4-ാം കേരള സംസ്ഥാന കോണ്‍ഗ്രസ്സ്സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ആരായിരുന്നു? 

ജവഹര്‍ലാല്‍ നെഹ്റു

1074.1930 ഏപ്രില്‍ മാസത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാല്‍നടയായി പുറപ്പെട്ട വാളണ്ടിയര്‍ സംഘത്തിന് നേതൃത്വം നല്‍കിയത് ആര്? 

കെ. കേളപ്പന്‍

1075.ചാന്നാര്‍ വിഭാഗത്തിന്‍റെ അവശതകള്‍ക്ക് അറുതി വരുത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്?

  വൈകുണ്ഠസ്വാമികള്‍ 

1076.ഗുരുവായൂര്‍ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂര്‍ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു? 

പൊന്നാനി

1077.ഭാഷയിലെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍ ഏത്? 

ഭാസ്ക്കരമേനോന്‍

1078.കടഞഛ സ്ഥാപിതമായ വര്‍ഷം? 

1969

1079.സാല്‍ക്ക് വാക്സിന്‍ ഏത് രോഗത്തിനെതിരെയുള്ളതാണ്? 

പോളിയോ

1080.കപ്പാസിറ്റന്‍സിന്‍റെ യൂണിറ്റ്? 

ഫാരഡ്

1081.ശരീരതാപനില കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍? 

ആന്‍റിപൈററ്റിക്കുകള്‍

1082.ജെറിയാട്രിക്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? 

വാര്‍ദ്ധക്യരോഗ ചികിത്സ

1083.കംപ്രസ്ഡ് നാച്വറല്‍ ഗ്യാസിലെ പ്രധാന ഘടകം? 

മിഥെയിന്‍

1084.ഡോപാമിന്‍ എന്ന നാഡീയ പോഷകത്തിന്‍റെ കുറവുമൂലം ഉണ്ടാകുന്ന രോഗം? 

പാര്‍ക്കിന്‍സണ്‍സ്

1085.ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് എന്ന സംഘടന വിലവില്‍ വന്ന വര്‍ഷം? 

1906

1086.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് എത്ര അടിയാക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്? 

142 അടി

1087.ആലുവയില്‍ ഓട് ഫാക്ടറി സ്ഥാപിച്ച മഹാകവി? 

കുമാരനാശാന്‍

1088.കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്‍റെ പുതിയ പേര്? 

സമുന്നതി

1089.ഭൂമിശാസ്ത്രപരമായ സവിശേഷതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ഏത് വിഭാഗത്തില്‍പ്പെടുന്നു? 

ഉപദ്വീപ്

1090.ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത് കാണപ്പെടുന്ന കടല്‍? 

അറബിക്കടല്‍

1091.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഗാന്ധിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്? 

1919-1947

1092.സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍ വന്ന വര്‍ഷം? 

1956

1093.ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത നാട്ടുരാജ്യം? 

ജുനഗഡ്

1094.കേരളത്തിലെ കോര്‍പ്പറേഷനുകളുടെ എണ്ണം?

  6

1095.കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്? 

പെരിയാര്‍

1096.കേരളത്തിലെ ആകെ ദേശിയോദ്യാനങ്ങളുടെ എണ്ണം? 

5

1097.കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം? 

ഒക്ടോബര്‍ 13

1098.യൂറോപ്പിന്‍റെ പുതപ്പ് എന്നറിയപ്പെടുന്ന സമുദ്രജല പ്രവാഹം? 

ഉത്തര അറ്റ്ലാന്‍റിക് പ്രവാഹം

1099.1939-ലെ തിരുവിതാംകൂര്‍ രാജധാനി മാര്‍ച്ചിന് നേതൃത്വം നല്‍കിയ വനിത?

  അക്കാമ്മ ചെറിയാന്‍

1100.സിമന്‍റിന്‍റെ സെറ്റിങ് സമയം ക്രമീകരിക്കാന്‍ ചേര്‍ക്കുന്ന വസ്തുവാണ്? 

ജിപ്സം

error: