പോഷകാംശങ്ങളുടെ ആഗിരണം
ചെറുകുടലിന്‍റെ ഭിത്തിയില്‍ വിരല്‍പോലെ ഉന്തി നില്‍ക്കുന്ന ഭാഗം : വില്ലസ്
ചെറുകുടലിന്‍റെ ഭിത്തിയുടെ പ്രതലവിസ്തീര്‍ണ്ണം വര്‍ധിപ്പിക്കുന്നത് : വില്ലസുകള്‍
വില്ലസിനുള്ളില്‍ രക്തക്കുഴലുകളും ലിംഫ്വാഹികളും കാണപ്പെടുന്നു.
വില്ലസിലെ രക്തവാഹികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷകാംശങ്ങള്‍ : ഗ്ലൂക്കോസ്, അമിനോ ആസിഡ്
വില്ലസിലെ ലിംഫ്വാഹികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷകാംശം : ഫാറ്റി ആസിഡും, ഗ്ലിസറോളും

പോഷക ഘടകങ്ങള്‍        ദഹനഫലമായി ലഭിച്ച ഉത്പന്നങ്ങള്‍
ധാന്യകം                                 ഗ്ലൂക്കോസ്
മാംസ്യം                                   അമിനോ ആസിഡ്
കൊഴുപ്പ്                                  ഫാറ്റി ആസിഡ് +ഗ്ലിസറോള്‍

  • വില്ലസിലെ രക്തലോമികകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന സിര : പോര്‍ട്ടല്‍ സിര
  • ചെറുകുടലിലെ കരളുമായി ബന്ധിപ്പിക്കുന്ന സിര : പോര്‍ട്ടല്‍ സിര
  • ശരീരത്തില്‍ ആവശ്യത്തിലധികമുള്ള ഗ്ലൂക്കോസിനെ സംഭരിയ്ക്കുന്നത് : കരള്‍
  • ശരീരനിര്‍മ്മാണത്തിനും കേടുപാടുകള്‍ പരിഹരിയ്ക്കുന്നതിനും ഉപയോഗിക്കുന്ന പോഷക ഘടകം : അമിനോ ആസിഡുകള്‍
  • അവശേഷിക്കുന്ന അമിനോ ആസിഡിനെ വിഘടിപ്പിച്ച് അമോണിയ ആക്കുന്നു. ഇത് CO2 മായി ചേര്‍ന്ന് യൂറിയ ഉണ്ടാക്കുന്നു.
  • ദഹനം പൂര്‍ത്തിയാക്കുന്നത് : ചെറുകുടലില്‍