201.സത്യാര്‍ത്ഥ പ്രകാശം എന്ന ഗ്രന്ഥം രചിച്ചതാര്?

  സ്വാമി ദയാനന്ദ സരസ്വതി

202.1970 കളില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വിപ്വത്തിന് ആഹ്വാനം ചെയ്ത നേതാവ്? 

ജയപ്രകാശ് നാരായണന്‍

203.നമ്മുടെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിന്‍റെ മധ്യത്തില്‍ എത്ര ആരക്കാലുണ്ട്? 

ഇരുപത്തിനാല്

204.ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പന ചെയ്ത വ്യക്തി? 

പിംഗലി വെങ്കയ്യ

205.എല്‍നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്ര തീരം? 

പസഫിക് സമുദ്രം

206.കേരളത്തിലെ ഗ്രാമപപഞ്ചായത്തുകളുടെ എണ്ണം? 

941

207.ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? 

കണ്ണൂര്‍

208.തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? 

എറണാകുളം

209.ഇന്ത്യക്കാര്‍ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിച്ച വര്‍ഷം?

1928

210.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ചുവന്ന കുപ്പായക്കാര്‍ എന്ന പേരില്‍ പത്താന്‍കാരുടെ സംഘടനയ്ക്ക് രൂപം നല്‍കിയ              നേതാവ്?

  ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍

211.കോണ്‍ഗ്രസിന്‍റെ ലക്ഷ്യം പൂര്‍ണ സ്വരാജ് ആണെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമ്മേളനം? 

ലാഹോര്‍ സമ്മേളനം

212.കേരളത്തില്‍ ജനസംഖ്യ കുറവുള്ള ജില്ല? 

വയനാട്

213.മുതിരപ്പുഴ ഏതു നദിയുടെ പോഷകനദിയാണ്? 

പെരിയാര്‍

214.കേരളത്തിലെ ആദ്യത്തെ അണക്കെട്ട്? 

മുല്ലപ്പെരിയാര്‍

215.തഥാഗതന്‍ എന്നറിയപ്പെടുന്നതാരാണ്? 

ബുദ്ധന്‍

216.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടം എവിടെയാണ്? 

നിലമ്പൂര്‍

217.2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയ ടീം? 

സര്‍വീസസ്

218.കേരളത്തിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം? 

ആറ്റിങ്ങല്‍ കലാപം

219.1923 ലെ കാക്കിനട കോണ്‍ഗ്രസ് സമ്മേളത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച നേതാവ്? 

ടി.കെ. മാധവന്‍

220.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രഥമ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

221.കൊച്ചിയിലെ ജനങ്ങള്‍ക്ക് ഉത്തരവാദ ഭരണം നേടിയെടുക്കാന്‍ വേണ്ടി രൂപികരിച്ച സംഘടന? 

കൊച്ചിന്‍ രാജ്യ പ്രജാമണ്ഡലം 

222.അഖിലത്തിരുട്ട് എന്ന ഗ്രന്ഥം എഴുതിയ കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താവ്? 

വൈകുണ്ഠ സ്വാമികള്‍

223.സാധുജന പരിപാലനസംഘം രൂപികരിച്ച നവോത്ഥാന നായകന്‍? 

അയ്യങ്കാളി

224.ശ്രീനാരായണ ഗുരുവിന്‍റെ സമാധിസ്ഥലം? 

ശിവഗിരി

225.അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത്? 

വി.ടി. ഭട്ടതിരിപ്പാട്

226.അയഗാര്‍ സമ്പ്രദായം ഏത് രാജവംശത്തിന്‍റെ പ്രത്യേകതയാണ്? 

വിജയനഗരം

227.പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്കോ പുരസ്കാരം ലഭിച്ച കേരളത്തിലെ ക്ഷേത്രം? 

വടക്കുനാഥ ക്ഷേത്രം

228.ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍? 

ഐ.എന്‍.എസ്. കൊല്‍ക്കത്ത

229.പാക്കിസ്ഥാന്‍ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം? 

ഗസല്‍

230.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു നടത്താന്‍ ചുമതലപ്പെട്ട സ്ഥാപനം? 

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍

231.കേന്ദ്ര ആസൂത്രണ കമ്മീഷനു പകരം വന്ന സംവിധാനം ഏതു പേരില്‍ അറിയപ്പെടുന്നു? 

നീതി ആയോഗ്

232.സിന്ധു-ഗംഗ-ബ്രഹ്മപുത്ര നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങള്‍                    നിക്ഷേപിച്ചുണ്ടായ സമതലം?

  ഉത്തര മഹാസമതലം

233.റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  ഒഡീഷ

234.കേരളം ഏതു റെയില്‍വേ മേഖലയുടെ ഭാഗമാണ്? 

ദക്ഷിണ റയില്‍വേ

235.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്? 

ഇടുക്കി

236.ഒരു നെല്ലും ഒരു മീനും പദ്ധതി കേരളത്തില്‍ എവിടെയാണ് നടപ്പിലാക്കിയത്? 

കുട്ടനാട്

237.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്? 

പള്ളിവാസല്‍

238.ഇന്ത്യയുടെ ദേശീയമൃഗം ഏതാണ്? 

കടുവ

239.ഇന്ത്യാ രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം ഏത്? 

2005

240.ദേശീയഗാനമായ ജനഗണമന എത്ര സമയം കൊണ്ടാണ് പാടിത്തീരുക?

  52 സെക്കന്‍ഡ്

241.കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏതു കാര്‍ഷിക വിളയുടെ ഇനങ്ങളാണ്? 

തെങ്ങ്

242.അയിത്തോച്ചാടന പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം ഏതാണ്? 

കാക്കിനാട സമ്മേളനം

243.ദേശീയ ഭരണഘടനാ ദിനം എന്ന്? 

നവംബര്‍ 26

244.ജാതീയമായച്ചനീചത്വങ്ങള്‍ക്കെതിരായി ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്? 

പണ്ഡിറ്റ് കെ.പി.കറുപ്പന്‍

245.മന്നത്ത് പത്മനാഭന്‍ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നടത്തിയത് ഏതുമായി ബന്ധപ്പെട്ടാണ്? 

വൈക്കം സത്യാഗ്രഹം

246.1856 ബാസല്‍ മിഷന്‍ മലബാറിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എവിടെയാണ് ആരംഭിച്ചത്? 

തലശ്ശേരി

247.ഒരു ജാതി ഒരു മതം ദൈവം മനുഷ്യന് എന്നു പറഞ്ഞ സാമൂഹ്യ പരിഷ്കര്‍ത്താവ് ആര്? 

ശ്രീനാരായണ ഗുരു

248.ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന കൃതിയുടെ കര്‍ത്താവ്. 

ഇ.എം.എസ്.

249.കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്? 

വയനാട്

250.കേരളത്തിലെ ഏറ്റവും വലിയ കായല്‍? 

വേമ്പനാട്ടു കായല്‍

251.കുറുവ ദ്വീപ് ഏതു നദിയിലാണ്? 

കബനി

252.ഇടുക്കി ജില്ലയില്‍പ്പെടാത്ത വന്യജീവി സങ്കേതം?

  സൈലന്‍റ് വാലി

253.കേരളത്തിലെ ഏറ്റവും വലിയ നദി ഏത്?

  പെരിയാര്‍

254.മലാലയോടൊപ്പം നോബല്‍ സമ്മാനം പങ്കിട്ട ഇന്ത്യക്കാരന്‍?

  കൈലാഷ് സത്യാര്‍ഥി

255.ഇന്ത്യാ ഗവണ്‍മെന്‍റ് സ്ത്രീശാക്തീകരണത്തിനായി പൂര്‍ണ്ണശക്തി ദൗത്യം ആരംഭിച്ചത് ഏത് വര്‍ഷം?

  2010

256.ഇന്ത്യയില്‍ മുഗള്‍ ഭരണം സ്ഥാപിക്കപ്പെട്ട യുദ്ധം ഏത്? 

പാനിപ്പട്ട് യുദ്ധം

257.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? 

ജവഹര്‍ലാല്‍ നെഹ്റു

258.1924 ല്‍ പന്‍മന ആശ്രമത്തില്‍ വച്ച് സമാധിയടഞ്ഞ നവോത്ഥാന നായകന്‍ ആര്? 

ചട്ടമ്പിസ്വാമികള്‍

259.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ? 

ഉത്തരായന രേഖ

260.ഏതു രാജ്യവുമായിട്ടാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ അതിര്‍ത്തി ഉള്ളത്? 

ബംഗ്ലാദേശ്

261.റിഗര്‍ എന്നറിയപ്പെടുന്ന മണ്ണ് ഏത്?

  കറുത്ത മണ്ണ്

262.ഐക്യരാഷ്ട്ര സഭ കുടുംബ കൃഷി വര്‍ഷമായി ആചരിച്ചത്? 

2014

263.ചൊവ്വ ഗ്രഹത്തെക്കുറിച്ചറിയാന്‍ ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത്? 

മംഗള്‍യാന്‍

264.ബ്രഹ്മസമാജ സ്ഥാപകന്‍ ആര്? 

രാജാറാം മോഹന്‍ റോയ്

265.ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷം ഏത്? 

1915

266.1919 ഏപ്രില്‍ 6-ന് രാജ്യവ്യാപകമായി നടന്ന ഹര്‍ത്താല്‍ ഏതു നിയമത്തില്‍ പ്രതിഷേധിച്ചാണ്? 

റൗലറ്റ് നിയമം

267.സര്‍വ്വശിക്ഷാ അഭിയാന്‍ ഏതുമേഖലയുമായി ബന്ധപ്പെട്ടതാണ്? 

സ്കൂള്‍ വിദ്യാഭ്യാസം

268.പുലയരുടെ രാജാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച മഹത് വ്യക്തി? 

അയ്യങ്കാളി

269.സുവര്‍ണ്ണ ക്ഷേത്രം എവിടെയാണ്? 

അമൃത്സര്‍

270.ഒരിക്കലും ലോക്സഭാംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി? 

മന്‍മോഹന്‍സിങ്

271.ഇന്ത്യയുടെ തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം? 

കന്യാകുമാരി

272.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാരാണ്? 

ടാഗോര്‍

273.ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടന്‍ ആരാണ്? 

മോഹന്‍ലാല്‍

274.ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ്? 

പത്തനംതിട്ട

275.പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഏത്? 

ഹൈഡ്രജന്‍

276.ശങ്കരാചാര്യര്‍ ജനിച്ച സ്ഥലം? 

കാലടി

277.കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം? 

പേരമ്പാടി ചുരം

278.അയ്യങ്കാളി സ്ഥാപിച്ച പുലയ മഹാജനസഭയുടെ ആദ്യകാല പേര് എന്തായിരുന്നു? 

സാധുജന പരിപാലന സംഘം

279.കേരള സിറാമിക്സിന്‍റെ ആസ്ഥാനം? 

കുണ്ടറ

280.ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ പങ്കെടുത്ത വിദേശ സൈന്യം ഏത് രാജ്യത്തിന്‍റേതായിരുന്നു?

  ഫ്രാന്‍സ്

281.മുത്തുക്കുട്ടി എന്ന പേരുണ്ടായിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്? 

വൈകുണ്ഠ സ്വാമികള്‍

282. ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ചത് ഏത് പഞ്ചവല്‍സര പദ്ധതിയിലാണ്?

ഒന്നാം പഞ്ചവല്‍സരപദ്ധതി

283.ആന്‍ഡമാനേയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍ ഏത്? 

10 ഡിഗ്രി ചാനല്‍

284.നാഗാര്‍ജുന സാഗര്‍ നദീതട പദ്ധതി ഏതു നദിയിലാണ്? 

കൃഷ്ണ

285.ബൊക്കാറോ ഉരുക്ക് നിര്‍മ്മാണശാല ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഏത് ജില്ലയിലാണ്? 

ബൊക്കാറോ ജില്ല

286.ഇന്ത്യയിലെ ആദ്യത്തെ സുല്‍ത്താന്‍? 

കുത്ത്ബുദ്ദീന്‍ ഐബക്

287.ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അയോധ്യ റോഹില്‍ഖണ്ഡ് എന്നീ പ്രദേശങ്ങളിലെ മുന്നേറ്റങ്ങള്‍ക്ക് നേത്യനിരയില്‍           പ്രവര്‍ത്തിച്ചതാര്? 

മൗലവി അഹമ്മദുള്ള

288.പ്രാര്‍ഥനാ സമാജം സ്ഥാപിച്ചതാര്? 

ആത്മാറാം പാണ്ഡുരംഗ്

289.ഇന്ത്യയുടെ വിദേശനയത്തിന്‍റെ അടിത്തറ?

  ചേരിചേരായ്മ

290.ഇന്ത്യയിലെ ബിസ്മാര്‍ക്ക് എന്നു വിശേഷിപ്പിച്ചിരുന്നത് ആരെയാണ്? 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

291.ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണകാലത്തെപേര്? 

ബാങ്ക് ഓഫ് കല്‍ക്കട്ട

292.ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായി സ്വീകരിച്ച സാമ്പത്തിക മാതൃക? 

ഹാരോള്‍ഡ്-ഡോമര്‍ മാതൃക

293.ക്ഷേമ രാഷ്ട്രം എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ കാണപ്പെടുന്നത് എവിടെ? 

നിര്‍ദേശക തത്വങ്ങളില്‍

294.കര്‍ഷകര്‍ക്ക് വായ്പ, കാര്‍ഷിക രംഗത്ത് ജലസേചന സൗകര്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള കേന്ദ്രപതി? 

ഗംഗാ-കല്യാണ്‍യോജന

295.ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിലെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍? 

ഗുല്‍സാരി ലാല്‍ നന്ദ

296.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍? 

രംഗനാഥ് മിശ്ര

297.ഇന്ത്യയ്ക്കു വേണ്ടി ഭരണഘടന പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് 1927-ല്‍ നിയമിച്ച കമ്മീഷന്‍ ഏത്? 

സൈമണ്‍ കമ്മീഷന്‍

298.ഉപ്പു സത്യാഗ്രഹം നടന്ന വര്‍ഷം? 

1930

299.ക്ലോണിങ്ങിലൂടെ ലോകത്ത് ആദ്യമായി എരുമക്കിടാവ് ജനിച്ചത് ഏത് രാജ്യത്താണ്?

 ഇന്ത്യ

300.കെ. കേളപ്പന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ എവിടെവച്ചാണ് ഉപ്പു നിയമം ലംഘിച്ചത്? 

പയ്യന്നൂര്‍

error: