കണ്ണ്

  • കണ്ണുകള്‍ സ്ഥിതിചെയ്യുന്നത് : തലയോട്ടിയിലെ നേത്രകോടരത്തില്‍
  • കണ്ണിന്‍റെ മുന്‍ഭാഗത്ത് സുതാര്യമായ ഭാഗം : കോര്‍ണിയ (നേത്രപടലത്തിന് ആകൃതി നല്‍കുന്നത് ദൃഢതയുള്ള ഈ പടലമാണ്).
  • കോര്‍ണിയയുടെ തൊട്ടുപിന്നില്‍ കാണുന്ന അറ : അക്വസ് അറ
  • (ഇതിലെ ദ്രാവകമാണ് അക്വസ് ദ്രവം. ചുറ്റുമുള്ള കലകള്‍ക്ക് പോഷണവും ഓക്സിജനും നല്‍കുന്നത് ഈ ദ്രാവകമാണ്)
  • കണ്ണിലെ മധ്യപാളി : രക്തപടലം
  • രക്തപടലത്തില്‍ ധാരാളം രക്തലോമികകള്‍ കാണപ്പെടുന്നു. ഇവയാണ് കണ്ണിനാവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത്.
  • രക്തപടലത്തിന് ഇരുണ്ട നിറം കൊടുക്കുന്ന വര്‍ണ്ണവസ്തു : മെലാനിന്‍
  • കണ്ണില്‍ പ്രവേശിക്കുന്ന അമിത പ്രകാശത്തെ ആഗിരണം ചെയ്യുന്നത് : മെലാനിന്‍
  • ലെന്‍സിനു മുന്നില്‍ മറപോലെ കാണപ്പെടുന്ന ഭാഗം : ഐറിസ്
  • കണ്ണുനീരിലടങ്ങിയിരിക്കുന്ന എന്‍സൈം : ലൈസോസൈം
  • റേഡിയല്‍ പേശികള്‍ സങ്കോചിക്കുമ്പോള്‍ കൃഷ്ണമണിയുടെ വലിപ്പം കൂടുന്നു.
  • മനുഷ്യ നേത്രത്തിലെ ലെന്‍സിന് പിന്‍ഭാഗത്തെ വലിയ അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം : വിട്രിയസ് ഹ്യൂമര്‍
  • നമ്മുടെ കണ്ണിലെ ലെന്‍സിന്‍റെ ആകൃതി : കോണ്‍വെക്സ്
  • കോണ്‍ കോശങ്ങളിലടങ്ങിയിരിക്കുന്ന വര്‍ണ്ണവസ്തു : അയഡോപ്സിന്‍
  • കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിലെ ഭാഗം : പീതബിന്ദു
  • ഒരു വസ്തുവിനെ സൂക്ഷിച്ചുനോക്കുമ്പോള്‍ പ്രതിബിംബം രൂപം കൊള്ളുന്നത് : പീതബിന്ദുവില്‍
  • അയഡോപ്സിന്‍റെ നിര്‍മ്മാണത്തിനാധാരമായ ജീനുകള്‍ കാണപ്പെടുന്നത് : X ക്രോമസോമില്‍
  • കണ്ണില്‍ നിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയില്‍ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ് : സമജ്ഞന ക്ഷമത
  • നിറങ്ങള്‍ കാണുന്നതിനും തീവ്രപ്രകാശത്തില്‍ കാണുന്നതിനും സഹായിക്കുന്ന കോശങ്ങള്‍ : കോണ്‍കോശങ്ങള്‍
  • മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നത് : റോഡ് കോശങ്ങള്‍
  • അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുകയും ചെയ്യുന്ന കണ്ണിന്‍റെ വൈകല്യം : ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍ മെട്രോപ്പിയ)
  • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുകയും ചെയ്യുന്ന കണ്ണിന്‍റെ വൈകല്യം : ഹ്രസ്വദൃഷ്ടി (മയോപ്പിയ)
  • ദീര്‍ഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ് : കോണ്‍കേവ് ലെന്‍സ്
  • പ്രായം കൂടുന്തോറും ലെന്‍സിന്‍റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥ : തിമിരം
  • കോര്‍ണിയയുടെയോ നേത്രലെന്‍സിന്‍റെയോ വക്രതയിലുണ്ടാകുന്ന വൈകല്യം നിമിത്തം ഉണ്ടാകുന്ന ന്യൂനത : അസ്റ്റിഗ്മാറ്റിസം
  • അത് പരിഹരിക്കുന്നതിനുപയോഗിക്കുന്ന ലെന്‍സ് : സിലിണ്ട്രിക്കല്‍ ലെന്‍സ്
  • നേത്രഗോളത്തിലെ മര്‍ദ്ദവര്‍ദ്ധന മൂലമുണ്ടാകുന്ന രോഗം : ഗ്ലോക്കോമ
  • (ഇവരില്‍ പ്രകാശത്തിനു ചുറ്റും ഒരു വര്‍ണ്ണ വലയം തോന്നുന്നു).
  • നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ : ചെങ്കണ്ണ്
  • കേടുവന്ന കോര്‍ണിയ മാറ്റി തല്‍സ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ കോര്‍ണിയ വച്ച് പിടിപ്പിക്കുന്നത് : കെരാറ്റോപ്ലാസ്റ്റി (Keratoplasty).