ചെവി (EAR)

 • ശരീരത്തിന്‍റെ തുലന നില പാലിക്കുന്ന അവയവം : ചെവി
 • ചെവിക്ക് പ്രധാനമായും മൂന്നുഭാഗമുണ്ട് : ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം
 • വായു സഞ്ചാരമുള്ള അറ : മധ്യകര്‍ണം
 • മധ്യകര്‍ണ്ണത്തിലെ അസ്ഥികള്‍ : മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്
 • മധ്യകര്‍ണത്തില്‍ കാണുന്ന ഓവല്‍വിന്‍ഡോ, റൗണ്ട് വിന്‍ഡോ എന്നിവ മധ്യകര്‍ണത്തിലെ സ്റ്റേപ്പിസുമായി ചേര്‍ന്നിരിക്കുന്നു.
 • മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം : യൂസ്റ്റേക്കിയന്‍ നാളി(Eustachian Tube)
 • പാദധാരത്തിന്‍റെ ആകൃതിയുള്ള അസ്ഥി : സ്റ്റേപ്പിസ്
 • കൂടക്കല്ലിന്‍റെ ആകൃതിയുള്ള അസ്ഥി : ഇന്‍കസ്
 • ചുറ്റികയുടെ ആകൃതിയുള്ളതും കര്‍ണ്ണ പടത്തോടു തൊട്ടിരിക്കുന്നതുമായ അസ്ഥി : മാലിയസ്
 • ഒച്ചിന്‍റെ തോടുപോലെ ചുറ്റി വളഞ്ഞിരിക്കുന്ന കുഴല്‍ : കോക്ലിയ
 • ഓട്ടോലിത്തുകള്‍ കാണപ്പെടുന്നത് : വെസ്റ്റിബ്യൂളില്‍
 • ആന്തരകര്‍ണത്തില്‍ കേള്‍വി എന്ന ധര്‍മ്മവുമായി ബന്ധമില്ലാത്ത ഭാഗം : ആംപ്യൂള