അസ്ഥികള്‍

  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
  • നവജാതശിശുവിന്‍റെ അസ്ഥികളുടെ എണ്ണം : 300 (94 അസ്ഥികള്‍ തമ്മില്‍ ചേരുന്നതിനാവ് വളരുമ്പോള്‍ അസ്ഥികളുടെ എണ്ണം കുറയുന്നു)
  • ഏറ്റവും വലിയ അസ്ഥി കാണപ്പെടുന്ന ശരീരഭാഗം : കാലിന്‍റെ തുടയില്‍
  • ഏറ്റവും ചെറിയ അസ്ഥി കാണപ്പെടുന്നത് : ചെവി (മധ്യകര്‍ണ്ണം)

അസ്ഥികള്‍ എണ്ണം
തലയോട്              29
മുഖാസ്ഥികള്‍    14
ചെവികള്‍             6
കൈകള്‍              30
കാലുകള്‍             30
വാരിയെല്ല്           24

  • അസ്ഥികള്‍ നിര്‍മ്മിച്ചിരിക്കുന്ന കോശങ്ങള്‍ : ഓസ്റ്റിയോസൈറ്റുകള്‍
  • തലയോട്ടിയിലെ ചലിപ്പിക്കാന്‍ കഴിയുന്ന അസ്ഥി : താടിയെല്ല്
  • കൈമുട്ടിന് മുകളിലെ അസ്ഥി : ഹ്യൂമറസ്
  • കൈമുട്ടിന് താഴത്തെ അസ്ഥികള്‍ : റേഡിയസ്, അള്‍ണ
  • കാലിന്‍റെ തുടയിലെ അസ്ഥി : ഫീമര്‍
  • മുട്ടുചിരട്ടയുടെ ശാസ്ത്രനാമം : പാറ്റെല്ല
  • കണങ്കാലിലെ അസ്ഥികള്‍ : ടിബിയ, ഫിബുല
  • വിരലിലെ അസ്ഥികള്‍ : ഫലാഞ്ചസ്
  • കുട്ടികളുടെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം : 33
  • മുതിര്‍ന്നവരുടെ കശേരുക്കളുടെ എണ്ണം : 26
  • നട്ടെല്ലിലെ ആദ്യകശേരു : അറ്റ്ലസ്
  • രണ്ടാമത്തെ കശേരു : ആക്സിസ്
  • മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിയ്ക്കുന്ന ഭാഗം : കപാലം (Cranium)
  • ഔരസാശയത്തെ ആവരണം ചെയ്യുന്നത് : വാരിയെല്ലുകള്‍ (12 ജോഡി)
  • നെഞ്ചിന്‍റെ മുന്‍ഭാഗത്ത് മധ്യത്തായി താണപ്പെടുന്ന ഒറ്റ അസ്ഥി : മാറെല്ല് (സ്റ്റേര്‍ണം)
  • അസ്ഥിയിലെ പ്രധാന ഘടക മൂലകങ്ങള്‍ : കാല്‍സ്യം, ഫോസ്ഫറസ്.