1301.സിന്ധു-ഗംഗാ-ബ്രഹ്മപുത്രാ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങള്‍ നിക്ഷേപിച്ചുണ്ടായ സമതലം? 

ഉത്തര മഹാസമതലം

1302.ആലത്തൂരില്‍ സിദ്ധാശ്രമം സ്ഥാപിച്ചതാര്? 

ബ്രഹ്മാനന്ദ ശിവയോഗി

1303.കുമാരനാശാന്‍റെ അവസാന രചന? 

കരുണ

1304.സ്വരാജ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നത്? 

സി.ആര്‍. ദാസ്

1305.അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം സ്ഥാപിച്ചതാര്? 

ഡോ. വേലുക്കുട്ടി അരയന്‍

1306.അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാന്‍സിറാണി എന്ന് വിശേഷിപ്പിച്ചതാര്? 

എം.കെ. ഗാന്ധി

1307.ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? 

കണ്ണൂര്‍

1308.പട്ടം താണുപിള്ള സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി? 

ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി

1309.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രഥമ പ്രസിഡന്‍റ്? 

പട്ടം എ. താണുപിള്ള

1310.കൊച്ചിയിലെ ജനങ്ങള്‍ക്ക് ഉത്തരവാദ ഭരണം നേടിയെടുക്കാന്‍ വേണ്ടി രൂപീകരിച്ച സംഘടന? 

കൊച്ചിന്‍ രാജ്യ പ്രജാമണ്ഡലം

1311.കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചതാര്? 

ഇ.എം.എസ്. നമ്പൂതിരിപ്പാട്

1312.വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് കേരളം ഏത് കമ്പനിയുമായാണ് കരാറുണ്ടാക്കിയിരിക്കുന്നത്?

  അദാനി പോര്‍ട്ട്സ്

1313.കൊച്ചിയിലെ രാജഭരണകാലത്തെ അനുസ്മരിപ്പിച്ചു കൊണ്ട് പ്രസിദ്ധമായ അത്തം ഘോഷയാത്ര നടക്കുന്നത് എവിടെ? 

തൃപ്പൂണിത്തറ

1314.സംസ്ഥാനത്തെ ആദ്യത്തെ മെഗാ.സി-ടെക് സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതെവിടെ? 

ശബരിമല

1315.അവയവ ദാനത്തിനുള്ള കേരള സര്‍ക്കാര്‍ പദ്ധതിയുടെ പേര്? 

മൃതസഞ്ജീവനി

1316.കേരള സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ കുപ്പി വെള്ളം ഏത് പേരില്‍ അറിയപ്പെടുന്നു? 

ഹില്ലി അക്വാ

1317.ഇന്ത്യയില്‍ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഔദ്യോഗിക ഏജന്‍സി ഏത്? 

സര്‍വ്വേ ഓഫ് ഇന്ത്യ

1318.ഇന്ത്യയുടെ പ്രഥമ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ആപ്പിള്‍ വിക്ഷേപിച്ചതെവിടെ നിന്ന്? 

ഫ്രഞ്ച് ഗയാന

1319.ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം നിലവില്‍ വന്ന വര്‍ഷം ഏത്? 

1995

1320.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത വിമാനം ഏത്? 

നിഷാന്ത്

1321.ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലയേത്? 

പാലക്കാട്

1322.ഇന്ത്യന്‍ ദേശീയ പ്രസ്ഥാവത്തിന്‍റെ ആത്മീയ പിതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്? 

സുഭാഷ് ചന്ദ്രബോസ്

1323.ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റായിരുന്നതാര്? 

മൗലാനാ അബ്ദുള്‍ കലാം ആസാദ്

1324.മയിലിനെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷം? 

1963

1325.നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും സമത്വം ഉറപ്പു നല്‍കുന്ന ഭരണഘടനാ വകുപ്പ് ഏത്? 

14-ാം വകുപ്പ്

1326.ഒരു വ്യക്തിയെ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ അനുശാസിക്കുന്ന ഉത്തരവ് ഏത്? 

മാര്‍ഡമസ്

1327.കേരളത്തില്‍ ആന പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? 

കോടനാട്

1328.ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയില്‍? 

പമ്പ

1329.ഭാരതപ്പുഴയെ വെള്ളയങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാല്‍ ഏത്? 

പൊന്നാനി കായല്‍

1330.കടവാവലുകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏത്? 

മംഗളവനം

1331.തിരുവിതാംകൂര്‍ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന സംഭവം എന്താണ്? 

ക്ഷേത്രപ്രവേശന വിളംബരം

1332.കുഞ്ഞന്‍പിള്ള എന്നത് ഏത് സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ യഥാര്‍ത്ഥ പേരാണ്? 

ചട്ടമ്പി സ്വാമികള്‍

1333.ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചയാള്‍? 

ലൂയി പതിനാലാമന്‍

1334.പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വിതം പഠിപ്പിക്കണം പറഞ്ഞതാര്? 

മഹാദേവ ഗോവിന്ദ റനാഡെ

1335.കോമണ്‍ വെല്‍ത്ത് ദിനം? 

മെയ് 24

1336.ഇംഗ്ലീഷ് കവിതയുടെ പിതാവ്? 

ജെഫ്രി ചൗസര്‍

1337.ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ഭാഷ? 

ഇംഗ്ലീഷ്

1338.ഇന്ത്യന്‍ മാക്യവെല്ലി എന്നറിയപ്പെടുന്നയാള്‍? 

ചാണക്യന്‍

1339.വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം എവിടെ? 

അഹമ്മദാബാദ്

1340.ഇന്ത്യയിലെ റെയില്‍വേ കോച്ച് ഫാക്ടറി? 

കപൂര്‍ത്തല

1341.ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി? 

വിജയലക്ഷ്മി പണ്ഡിറ്റ്

1342.ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട്? 

ഹിരാക്കുഡ്

1343.ഛത്രപതി ശിവജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്? 

മുംബൈ

1344.നാഷണല്‍ ഡിഫന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നത്? 

മുംബൈ

1345.ആരാധനാലയങ്ങള്‍ ഇല്ലാത്ത മതം? 

കണ്‍ഫ്യൂഷ്യനിസം

1346.റെഡ്ക്രോസിന്‍റെ സ്ഥാപകന്‍? 

ഹെന്‍റി ഡ്യുനാന്‍റ്

1347.ലിഫ്റ്റ് കണ്ടുപിടിച്ചത്? 

ഇ.ജി. ഓട്ടിസ്

1348.ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി? 

അല്‍മേഡ

1349.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്? 

മന്നത്ത് പത്മനാഭന്‍

1350.ലോകബാങ്ക് ഏത് വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്? 

1946 ജൂണ്‍ 25

1351.സര്‍വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷന്‍സ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ആര്? 

വുഡ്രോ വില്‍സണ്‍

1352.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്? 

1993 സെപ്റ്റംബര്‍ 28

1353.രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര്? 

പി.സി. മഹലനോബിസ്

1354.ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകന്‍ ഏത്? 

പീറ്റര്‍ ബെറന്‍സണ്‍

1355.ജീവകം കെ.യുടെ രാസനാമം എന്ത്? 

ഫില്‍ലോ ക്യൂനോണ്‍

1356.ഒരു വ്യക്തി പ്രകൃത്യാ അവന്‍റേതല്ലെങ്കില്‍ അവന്‍ ഒരു അടിമയാണ് എന്ന് പറഞ്ഞ ചിന്തകനാര്? 

അരിസ്റ്റോട്ടില്‍

1357.ലോക പ്രമേഹ ദിനം എന്ന്? 

നവംബര്‍ 14

1358.മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വര്‍ഷം? 

ബി.സി. 321

1359.ആസാമിന്‍റെ ക്ലാസിക്കല്‍ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത്? 

സാത്രിയാ

1360.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം ഏത്? 

എക്കല്‍മണ്ണ്

1361.ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര്‍? 

അപ്സര

1362.മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ഭാരം എത്ര? 

1400 ഗ്രാം

1363.പേഴ്സണല്‍ കമ്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? 

ഹെന്‍റി എഡോസ് റോബര്‍ട്സ് 

1364.ത്വക്കിനും രോമത്തിനും മൃദുത്വം നല്‍കുന്ന ദ്രാവകം? 

സീബം

1365.ചന്ദ്രയാന്‍ വിക്ഷേപിക്കപ്പെട്ട വര്‍ഷം? 

2008 ഒക്ടോബര്‍ 22

1366.അലമാട്ടി ഡാം ഏത് സംസ്ഥാനത്താണ്? 

കര്‍ണ്ണാടക

1367.ആദ്യമായി എ.ടി.എം. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്? 

എച്ച്.എസ്.ബി.സി. ബാങ്ക്

1368.ചാരനിറത്തിലുള്ള പുസ്തകം ഏത് രാജ്യത്തിന്‍റെ ഔദ്യോഗിക രേഖയാണ്? 

ബെല്‍ജിയം  

1369.വിംസി എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്‍റെ യഥാര്‍ത്ഥപേര്? 

വി.എം. ബാലചന്ദ്രന്‍

1370.അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി? 

ശിരുവാണി

1371.കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം? 

നോര്‍ത്ത് പറവൂര്‍

1372.ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് സമ്പ്രദായം ഏതു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ളതായിരുന്നു? 

കൊല്‍ക്കത്താ – ഡയമണ്ട് ഹാര്‍ബര്‍ 

1373.ഓറല്‍ പോളിയോ വാക്സിന്‍ ആദ്യമായി കണ്ടെത്തിയതാര്? 

ആല്‍ബര്‍ട്ട് സാബിന്‍

1374.ബ്രാസ് ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്? 

ചെമ്പ്, സിങ്ക്

1375.ഹരിതകമുള്ള ജന്തുവേത്? 

യുഗ്ലീന

1376.ആന്‍റിജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്? 

ഒ ഗ്രൂപ്പ്

1377.ഇലകളില്‍ നിര്‍മ്മിക്കുന്ന ആഹാരം സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന കലയേത്? 

ഫ്ളോയം

1378.ശരീരത്തില്‍ രക്തത്തിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ ജീവകം? 

ഫോളിക്കാസിഡ്

1379.സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം? 

സ്വര്‍ണം

1380.1907-ല്‍ കേരളീയ നായര്‍ സമാജം സ്ഥാപിച്ചത്? 

മന്നത്ത് പദ്മനാഭന്‍

1381.ഇറ്റലിയിലെ ഫാസ്റ്റിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതാവ്? 

മുസ്ലോളിനി

1382.വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത്? 

1858-ലെ ആക്ട്

1383.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? 

കാനിംങ്

1384.ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം? 

1928

1385.ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്? 

5-ാം പദ്ധതി

1386.ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏതു രാജ്യത്തില്‍ നിന്നും സ്വീകരിച്ചതാണ്? 

അയര്‍ലന്‍റ്

1387.ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി? 

ഓറിയന്‍റെല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി

1388.ദേശീയ അന്ധതാനിവാരണ പദ്ധതി ആരംഭിച്ച വര്‍ഷം? 

1976

1389.മഹാത്മാഗാന്ധിയുടെ കീഴില്‍ യംങ്ങ് ഇന്ത്യയുടെ എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളി? 

ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്

1390.സെലനോഗ്രാഫി എന്നാല്‍? 

ചന്ദ്രനെക്കുറിച്ചുള്ള പഠനം

1391.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി? 

മൗലാന അബ്ദുള്‍ കലാം ആസാദ്

1392.വായ്പകളുടെ നിയന്ത്രകന്‍ എന്നറിയപ്പെടുന്ന ബാങ്ക്? 

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

1393.നാഥുല ചുരം ബന്ധിപ്പിക്കുന്നത് ഏതു പ്രദേശങ്ങള്‍ തമ്മിലാണ്? 

സിക്കിം, ടിബറ്റ്

1394.വിക്ടോറിയ മെമ്മോറിയല്‍ എന്ന മ്യൂസിയം എവിടെയാണ്? 

കൊല്‍ക്കത്ത

1395.ഇന്ത്യന്‍ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്? 

പാര്‍ലമെന്‍റിലെ ഇരുസഭകളിലെയും അംഗങ്ങള്‍

1396.കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിര്‍മ്മിച്ച വിദേശ ശക്തി ഏത്?

  പോര്‍ട്ടുഗീസ്

1397.എലിസ, വെസ്റ്റേണ്‍ ബ്ലോട്ട് എന്നീ പരിശോധനകള്‍ ഏതു രോഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

എയ്ഡ്സ്

1398.കേരളത്തില്‍ കൂടുതല്‍ ഫാക്ടറികള്‍ ഉള്ള ജില്ല? 

എറണാകുളം

1399.ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തുനിന്നാണ്? 

ആസ്ട്രേലിയ

1400.ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ആര്? 

മീരാകുമാര്‍

error: