701. വിശ്വേശരയ്യ സ്റ്റീല്‍ ലിമിറ്റഡ് സ്ഥാപിതമായതെന്ന്? 

1923

702. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം ഏത്? 

തൂത്തുക്കുടി

703. ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്? 

എ.ഡി. 1600

704. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര്? 

വേലുത്തമ്പി ദളവ

705. ഭൂപടങ്ങളും വിഭവ ഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്ഡ കൃത്രിമോപഗ്രങ്ങളാണ്? 

കാര്‍ട്ടോസ്റ്റാറ്റ്

706. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805-ല്‍ മരണം വരിച്ച കോട്ടയം രാജാവ് ആര്? 

പഴശ്ശിരാജ

707. സബര്‍മതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 

അഹമ്മദാബാദ്

708. 1942-ല്‍ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി? 

ക്വിറ്റ് ഇന്ത്യാ

709. 1961-ല്‍ വിദേശികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം? 

ഗോവ

710. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന വര്‍ഷം? 

1950 ജനുവരി 26

711. ഇന്ത്യാപാക് അതിര്‍ത്തി ഏത് പേരിലറിയപ്പെടുന്നു? 

റാഡ്ക്ലിഫ് ലൈന്‍

712. ആരുടെ നിരാഹാര ജീവത്യാഗം മൂലമാണ് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചത്? 

പോറ്റി ശ്രീരാമലു

713. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തില്‍ നിന്ന്? 

യു.എസ്.എസ്.ആര്‍.

714. ചെമ്മരിയാടിന്‍റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്നത് എന്ത്? 

ക്യുമിലസ് മേഘം

715. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ അദ്ധ്യക്ഷനാര്? 

ജവഹര്‍ലാല്‍ നെഹ്റു

716. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാല്‍ക്കരണം നടന്നതെന്ന്? 

1969

717. അമരാവതി സത്യാഗ്രഹം നയിച്ചതാര്? 

എ.കെ. ഗോപാലന്‍

718. ഇന്ത്യന്‍ ഭരണഘടന പാസ്സാക്കിയ വര്‍ഷം? 

1949 നവംബര്‍ 26

719. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വര്‍ഷം? 

1989

720. സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട നവോത്ഥാന നായകന്‍ ആര്? 

അയ്യാ വൈകുണ്ഠര്‍

721. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയം? 

ശിവ സമുദ്രം

722. നമ്മുടെ അന്തരീക്ഷത്തിന്‍റെ ഏത് പാളിയിലാണ് ഓസോണ്‍ പടലത്തിന്‍റെ 90% അടങ്ങിയിരിക്കുന്നത്? 

സ്ട്രാറ്റോസ്പിയര്‍

723. മൂത്രത്തിന്‍റെ മഞ്ഞനിറത്തിനു കാരണമെന്ത്? 

യൂറോക്രോം

724. നര്‍മ്മദ, താപ്തി നദികള്‍ ഒഴുകിയെത്തുന്ന സമുദ്രം ഏത്? 

അറബിക്കടല്‍

725. ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമിയേത്? 

സിംസണ്‍

726. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍റെ ശരീരത്തിലെ രക്തത്തിന്‍റെ അളവ് എത്ര? 

5 ലിറ്റര്‍

727. കാര്‍ഷിക മേഖളയിലെ നീല വിപ്ലവം ഏത് ഉത്പന്നത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ടതാണ്? 

മീന്‍

728. ആദ്യത്തെ ആറ്റംബോംബില്‍ ഉപയോഗിച്ച ന്യൂക്ലിയര്‍ ഇന്ധനമേത്? 

യുറേനിയം 235

729. ഭൂമിയില്‍ നിന്ന് ഒരു വസ്തുവിന്‍റെ പലായന പ്രവേഗം എത്ര? 

11.2 കി.മീ/സെക്കന്‍റ്

730. ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെയാണ്? 

മദ്ധ്യപ്രദേശ്

731. ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? 

സുന്ദര്‍ലാല്‍ ബഹുഗുണ

732. കുലശേഖര രാജാക്കന്‍മാരുടെ ഒരു പരമ്പര എഡി800 മുതല്‍ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു? 

മഹോദയപുരം

733. സ്ഫടിക മണലിന്‍റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ്? 

ആലപ്പുഴ-ചേര്‍ത്തല മേഖല

734. ബീഹാറിലെ സിന്ദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്? 

രാസവള വ്യവസായം

735. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്? 

82030

736. ദാമോദര്‍ നദീതട പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങള്‍ ഏതെല്ലാം? 

ജാര്‍ഖണ്ഡ്-പഞ്ചിമ ബംഗാള്‍

737. ടാറ്റാ അയോണ്‍ ആന്‍ഡ് സ്റ്റീല്‍ എപ്പോള്‍ ജാംഷഡ്പൂരില്‍ സ്ഥാപിക്കപ്പെട്ടത് എപ്പോള്‍? 

1907-ല്‍

738. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്? 

ലഡാക്ക്

739. ലക്ഷദ്വീപിന്‍റെ തലസ്ഥാനം? 

കവരത്തി

740. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് തൊട്ടുകൂട്ടായ്മ ഇല്ലാതാക്കിയിരിക്കുന്നത്? 

ആര്‍ട്ടിക്കിള്‍ 17

741. ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം? 

മുംബൈ ഹൈ

742. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയ പ്രധാന മേഖലകള്‍? 

കൃഷി, ജലസേചനം

743. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്? 

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

744. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്? 

പേരാല്‍

745. സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ഈ വാക്കുകള്‍ ആരുടേതാണ്? 

ഗാന്ധിജി

746. ഇന്ത്യയുടെ മിസൈല്‍ പദ്ധതിയുടെ തലപ്പത്തെത്തിയ ആദ്യ മലയാളി വനിത? 

ടെസ്സി തോമസ്

747. പൗരാവകാശങ്ങളില്‍ പ്രധാനപ്പെട്ടതും, അടിസ്ഥാനപരവുമായ അവകാശം ഏതാണ്?

ജീവിക്കുവാനുള്ള അവകാശം

748. വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോള്‍? 

2000

749. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത്? 

ഗാര്‍ഹിക പീഡന സംരക്ഷണ നിയമം

750. രാജീവ് ഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥലം? 

വീര്‍ഭൂമി

751. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരനായ സ്വാതന്ത്ര്യസമര സേനാനി? 

സരോജിനി നായിഡു

752. ഇന്ത്യ ഇന്ത്യാക്കാര്‍ക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് ആര്? 

സ്വാമി ദയാനന്ദസരസ്വതി

753. ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം? 

ചമ്പാരന്‍

754. വിദേശ കാര്യങ്ങള്‍ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന? 

1957 ല്‍ ലോകസഭയില്‍

755. ഇന്ത്യയുടെ വിദേശ നയത്തിന്‍റെ അടിത്തറ ഏതാണ്? 

പഞ്ചശീല തത്വങ്ങള്‍

756. 1985 ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യല്‍ സംഘടന സ്ഥാരിതമായത്. ഇതിന്‍റെ രൂപീകരണത്തിന് മുന്‍കൈ എടുത്ത രാജ്യം ഏത്?

  ഇന്ത്യ

757. തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കില്‍ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? 

ക്രിപ്സ് മിഷന്‍

758. ഭൂദാന്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്? 

ആചാര്യ വിനോബാ ഭാവെ

759. സ്കൂളിലെ തറയില്‍ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ് ആരുടെ വാക്കുകളാണിത്? 

മലാല യൂസഫ് സായ്

760. ക്രൗച്ചിംഗ് ടൈഗര്‍ ആന്‍ഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്? 

അരുണ്‍ കുമാര്‍

761. സ്ഥിരമായ ഊഷ്മാവില്‍ ഒരു വാതകത്തിന്‍റെ വ്യാപ്തവും മര്‍ദ്ദവും വിപരീതാനുപാതത്തിലാണ് ഈ നിയമം ഏത് പേരില്‍ അറിയപ്പെടുന്നു? 

ബോയില്‍ നിയമം

762. ഇന്ത്യയിലെ മഹാന്‍മാരായ വിപ്ലവകാരികളില്‍ അനശ്വരന്‍ എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? 

ഡോ. പല്‍പ്പു

763. എന്‍ഡോസള്‍ഫാന്‍റെ പ്രധാന ഘടകം ഏത്? 

ഓര്‍ഗാനോ ക്ലോറൈഡ്

764. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? 

യൂക്കാലിപ്റ്റസ്

765. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്? 

സെല്‍ഫ് ഇന്‍ഡക്ഷന്‍

766. എം.എസ്.സ്വാമിനാഥന്‍ വികസിപ്പിച്ച ഗോതമ്പിനം ഏത്? 

സര്‍ബതി സൊണോറ

767. ഏതു രോഗത്തിന്‍റെ ശാസ്ത്രീയ നാമമാണ് ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സഫലോപ്പതി? 

ഭ്രാന്തിപ്പശു രോഗം

768. ബി.ടി. വഴുതനയിലെ ബി.ടി.യുടെ പൂര്‍ണ്ണരൂപം? 

ബാസിലസ് തുരിഞ്ചിയെന്‍സിസ്

769. യു.എന്‍. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്? 

ഒ.പി.സി. ഡബ്യൂ

770. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്? 

സൈഗ്നസ്

771. അറേബ്യ ടെറയെന്ന ഗര്‍ത്തം എവിടെ കാണപ്പെടുന്നു? 

ചൊവ്വയില്‍

772. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്? 

ജവഹര്‍ലാല്‍ നെഹ്റു

773. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? 

യമുന

774. അഷ്ടപ്രധാന്‍ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു? 

ശിവജി

775. വേദാധികാര നിരൂപണം എഴുതിയതാര്? 

ചട്ടമ്പിസ്വാമികള്‍

776. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്? 

സുപ്രീംകോടതി

777. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം? 

5

778. ഇന്ത്യയുടെ ആസൂത്രണ കമ്മീ,ന്‍റെ ചെയര്‍മാന്‍ ആരാണ്? 

പ്രധാനമന്ത്രി

779. ഭക്രനംഗല്‍ നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി? 

സത്‌ലജ്‌

780. എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്? 

10

781. സാംസങ്ങ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ? 

ദക്ഷിണ കൊറിയ

782. മനുഷ്യാവകാശ സങ്കല്‍പ്പത്തിന് ഉത്തേജനം നല്‍കിയ സംഘടന ഏത്? 

ഐക്യരാഷ്ട്ര സംഘടന

783. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരിക്കും? 

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി

784. കുടികിടപ്പുകാര്‍ക്ക് പത്ത് സെന്‍റുവരെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം പതിച്ചു കൊടുക്കാന്‍ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്ന വര്‍ഷം ഏത്?

  1970

785. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ഏത്? 

തൃശ്ശൂര്‍

786. തൃപ്പടിദാനം നടത്തിയ വര്‍ഷം? 

1750 ജനുവരി 3

787. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്? 

കൊല്ലം

788. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏതാണ്? 

പുന്നമട കായല്‍

789. ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? 

ദാമന്‍ ദിയൂ

790. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്? 

അരുണാചല്‍ പ്രദേശ്

791. ഭൂപടങ്ങളില്‍ കൃഷി സ്ഥലങ്ങള്‍ സൂചിപ്പിക്കാന്‍ നല്‍കുന്ന നിറം ഏത്? 

മഞ്ഞ

792. ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ആസ്ഥാനം? 

വിയന്ന

793. അഫ്ഗാനിസ്ഥാനിലെ ദേശീയ നിയമ നിര്‍മ്മാണ സഭയുടെ പേര്? 

ഷോറ

794. ഗാന്ധി-ഇര്‍വ്വിന്‍ സന്ധി ഒപ്പുവയ്ക്കപ്പെട്ട വര്‍ഷം ഏത്? 

1931

795. വയനാട് കണ്ണൂര്‍ എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? 

പാല്‍പുരം

796. ശ്രീബുദ്ധന്‍റെ രൂപം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങള്‍ ആദ്യമായി നിലവില്‍ കൊണ്ടു വന്ന ഭരണാധികാരി? 

കനിഷ്കന്‍

797. ആയുര്‍വ്വേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്? 

അഥര്‍വ്വവേദം

798. ഇന്ത്യന്‍ കോഫി ഹൗസിന്‍റെ സ്ഥാപകന്‍? 

എ.കെ. ഗോപാലന്‍

799. ഭക്ഷ്യസുരക്ഷാ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്? 

2013 സെപ്റ്റംബര്‍ 12

800. യു.എന്‍.ഒ. ജല ശതാബ്ദ വര്‍ഷമായി ആചരിക്കുന്നത്? 

2005-2015

error: