1401.മിന്നലില്‍ വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍? 

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

1402.ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം? 

പഞ്ചാബ്

1403.ആകാശവാണി എന്ന പേര് ഇന്ത്യന്‍ റേഡിയോ പ്രക്ഷോപണത്തിന് നല്‍കിയ വ്യക്തി ആര്? 

രവീന്ദ്രനാഥ ടാഗോര്‍

1404.ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തെയാണ്? 

ആമുഖം

1405.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി?

  തൈറോയ്ഡ് ഗ്രന്ഥി

1406.1957-ലെ ആദ്യ കേരള മന്ത്രി സഭയിലെ വ്യവസായവകുപ്പു മന്ത്രി? 

കെ.പി. ഗോപാലന്‍

1407.ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത്?

  ഭൂമദ്ധ്യരേഖയില്‍

1408.ദേശീയ ഉപഭോക്ത്യ ദിനം? 

ഡിസംബര്‍ 24

1409.ജൈവ കൃഷിയുടെ ഉപജ്ഞാതാവ്? 

സര്‍ ആല്‍ബര്‍ട്ട് ഹൊവാര്‍ഡ്

1410.സുമംഗല എന്ന തൂലികാനാമത്തില്‍ പ്രസിദ്ധയായ മലയാള എഴുത്തുകാരി? 

ലീല നമ്പൂതിരിപ്പാട് 

1411.ആദ്യ സാര്‍ക്ക് സമ്മേളനം നടന്നതെവിടെ? 

ധാക്ക

1412.ഇന്ത്യന്‍ ഭരണഘടനയില്‍ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്? 

324

1413.പച്ചക്കറികള്‍ അധികസമയം വെള്ളത്തിലിട്ടുവച്ചാല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍ ഏത്? 

വിറ്റാമിന്‍ സി

1414.റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് നിര്‍മ്മാണം ആരംഭിച്ച വര്‍ഷം? 

1938

1415.പണ്ഡിറ്റ് കറുപ്പന്‍റെ നേതൃത്വത്തില്‍ കായല്‍ സമ്മേളനം നടന്ന വര്‍ഷം? 

1913

1416.വിക്രമാംഗ ദേവചരിതം എഴുതിയതാര്? 

ബില്‍ഹണല്‍

1417.ആധുനിക ബഹിരാകാശ നിരീക്ഷണ ശാസ്ത്രത്തിന്‍റെ പിതാവ്? 

ഗലീലിയോ ഗലീലി

1418.മാനവ വികസന സൂചിക രൂപപ്പെടുത്തിയത്? 

മെഹബൂബ്-ഉള്‍-ഹഖ്

1419.എനര്‍ജി കണ്‍സര്‍വേഷന്‍ ആക്ട് ഇന്ത്യയില്‍ നിലവില്‍ വന്നതെന്ന്? 

2002 മാര്‍ച്ച്

1420.കേരളത്തിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്? 

വരവൂര്‍

1421.പുതുതായി രൂപംകൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത് ഏതുപേരില്‍? 

ഖാദര്‍

1422.ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിക്കപ്പെട്ടതെവിടെ? 

റിഷ്റ

1423.ക്രിസ്തുമത നിരൂപണം രചിച്ചതാര്? 

ചട്ടമ്പിസ്വാമികള്‍

1424.ഈയത്തിന്‍റെ അയിര് ഏതുപേരിലറിയപ്പെടുന്നു? 

ഗലീന

1425.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗിരിവര്‍ഗ്ഗക്കാര്‍ ഉള്ള ജില്ല? 

വയനാട്

1426.സോപ്പുകുമിളയില്‍ കാണപ്പെടുന്ന വര്‍ണ്ണ ശബളമായ ദൃശ്യത്തിനു കാരണമായ പ്രതിഭാസം? 

ഇന്‍ററര്‍ഫറന്‍സ്

1427.ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം? 

അന്‍റാര്‍ട്ടിക്ക

1428.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണിയടിച്ച നമ്പൂതിരി ബ്രാഹ്മണനല്ലാത്ത ആദ്യ വ്യക്തി? 

പി. കൃഷ്ണപിള്ള

1429.ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം? 

1952

1430.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി? 

രാജ്കുമാരി അമൃത്കൗര്‍

1431.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

1432.1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍റെ അധ്യക്ഷന്‍? 

ഫസല്‍ അലി

1433.മതേതരത്വം, സോഷ്യലിസം എന്നീ തത്ത്വങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്? 

1976-ല്‍ 42-ബരണഘടനാ ഭേദഗതി

1434.കേരള സ്റ്റേറ്റ് ഹാന്‍ഡിക്രാഫ്റ്റ് കോര്‍പ്പറേഷന്‍ ആസ്ഥാനം? 

തിരുവനന്തപുരം

1435.പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു ദിവസത്തേക്കാവശ്യമായ കാത്സ്യത്തിന്‍റെ അളവെത്ര? 

850-1400 എം.ജി.

1436.മിതാക്ഷര ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

നിയമം

1437.ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ സത്യാഗ്രഹം എവിടെവെച്ചായിരുന്നു? 

ചമ്പാരന്‍

1438.ചോള രാജാക്കമാരുടെ രാജകീയ മുദ്ര? 

കടുവ

1439.ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നതാര്? 

ദാദാഭായ് നവറോജി

1440.കേരളത്തിലെ ആദ്യത്തെ ബാല ഗ്രാമപഞ്ചായത്ത്? 

നെടുമ്പാശ്ശേരി

1441.കാഞ്ഞങ്ങാട്ട് നിന്ന് ചെമ്പഴന്തിയിലേക്ക് സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത് ആര്? 

വി.ടി. ഭട്ടതിരിപ്പാട്

1442.ലോകത്തിലെ ഏക ജൂതരാഷ്ട്രം? 

ഇസ്രായേല്‍

1443.ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ചലച്ചിത്രം

1444.ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നതേത്? 

മുംബൈ

1445.”ഹാപ്പിനെസ്  ഡിപ്പാര്‍ട്ട്മെന്‍റ്” ഉള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? 

മധ്യപ്രദേശ്

1446.ഇന്‍റര്‍നാഷണല്‍ ഒളിംപിക് ഡേ എന്നാണ്? 

ജൂണ്‍ 23

1447.ശാഖകളോട് കൂടി ഇല പൊഴിക്കുന്ന വൃക്ഷം ഏത്? 

ചപ്പങ്ങം

1448.കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളം ആക്കുന്ന സംവിധാനത്തിന്‍റെ പേര്? 

റിവേഴ്സ് ഓസ്മോസിസ്

1449.പാലിന്‍റെ വെള്ള നിറത്തിന് കാരണമായ ഘടകം ഏത്? 

കേസീന്‍

1450.അന്തരീക്ഷത്തില്‍ ലെഡിന്‍റെ അളവ് കൂടുതലായാല്‍ ഉണ്ടാകുന്ന രോഗം? 

പ്ലംബിസം

1451.ഇന്ത്യയിലെ ആദ്യത്തെ ഹൈ-ടെക് കന്നുകാലി ഫാം എവിടെയാണ്? 

കൊല്ലം (കുളത്തൂപ്പുഴ)

1452.ഭാരതത്തിലെ യൂക്ലിഡ് എന്നറിയപ്പെടുന്നതാര്? 

ഭാസ്ക്കരാചാര്യ

1453.മുറിവുണങ്ങാന്‍ സഹായിക്കുന്ന ജീവകം ഏത്? 

ജീവകം സി

1454.സണ്ണിഡേയ്സ് ആരുടെ ആത്മകഥയാണ്? 

സുനില്‍ ഗവാസ്കര്‍

1455.ആരോഗ്യസൂചികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഏത്? 

ഐസ്ലാന്‍ഡ്

1456.104-ാമത് സയന്‍സ് കോണ്‍ഗ്രസ്സിന് വേദിയാകുന്ന നഗരം ഏത്? 

തിരുപ്പതി

1457. ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശ രേഖയേത്? 

23 1/2 ഡിഗ്രി വടക്ക്

1458.ഓരോ പള്ളിക്കുമൊപ്പം ഒരു പള്ളിക്കുടം എന്ന ആശയം മുന്നോട്ട് വെച്ചത്? 

കുര്യാക്കോസ് ചാവറ

1459.കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപം കൊണ്ട വര്‍ഷം? 

1941

1460.ഗദ്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകനാര്? 

ലാലാ ഹര്‍ദയാല്‍

1461.1946 ല്‍ സ്ഥാപിച്ച കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയുടെ ചെയര്‍മാന്‍ ആര്? 

ഡോ. രാജേന്ദ്ര പ്രസാദ്

1462.1857 ലെ വിപ്ലവത്തിനു തുടക്കം കുറിച്ച സ്ഥലം ഏത്? 

മീററ്റ്

1463.ഐ .എസ്.ആര്‍.ഒ. യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത്? 

നീല

1464.അന്തര്‍ദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത്? 

മാര്‍ച്ച് 8

1465.ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ആദ്യ വിദേശ ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? 

അന്‍റാര്‍ട്ടിക്ക

1466.ബിഹു നൃത്തം ഏതു സംസ്ഥാനത്തിന്‍റെ കലാരൂപമാണ്? 

ആസാം

1467.വോട്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് ഏതു ദിവസമാണ്? 

ജനുവരി 25

1468.സാലാര്‍ ജംഗ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു? 

ഹൈദരാബാദ്

1469.ഏതു വിദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ചിട്ടിബാബു? 

വീണ

1470.ഇന്ത്യയില്‍ ചണം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം? 

പശ്ചിമബംഗാള്‍

1471.യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? 

മൗണ്ട് എല്‍ബ്രൂസ്

1472.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്നു വിശേഷിപ്പിച്ചതാര്? 

ജോണ്‍ സിലി

1473.ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന്? 

1975 ജൂണ്‍ 25

1474.കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്? 

ധര്‍മ്മരാജ

1475.മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്‍ഷം? 

1761

1476.നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

  ഭോപ്പാല്‍

1477.കരിവെള്ളൂര്‍ സമരത്തിന്‍റെ നേതാവ്? 

കെ. ദേവയാനി

1478.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? 

ഗുജറാത്ത്

1479.മനുഷ്യന്‍ ആദ്യം കണ്ടെത്തിയ ലോഹം? 

ചെമ്പ്

1480.ഇന്താങ്കി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്? 

നാഗാലാന്‍ഡ്

1481.കേരളത്തില്‍ പുകയില കൃഷി ചെയ്യുന്നത്? 

കാസര്‍ഗോഡ്

1482.ഫൈബ്രിനോജിന്‍ എന്ന പ്രോട്ടീന്‍റെ ഉല്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍? 

വിറ്റാമിന്‍ കെ

1483.കാര്‍ഗില്‍ ഏതു നദിക്കരയിലാണ്? 

സുരു

1484.ഹരിതഗൃഹ പ്രഭാവത്തിന് കൂടുതല്‍ കാരണമാകുന്ന വാതകം? 

കാര്‍ബണ്‍ ഡൈ ഓക്സൈഡ്

1485.മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത്? 

ഹൈഡ്രോക്ലോറിക് ആസിഡ്

1486.ബഹീഷ്കൃത ഭാരത് എന്ന പത്രത്തിന്‍റെ സ്ഥാപകന്‍ ആര്? 

അംബേദ്കര്‍

1487.കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന തീയതി? 

2010 ഏപ്രില്‍ 1

1488.ബീഹു എന്ന നൃത്തരൂപം ഏത് സംസ്ഥാനത്തെ കലാരൂപമാണ്? 

ആസ്സാം

1489.ചൈതന്യഭൂമി ആരുടെ അന്ത്യവിശ്രമസ്ഥലമാണ്? 

അംബദ്കര്‍

1490.പാക്കിസ്ഥാനുമായി ഏറ്റവും അധികം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം? 

രാജസ്ഥാന്‍

1491.ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍? 

അഭിനവ് ബിജ്ര

1492.വിദ്യാഭ്യാസം മൗലികാവശമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി? 

86

1493.കുടുംബശ്രീ പദ്ധതി കേരളത്തില്‍ ആരംഭിച്ച വര്‍ഷം? 

1998

1494.മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച വര്‍ഷം? 

1891

1495.നാഗാലാന്‍റ് സംസ്ഥാനം നിലവില്‍ വന്നത്? 

1963

1496.ഉണ്ണായി വാര്യര്‍ സ്മാരകം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു? 

ഇരിങ്ങാലക്കുട

1497.ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്? 

ആമുഖം

1498.സലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? 

ജമ്മു-കാശ്മീര്‍

1499.കേരളത്തിലെ ഏക സ്പൈസസ്പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? 

പുറ്റടി

1500.ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന ഉടമ്പചിയായ ക്യോട്ടോ പ്രോട്ടോക്കോള്‍ ഒപ്പുവച്ച വര്‍ഷം? 

2005 ഫെബ്രുവരി 16

error: