നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍

  • സെറിബ്രല്‍ കോര്‍ട്ടക്സില്‍ നിന്ന് താളംതെറ്റിയതും അമിതവുമായ വൈദ്യുതചാര്‍ജ് ഉണ്ടാകുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന രോഗം : അപസ്മാരം (Epilepsy)
  • രക്തപ്രവാഹത്തില്‍ തടസം ഉണ്ടാകുന്നതിനാല്‍ മസ്തിഷ്ക കലകള്‍ക്ക് രക്തം കിട്ടാതെ ബന്ധപ്പെട്ട ശരീരഭാഗം തളരുന്നത് : സ്ട്രോക്ക്
  • മെനിഞ്ചസ് പാളികള്‍ക്കുണ്ടാകുന്ന അണുബാധ : മെനിഞ്ചൈറ്റിസ്
  • കേന്ദ്രനാഡീവ്യൂഹത്തെ ബാധിയ്ക്കുന്ന വൈറസ് രോഗം : റാബിസ്
  • പേവിഷബാധ (ഹൈഡ്രോഫോബിയ)ക്ക് കാരണം : റാബീസ് വൈറസ്
  • ഡോപാമൈന്‍ എന്ന നാഡീയ പ്രേഷകത്തിന്‍റെ ഉല്‍പാദനം കുറയുന്നതിനാല്‍ ഉണ്ടാകുന്ന രോഗം : പാര്‍ക്കിന്‍സണ്‍സ്
  • ന്യൂറോണുകളുടെ നാശത്താല്‍ ഉണ്ടാകുന്ന സ്മൃതിനാശരോഗം : അല്‍ഷിമേഴ്സ്
  • നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ : പോളിയോ, റാബീസ്
  • നാഡീവ്യൂഹത്തെ ബാധിക്കുന്ന ബാക്ടീരിയ രോഗം : കുഷ്ഠം
  • അല്‍ഷിമേഴ്സ് ദിനം : സെപ്റ്റംബര്‍ 21