ധാതുക്കള്‍ (Minerals)   

ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് പലതരം ധാതുലവണങ്ങള്‍ ആവശ്യമാണ്.
ഏകദേശം അമ്പതിലധികം മൂലകങ്ങള്‍ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്നു. ഇവയില്‍ 21 എണ്ണം ശരീരത്തിന് അത്യാവശ്യമാണ്.
ധാതുലവണങ്ങളെ ഉപയോഗമനുസരിച്ച് മൂന്നായി തിരിക്കാം.

 • മുഖ്യധാതുക്കള്‍ (Major elements)
 • സൂക്ഷ്മ ധാതുക്കള്‍ (Micro nutrients)
 • നാരുകള്‍ (Roughage)

മുഖ്യധാതുക്കള്‍  (Major elements) 

 • ശരീരത്തിനാവശ്യമായ മുഖ്യധാതുക്കള്‍ : കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്

സൂക്ഷ്മധാതുക്കള്‍ (Micro nutrients) 

 • ശരീരത്തിന് വളരെ കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ളവയാണ് സൂക്ഷ്മധാതുക്കള്‍. ഉദാ : ചെമ്പ്, ഇരുമ്പ്, അയഡിന്‍, കൊബാള്‍ട്ട്, ക്രോമിയം, സിങ്ക്
 • എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ മൂലകങ്ങള്‍ : കാല്‍സ്യം, ഫോസ്ഫറസ്
 • രക്തത്തിലെ ഹീമോഗ്ലോബിന്‍റെ നിര്‍മ്മാണത്തിന് ആവശ്യമായ മൂലകം : ഇരുമ്പ്
 • തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യം : അയഡിന്‍
 • ഇന്‍സുലിനില്‍ അടങ്ങിയിട്ടുള്ള ലോഹം : സിങ്ക്
 • മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
 • രക്തം കട്ടപിടിയ്ക്കാന്‍ സഹായിക്കുന്ന മൂലകം : കാത്സ്യം
 • ഡി.എന്‍.എ.യുടെ ഭാഗമായ മൂലകം : ഫോസ്ഫറസ്
 • പേശികളുടേയും നാഡികളുടേയും ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലകം : കാത്സ്യം
 • ധാതുക്കളുടെ അഭാവം പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

നാരുകള്‍ (Roughage)

 • ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പ്രധാന പോഷകഘടകം : നാരുകള്‍
 • നാരുകള്‍ മനുഷ്യശരീരത്തില്‍ ദഹിപ്പിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇത് അന്നപഥത്തില്‍ കൂടിയുള്ള ഭക്ഷണത്തിന്‍റെ സഞ്ചാരത്തിന് അത്യാവശ്യമാണ്.
 • നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 • നാരുകളിലെ പ്രധാന ഘടകം : സെല്ലുലോസ്