രക്തകോശങ്ങള്‍ (Blood Cells)

  • മനുഷ്യരില്‍ മൂന്ന് തരം രക്തകോശങ്ങള്‍ കാണപ്പെടുന്നു : അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള്‍

രക്തകോശങ്ങള്‍                                  ധര്‍മ്മം

  • അരുണരക്താണുക്കള്‍ (RBC)                 -O2, CO2  സംവഹനം
  • ശ്വേതരക്താണുക്കള്‍ (WBC)                   -രോഗാണുക്കളെ പ്രതിരോധിക്കുന്നു
  • പ്ലേറ്റ്ലറ്റുകള്‍                                               -രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു

അരുണ രക്താണുക്കള്‍ (RBC)

  • പരന്ന് അവതലാകൃതിയില്‍ (Disc shape and bicocave) കാണപ്പെടുന്ന രക്തകോശങ്ങള്‍ : അരുണരക്താണുക്കള്‍
  • അരുണരക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് : അസ്ഥിമജ്ജയില്‍ (നവജാതശിശുക്കളുടെ കരളിലാണ് അരുണരക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത്)
  • ഒരു ഘനമില്ലിമീറ്റര്‍ (mm3) രക്തത്തിലുള്ള അരുണ രക്താണുക്കളുടെ എണ്ണം : 45 മുതല്‍ 60 ലക്ഷം വരെ
  • പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ മര്‍മ്മം നഷ്ടപ്പെടുന്ന രക്തകോശം : അരുണരക്താണുക്കള്‍ (മൈറ്റോകോണ്‍ഡ്രിയ, റൈബോസോം, ഗോള്‍ഗിവസ്തുക്കള്‍ എന്നിവയും അരുണരക്താണുക്കളിലില്ല)
  • അരുണരക്താണുക്കളില്‍ കാണപ്പെടുന്ന മാംസ്യതന്മാത്ര : ഹീമോഗ്ലോബിന്‍
  • രക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന വര്‍ണ്ണ വസ്തു : ഹീമോഗ്ലോബിന്‍
  • ഹീമോഗ്ലോബിനില്‍ കാണപ്പെടുന്ന മൂലകം : ഇരുമ്പ്
  • ഹീമോഗ്ലോബിന്‍ ഏറ്റവും കൂടുതല്‍ പ്രതിപത്തികാണിയ്ക്കുന്നത് ഏത് വാതകത്തിനോടാണ് : കാര്‍ബണ്‍ മോണോക്സൈഡ്
  • ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട ഹീമോഗ്ലോബിന്‍റെ അളവ് :13.5-14.5 ഗ്രാം
  • ഭക്ഷണത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥ : അനീമിയ
  • അനീമിയയ്ക്ക് പരിഹാരം : ഇലക്കറികള്‍ ധാരാളം കഴിക്കുക
  • അരുണരക്താണുവിന്‍റെ ആയുസ് : 120 ദിവസം
  • മൃതമായ അരുണരക്താണുക്കളെ നശിപ്പിക്കുന്നത് : കരള്‍ അല്ലെങ്കില്‍ പ്ലീഹ
  • അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് : പ്ലീഹ (Spleen)
  • അരുണരക്താണുക്കളുടെ വിഘടഫലമായി ഉണ്ടാകുന്ന വര്‍ണ്ണ വസ്തുക്കള്‍ : ബിലിരൂബിന്‍, ബിലിവെര്‍ഡിന്‍