301.അന്താരാഷ്ട്ര മാതൃഭാഷാ ദിനം? 

ഫെബ്രുനരി 21

302.എന്തിന്‍റെ കാലപ്പഴക്കം കണ്ടെത്താനാണ് കാര്‍ബണ്‍ ഡേറ്റിങ്ങ് ഉപയോഗിക്കുന്നത്? 

ഫോസിലുകള്‍

303.കേരള സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായ നികുതി ഏത്? 

വില്‍പന നികുതി

304.മലയാളിയായ ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി? 

കെ.ആര്‍. നാരായണന്‍

305.ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്? 

കെ.ജി. ബാലകൃഷ്ണന്‍

306.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഏതു ജില്ലയിലാണ്? 

കണ്ണൂര്‍

307.ദക്ഷിണായനം എന്ന പുസ്തകം രചിച്ചത്? 

വി.ട്ടി. ഭട്ടതിരിപ്പാട്

308.പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ നിയമസഹായവും നിയമസേവനവും ലഭിക്കുന്ന നിയമം? 

നിയമ സേവന അതോറിറ്റി നിയമം

309.വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവും ആക്കുവാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യന്‍            പാര്‍ലമെന്‍റ് നടപ്പാലിക്കിയ നിയമം? 

വിവര സാങ്കേതിക നിയമം

310.യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത പദ്ധതി? 

 ഓപ്പറേഷന്‍ റാഹത്ത്

311.കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ ലോഗോയില്‍ കാണുന്ന മൃഗം? 

സിംഹം

312.ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി? 

പ്രധാന മന്ത്രി മുദ്രയോജന

313.ബ്രിക്സ് രാജ്യങ്ങള്‍ രൂപം കൊടുത്ത ബാങ്ക്? 

ന്യൂ ഡവലപ്മെന്‍റ് ബാങ്ക്

314.സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാന്‍ കഴിയുന്ന പുതിയ ഉപകരണം? 

ഹീമോലിങ്ക്

315.ഹിന്ദു മുസ്ലിം സംസ്കാരം ഉള്‍ക്കൊള്ളുന്ന ഏക ക്ലാസിക്കല്‍ നൃത്തരൂപം?

 കഥക്

316.മഞ്ഞ നദി എന്ന് അറിയപ്പെടുന്നത് ഏത്? 

ഹൊയാങ് ഹോ

317.2015 ല്‍ കേരളത്തില്‍ വച്ചു നടന്ന ദേശീയ ഗെയിംസ് എത്രാമത്തേതായിരുന്നു? 

35-മത്

318.ആന്തര ശരീര ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ജീവശാസ്ത്രരേഖ? 

അനാട്ടമി

319.സൗരയൂഥ സിദ്ധാന്തം സമര്‍ഥിച്ച ശാസ്ത്രകാരന്‍? 

കോപ്പര്‍ നിക്കസ്

320.ആകര്‍ഷണ സിദ്ധാന്തം ആവിഷ്കരിച്ച ഐസക് ന്യൂട്ടന്‍റെ വിശ്രുത ഗ്രന്ഥം? 

പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക്

321.ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്? 

കാള്‍ ലിനയസ്

322.ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ചപ്പോള്‍ മുന്നോട്ടുവച്ച ആശയം? 

ഒരേയൊരു ഭൂമി മാത്രം

323.പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി ആവാസദിനം ആചരിക്കുന്നതെന്ന്? 

ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച

324.കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി? 

ക്യോട്ടോ ഉടമ്പടി

325.വൃക്ഷങ്ങളേയും തരുലതാദികളേയും സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിച്ച പ്രസ്ഥാനം? 

ലോബയാന്‍

326.കാര്‍ഷിക മേഖലയിലെ എല്ലാ രംഗങ്ങളിലും മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന പ്രവര്‍ത്തനപദ്ധതി? 

മഴവില്‍ വിപ്ലവം

327.ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഗ്രഹം? 

യുറാനസ്

328.ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാ ദൗത്യം? 

മംഗള്‍യാന്‍

329.നീരിശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവ്? 

ബ്രഹ്മാനന്ദ ശിവയോഗി

330.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ ഗതി കണ്ടുപിടിച്ചത്? 

ഹിപ്പാലസ്

331.കേരളത്തെ മലബാര്‍ എന്ന് ആദ്യമായി വിശേഷിപ്പിച്ച മുസ്ലീം സഞ്ചാരി? 

അല്‍ബറൂണി

332.അല്‍-അമീന്‍ പത്രത്തിന്‍റെ പത്രാധിപര്‍? 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്

333.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അമരാവതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കേരളീയന്‍? 

സി. ശങ്കരന്‍ നായര്‍

334.ഏറ്റവും കൂടുതല്‍ രേഖാംശരേഖകള്‍ കടന്നു പോകുന്ന വന്‍കര? 

അന്‍റാര്‍ട്ടിക്ക

335.യക്ഷഗാനം ഏതു സംസ്ഥാനത്തിന്‍റെ കലാരൂപമാണ്? 

കര്‍ണാടകം

336.വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനത്തിന് തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന സ്ഥലം?

  ഹംപി

337.കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ തൊഴില്‍ ചെയ്യുന്ന വ്യവസായം ഏത്? 

കയര്‍

338.ഹരിത വിപ്ലവം മൂലം ഉല്‍പാദന വര്‍ധനവുണ്ടായ വിളയേത്? 

ഗോതമ്പ്

339.എന്‍റെ ജീവിത കഥ ആരുടെ ആത്മകഥയാണ്? 

എ.കെ. ഗോപാലന്‍

340.ദൈവദശകം ആര് എഴുതിയ കൃതിയാണ്? 

ശ്രീനാരായാണ ഗുരു

341.ബ്ലൈറ്റ് രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

നെല്ല്

342.കുരങ്ങുപനിയുടെ രോഗകാരിയായ വൈറസ്? 

ഫ്ളേവി വൈറസ്

343.ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജവൈദ്യുത ഉല്‍പാദനകേന്ദ്രം? 

ഗുജറാത്തിലെ ഭുജ്ജ്

344.കേരളത്തിലെ ഏതു ജില്ലയിലാണ് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്? 

ഇടുക്കി

345.ഇന്ത്യയില്‍ ആദ്യമായി 3ജി മൊബൈല്‍ സര്‍വ്വീസ് ആരംഭിച്ച കമ്പനി? 

എം.ടി.എന്‍.എല്‍.

346.വാല സമുദായ പരിഷ്ക്കാരിണി സഭ സ്ഥാപിച്ചതാര്? 

കെ.പി. കറുപ്പന്‍

347.മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിച്ച ജ്വലനയന്ത്രം?

ലിക്വിഡ് അപ്പോജി മോട്ടോര്‍

348.രാത്രിക്കും പകലിനും ഒരേ ദൈര്‍ഘ്യം വരുന്ന ദിനം? 

മാര്‍ച്ച് 21

349.കേരളത്തില്‍ ഇടവപ്പാതി എന്നറിയപ്പെടുന്നതേത്? 

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍

350.ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?

  ഈജിപ്റ്റ്

351.രവി ഏതു നദിയുടെ പോഷക നദിയാണ്? 

സിന്ധു

352.പഞ്ചലോഹത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? 

ചെമ്പ്

353.കടുവ എന്ന് അര്‍ഥം വരുന്ന അറബി നാമമുള്ള മുഗള്‍ രാജാവാര്?

  ബാബര്‍

354.മലബാറിലെ കുടികിടപ്പ് നിയനിര്‍മ്മാണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? 

വില്ല്യം ലോഗന്‍

355.യു.എന്‍. ഏജന്‍സിയായ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആസ്ഥാനം ഏത്? 

റോം

356.റിക്കറ്റ്സ് ശരീരത്തിന്‍റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്? 

എല്ലുകള്‍

357.ക്വാണ്ടം ബലതന്ത്രം ആര് ആവിഷ്കരിച്ചതാണ്? 

മാക്സ് പ്ലാങ്ക്

358.ഗ്വെര്‍ണിക്ക എന്ന പെയിന്‍റിങ് വരച്ചതാര്? 

പിക്കാസൊ

359.ജയിലില്‍ വെച്ച് നിരാഹാരത്തെത്തുടര്‍ന്ന് അന്തരിച്ച ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി? 

ജിതിന്‍ ദാസ്

360.ശിവസമുദ്രം നദിതട പദ്ധതി ഏതു നദിയുമായി ബന്ധപ്പെട്ടതാണ്? 

കാവേരി

361.കുറ്റവും ശിക്ഷയും ആര് എഴുതിയ നോവലാണ്? 

ഡോസ്റ്റോവ്സ്കി

362.കിളിമന്‍ജാരോ ഏതു രാജ്യത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതമാണ്? 

ടാന്‍സാനിയ

363.കൃഷ്ണന്‍ ശശി കിരണ്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാരമാണ്? 

ചെസ്

364.കെ.എസ്.ആര്‍.ടി.സി. രൂപീകരിച്ച വര്‍ഷമേത്? 

1965

365.തീരപ്രദേശത്തു നിന്നും എത്ര നോട്ടിക്കല്‍മൈല്‍ ദൂരമാണ് ഓരോ രാജ്യത്തിനും സ്വന്തമായി അവകാശപ്പെടാവുന്നത്? 

200

366.കുര്‍കുമിന്‍ എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്‍പന്നമേത്? 

മഞ്ഞള്‍

367.ഹവായ് ദ്വീപുകള്‍ കണ്ടുപിടിച്ചതാര്? 

ജയിംസ് കുക്ക്

368.പപ്പായയുടെ ജډനാട് ഏത്? 

മെക്സിക്കോ

369.ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം സ്ഥാപിതമായ സ്ഥലം? 

കായംകുളം

370.കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? 

തിരുനെല്‍വേലി

371.ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിര്‍മ്മാണത്തിലിരിക്കുന്നത്? 

ബ്രഹ്മപുത്ര

372.വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്? 

ഇരവികുളം

373.മോള്‍ ദിനമായി ആചരിക്കുന്ന ദിവസം? 

ഒക്ടോബര്‍ 23

374.അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണ്‍? 

അഡ്രിനാലിന്‍

375.ഡെങ്കിപ്പനി പരത്തുന്ന കൊതുക്? 

ഈഡിസ് ഈജിപ്റ്റി

376.കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍? 

എം. രാമവര്‍മ്മരാജ

377.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം? 

റിയോ ഡി ജനീറോ

378.ഇടി മിന്നലുണ്ടാകുമ്പോള്‍ ജനല്‍ കമ്പികള്‍ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്? 

അനുരണനം

379.ട്രാന്‍സ്ഫോമറിന്‍റെ പ്രവര്‍ത്തന തത്വം? 

മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍

380.കൊല്ലവര്‍ഷം ആരംഭിച്ചത് എന്ന്? 

എ.ഡി. 825

381.കേരളത്തിലെ ഏറ്റവും പഴയ രാജവംശം? 

ആയ് രാജവംശം

382.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? 

ശാസ്താംകോട്ട കായല്‍

383.വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു? 

603

384.ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെന്‍റ് ഗ്രാമപഞ്ചായത്ത്? 

മഞ്ചേശ്വരം

385.ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര? 

ഹിമാദ്രി

386.ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്? 

സുവര്‍ണ്ണ രേഖ

387.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി? 

ദാമോദര്‍ നദീതടപദ്ധതി

388.ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാത? 

എന്‍.എച്ച്-2

389.ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

ആസ്സാം

390.ദിന്‍ ഇലാഹി എന്ന മതത്തിന്‍റെ കര്‍ത്താവ്? 

അക്ബര്‍ ചക്രവര്‍ത്തി

391.റഗുലേറ്റിംഗ് ആക്ട് ഇന്ത്യയില്‍ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്? 

വാറന്‍ ഹേസ്റ്റിംഗ്സ്

392.ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തെക്കുറിക്കുന്ന പദമേത്? 

സൂപ്പര്‍ സോണിക്ക്

393.ആക്ട് ഫോര്‍ ദി ബെറ്റര്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ഇന്ത്യയിലെ ഏത് സംഭവുമായി ബന്ധപ്പെട്ടതാണ്? 

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം

394.ബര്‍ദോളി സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരായിരുന്നു? 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

395.നവഭാരതത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? 

രാജാറാം മോഹന്‍റോയ്

396.പുഴുക്കുത്തേറ്റ പാക്കിസ്ഥാന്‍ ഇതു പറഞ്ഞതാര്? 

മുഹമ്മദലി ജിന്ന

397.പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്? 

ഇന്ദിരാഗാന്ധി

398.ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ നഗരം? 

മുംബൈ

399.കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്? 

തമിഴ്നാട്

400.ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കിയ പഞ്ചവത്സര പദ്ധതി? 

11-ാം പഞ്ചവത്സര പദ്ധതി

error: