നാഡീവ്യൂഹം

 • ജീവികളിലെ വിവിധ ജീവല്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്ന അവയവ വ്യൂഹം : നാഡീവ്യവസ്ഥ
 • ഏറ്റവും ലഘുവായ നാഡീവ്യൂഹമുള്ള ജീവി : ഹൈഡ്ര (നാഡീജാലിക കാണപ്പെടുന്നു)

നാഡീകോശം (Neuron)

 • മനുഷ്യന്‍റെ നാഡീവ്യവസ്ഥയുടെ അടിസ്ഥാനഘടകം : നാഡീകോശം (ന്യൂറോണ്‍)
 • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
 • പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ വിഭജനശേഷി നഷ്ടപ്പെടുന്ന കോശം : നാഡീകോശം
 • നാഡീകോശത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ : കോശശരീരം, ആക്സോണ്‍, ഡെന്‍ഡ്രോണ്‍, ആക്സൊണൈറ്റ്, ഡെന്‍ഡ്രൈറ്റ്
 • നാഡീകോശത്തിന്‍റെ കോശശരീരത്തില്‍ നിന്ന് പുറപ്പെടുന്ന കോശദ്രവ്യതന്തുക്കളില്‍ ഏറ്റവും നീളം കൂടിയത് : ആക്സോണ്‍
 • ആവേഗങ്ങള്‍ സ്വീകരിക്കുന്ന കോശദ്രവ്യ തന്തുക്കള്‍ : ഡെന്‍ഡ്രൈറ്റ്
 • ആവേഗങ്ങളെ ഒരു നാഡീകോശത്തിന്‍റെ കോശശരീരത്തില്‍ നിന്ന് അടുത്തതിലേക്ക് കടത്തിവിടുന്നത് : ആക്സോണ്‍
 • ആക്സോണിനെ ചുറ്റികാണപ്പെടുന്ന വെളുത്ത നിറമുള്ള ആവരണം : മയലിന്‍ഷീത്ത്
 • മയലിന്‍ ഷീത്ത് നിര്‍മ്മിച്ചിരിക്കുന്നത് : ഷ്വാന്‍ കോശങ്ങളാല്‍
 • രണ്ട് നാഡീകോശങ്ങള്‍ക്കിടയിലുള്ള നേര്‍ത്തവിടവ് : സിനാപ്സ്
 • ആവേഗങ്ങളെ സിനാപ്സ് കടത്തിവിടാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ : നാഡീയ പ്രേഷകങ്ങള്‍
 • നമ്മുടെ മസ്തിഷ്കത്തില്‍ ഉണ്ടാകുന്ന ഒരു പ്രധാന നാഡീയ പ്രേഷകം : അസറ്റൈല്‍ കോളിന്‍
 • നാഡീകോശങ്ങളുടെ നാഡീതന്തുക്കള്‍ ഒന്നു ചേര്‍ന്നുണ്ടാകുന്നത് : നാഡികള്‍
 • മസ്തിഷ്കത്തില്‍ നിന്നും ഉണ്ടാകുന്ന നാഡികള്‍ : ശിരോനാഡികള്‍
 • സുഷുമ്നയില്‍ നിന്ന് ഉണ്ടാകുന്ന നാഡികള്‍ : സുഷുമ്നാ നാഡികള്‍
 • ആവേഗങ്ങളെ ശരീരാവയവങ്ങളില്‍ നിന്ന് മസ്തിഷ്കത്തിലേക്കോ, സുഷുമ്നയിലേക്കോ വഹിക്കുന്ന നാഡികള്‍ : സംവേദ നാഡികള്‍
 • മസ്തിഷ്കത്തില്‍ നിന്നുള്ള ആവേഗങ്ങളെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് : പ്രേരക നാഡി
 • സംവേദനാഡീതന്തുക്കളും, പ്രേരകനാഡീതന്തുക്കളും ചേര്‍ന്ന് ഉണ്ടാകുന്നത് : സമ്മിശ്ര നാഡികള്‍
 • സംവേദന നാഡിയ്ക്ക് ഉദാഹരണമാണ് : നേത്രനാഡി
 • പ്രേരകനാഡിയ്ക്ക് ഉദാഹരണം : ഹൈപോഗ്ലോസല്‍
 • വാഗസ്, ഫേഷ്യല്‍, സുഷുമ്നാ നാഡികള്‍ എന്നിവയെല്ലാം ഏത് തരം നാഡികളാണ്? സമ്മിശ്രനാഡി
 • നാഡീകോശശരീരം ഒരാവണത്താല്‍ പൊതിഞ്ഞ് ഗോളാകൃതിയില്‍ കാണപ്പെടുന്നത് : ഗാംഗ്ലിയോണ്‍

ശിരോനാഡികള്‍        : 12 ജോഡി
സുഷുമ്നാ നാഡികള്‍ : 31 ജോഡി