ദഹനവ്യവസ്ഥ മനുഷ്യരില്‍    

  • നാം കഴിക്കുന്ന ആഹാരം അന്നപഥത്തില്‍ കൂടി കടന്ന് പോകുമ്പോള്‍ അന്നപഥത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ വെച്ച് ആഹാരം വിഘടിച്ച് ലഘുഘടകങ്ങളായി മാറുന്ന പ്രവര്‍ത്തനം : ദഹനം (Digestion)
  • നാം കഴിക്കുന്ന ആഹാരം കടന്നുപോകുന്ന പാതയാണ് : അന്നപഥം (Allimentary Canal)
  • അന്നപഥത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ : വായ് —ഗ്രസനി—അന്നനാളം—-ആമാശയം—-ചെറുകുടല്‍—വന്‍കുടല്‍—മലാശയം
  • ദഹനം രണ്ടുവിധം : യാന്ത്രികം, രാസികം
  • ആഹാരം ചവച്ചരയ്ക്കപ്പെടുന്നതും, ആമാശയത്തിനുള്ളില്‍ വെച്ച് മഥിക്കപ്പെടുന്നതും : യാന്ത്രിക ദഹനം
  • രാസാഗ്നിയുടെ സഹായത്താല്‍ പോഷക ഘടകങ്ങളെ വിഘടിപ്പിച്ച് ആഗിരണയോഗ്യമായ ലഘുഘടകങ്ങളായി മാറ്റുന്നത് : രാസിക ദഹനം