അന്നനാളം  (Oesophagus)  

 • ഗ്രസനിയിലെ ആമാശയവുമായി യോജിപ്പിക്കുന്ന കുഴല്‍ : അന്നനാളം
 • അന്നനാളത്തിലെ പേശികള്‍ : അനൈശ്ചിക പേശികള്‍
 • അന്നനാളത്തിലെ പേശികളുടെ തരംഗ രൂപത്തിലുള്ള ചലനം : പെരിസ്റ്റാള്‍സിസ്
 • അന്നനാളത്തിന്‍റെ ചലനം എല്ലായ്പ്പോഴും ഒരേ ദിശയിലാണ്. അതിനാലാണ് ആഹാരം നേരെ താഴേയ്ക്കിറങ്ങുന്നത്.

ആമാശയം (Stomach)  

 • നാം കഴിയ്ക്കുന്ന ആഹാരം സംഭരിക്കുന്ന പേശീനിര്‍മ്മിതമായ സഞ്ചി : ആമാശയം
 • ആമാശയത്തിലുള്ള ദഹനപ്രക്രിയ പൂര്‍ണമാകാന്‍ ആവശ്യമായ സമയം : ഏകദേശം 4-5 മണിക്കൂര്‍
 • ആമാശയം ഭക്ഷണത്തെ നന്നായി അരച്ച് ചേര്‍ക്കുന്നു. ഇതാണ് : യാന്ത്രിക ദഹനം
 • ആമാശയഭിത്തിയില്‍ കാണപ്പെടുന്ന ദഹനഗ്രന്ഥികള്‍ : ആമാശയ ഗ്രന്ഥികള്‍  (Gastric Glands)
 • ആമാശയഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ദഹന രസം : ആമാശയരസം
 • ആമാശയരസത്തിലെ ഘടകങ്ങള്‍ : ശ്ലേഷ്മം (Mucous), പെപ്സിന്‍, ലിപേസ്, ഹൈഡ്രോക്ലോറിക് ആസിഡ്
 • ആമാശയത്തില്‍ ഉണ്ടാകുന്ന ആസിഡ് : ഹൈഡ്രോക്ലോറിക് ആസിഡ്
 • ഹൈഡ്രോക്ലോറിക് ആസിഡിന്‍റെ ധര്‍മ്മങ്ങള്‍ : അണുനാശിനിയായി പ്രവര്‍ത്തിക്കുന്നു, പെപ്സിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ ആസിഡ് മാധ്യമം സൃഷ്ടിക്കുന്നു.
 • ആമാശയത്തില്‍ ദഹനം നടക്കുന്ന പോഷകഘടകങ്ങള്‍ : മാംസ്യം, കൊഴുപ്പ്
 • ആമാശയത്തില്‍ മാംസ്യത്തെ ദഹിപ്പിയ്ക്കുന്ന രാസാഗ്നി : പെപ്സിന്‍

മാംസ്യം പെപ്സിന്‍ പോളിപെപ്റ്റൈഡ്

 • കൊഴുപ്പിന്‍റെ ദഹനത്തിന് സഹായിക്കുന്ന രാസാഗ്നി : ലിപേസ്

ലിപിഡ് ലിപേസ്     –   ഫാറ്റി ആസിഡ് + ഗ്ലിസറോള്‍

 • ആമാശയഭിത്തിയെ രാസാഗ്നികളുടെ പ്രവര്‍ത്തനത്തില്‍ നിന്നും സംരക്ഷിക്കുന്നത് : ശ്ലേഷ്മം  (Mucous cells)
 • ശ്ലേഷ്മം ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ : ശ്ലേഷ്മകോശങ്ങള്‍
 • ആമാശയത്തില്‍ മൂന്ന് തരം ഗ്രന്ഥീകോശങ്ങളുണ്ട് : പരൈറ്റല്‍ കോശങ്ങള്‍,മുഖ്യകോശങ്ങള്‍,ശ്ലേഷ്മകോശങ്ങള്‍
 • ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കുന്ന കോശങ്ങള്‍(Parietal cells)
 • പെപ്സിനോജന്‍ ഉല്പാദിപ്പിക്കുന്നത് : മുഖ്യകോശങ്ങള്‍ (Chief cells)