ജന്തുലോകം

ലാർവകൾ

മത്സ്യങ്ങൾ

ഉഭയജീവികൾ

ഉരഗങ്ങൾ

പക്ഷികൾ

സസ്തനികൾ

ജന്തുലോകത്തെ അതികായൻ

അപരനാമങ്ങൾ

ഡി എൻ എ യുടെ ഘടന

നൈട്രജൻ ബെയ്‌സുകൾ

പോഷണം ജീവികളിൽ

ധാന്യകങ്ങൾ

മാംസ്യങ്ങൾ (പ്രോട്ടീനുകൾ)

പ്രോട്ടീൻ /മാംസ്യം ഉദാഹരണങ്ങൾ

കൊളസ്‌ട്രോളിന്‍റെ അഭികാര്യമായ അളവുകൾ

ജീവകങ്ങൾ

ജീവകം സി

ജീവകങ്ങൾ/രാസനാമങ്ങൾ

ധാതുക്കൾ

മുഖ്യധാതുക്കൾ

സൂഷ്മധാതുക്കൾ

നാരുകൾ

അപര്യാപ്തത രോഗങ്ങൾ ,കാരണങ്ങൾ

ദഹനവ്യവസ്ഥ മനുഷ്യരിൽ

പല്ല്

ഉമിനീർ ഗ്രന്ഥികൾ

ഗ്രസനി

അന്നനാളം

ആമാശയം

ചെറുകുടൽ

കരൾ

ആഗ്നേയ ഗ്രന്ഥി

പോഷകാംശങ്ങളൂടെ ആഗിരണം

പോഷക ഘടകങ്ങൾ

വൻകുടൽ

ഫലങ്ങൾ/അപരനാമങ്ങൾ

രക്തം

പ്ലാസ്മ

പ്ലാസ്മ പ്രോട്ടെൻ ധർമ്മം

രക്ത കോശങ്ങൾ

രക്തകോശങ്ങളുടെ ധർമ്മം

അരുണ രക്താണുക്കൾ

ശ്വേതരക്താണുക്കൾ

പ്ലേറ്റ്ലറ്റുകൾ

രക്തനിവേശം

രക്തകോശങ്ങൾ

രക്ത ഗ്രൂപ്പ്

രക്തദാന നിബന്ധനകൾ

രക്തപര്യയനം

ഹൃദയം

ഹൃദയസ്പന്ദനനിരക്ക്

രക്തക്കുഴലുകൾ

രക്തപര്യയനത്തെ ബാധിക്കുന്ന രോഗങ്ങൾ

ശ്വസനം

ക്ഷയം

നാഡീവ്യൂഹം

നാഡീകോശം

മസ്തിഷ്‌കം

സുഷുമ്‌ന

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ

ജ്ഞാനേന്ദ്രിയങ്ങൾ

കണ്ണ്

ചെവി

നാക്ക്

മൂക്ക്

ത്വക്ക്

വൃക്കകൾ

വൃക്കയുടെ പ്രധാന ഭാഗങ്ങൾ

നെഫ്രോണിന്‍റെ ഘടന

വൃക്ക രോഗങ്ങൾ

അസ്ഥികൾ

അസ്ഥികളുടെ എണ്ണം

സൂഷ്മ ജീവികൾ

ബാക്ടീരിയ

ബാക്ടീരിയ രോഗങ്ങൾ

വൈറസ്സ്

വൈറസ് രോഗങ്ങൾ

ഫംഗസ്

പ്രോട്ടോസോവ

പ്രോട്ടോസോവ -രോഗങ്ങൾ

രോഗങ്ങൾ -രോഗകാരികൾ

പകരാത്ത രോഗങ്ങൾ

രോഗങ്ങൾ പകരുന്ന മാർഗങ്ങൾ

ഇൻസുലിൻ

വളർച്ചാ ഹോർമോൺ

എ ഡി എച്ച്

എയ്ഡ്സ് രോഗം

മസ്തിഷ്കം(Brain)

 • നാഡീവ്യവസ്ഥയുടെ സുപ്രധാന ഭാഗങ്ങള്‍ : മസ്തിഷ്കവും, സുഷുമ്നയും
 • മസ്തിഷ്കത്തെ പൊതിഞ്ഞ് കാണപ്പെടുന്ന അസ്ഥിനിര്‍മ്മിതമായ ആവരണം : കപാലം (Cranium)
 • മസ്തിഷ്കത്തെ പൊതിഞ്ഞ് കാണപ്പെടുന്ന മൂന്ന് പാളിയുള്ള സ്തരം : മെനിഞ്ചസ്
 • മെനിഞ്ചസ് സ്തരപാളികള്‍ക്കിടയിലും, മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രാവകം : സെറിബ്രോ സ്പൈനല്‍ ദ്രവം
 • മസ്തിഷ്കത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ : സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ളോംഗേറ്റ
 • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം (രണ്ട് അര്‍ദ്ധഗോളങ്ങളായി കാണപ്പെടുന്നു)
 • സെറിബ്രത്തിന്‍റെ ബാഹ്യഭാഗമായ കോര്‍ട്ടക്സ് നിര്‍മ്മിച്ചിരിക്കുന്നത് : ഗ്രേമാറ്ററിനാല്‍
 • സെറിബ്രത്തിന്‍റെ ഇടത് – വലത് അര്‍ദ്ധഗോളങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന നാഡീകല : കോര്‍പ്പസ് കലോസം
 • പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്താല്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിവയെക്കുറിച്ച് ബോധം ഉളവാക്കുന്ന മസ്തിഷ്കഭാഗം : സെറിബ്രം
 • ഭാവന, ചിന്ത, ഓര്‍മ്മ, ബുദ്ധിശക്തി എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും, ഐഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതുമായ മസ്തിഷ്കഭാഗം : സെറിബ്രം
 • സെറിബ്രത്തിന്‍റെ ഇടത് അര്‍ദ്ധഗോളം ശരീരത്തിന്‍റെ വലത് വശത്തിന്‍റെ പ്രവര്‍ത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.
 • സെറിബ്രത്തില്‍ കാണപ്പെടുന്ന സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രം : ബ്രോക്കാസ് ഏരിയ (Broca’s area)
 • കണ്ടു പരിചയമുള്ള ഒരു വസ്തുവിന്‍റെ പേരു കേട്ടാല്‍ അതിന്‍റെ ചിത്രം മനസ്സില്‍ തെളിയാന്‍ സഹായിക്കുന്ന ഭാഗം : വെര്‍ണിക്കിന്‍റെ പ്രദേശം (Wernike’s area)
 • സെറിബ്രത്തിന് തൊട്ടു താഴെയായി കാണപ്പെടുന്ന നാഡീകേന്ദ്രം : തലാമസ്
 • സെറിബ്രത്തിലേക്കും, സെറിബ്രത്തില്‍ നിന്നുമുള്ള നാഡീയ ആവേഗങ്ങളുടെ പുനപ്രസരണ കേന്ദ്രമായി (Relay Station) പ്രവര്‍ത്തിക്കുന്ന നാഡീകേന്ദ്രം : തലാമസ്
 • വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്നത് : തലാമസില്‍ (ഇവ വേദനയുടെ ആവേഗങ്ങള്‍ സെറിബ്രത്തിലേക്ക് എത്തുന്നത് തടയുന്നു)
 • നമ്മുള്‍ ഉറങ്ങുന്ന സമയത്തും സെറിബ്രത്തിലേക്കുള്ള ആവേഗങ്ങലെ തടയുന്നത് : തലാമസ്
 • സെറിബ്രത്തിന് പിറകില്‍ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന ഭാഗം : സെറിബല്ലം
 • ‘ലിറ്റില്‍ ബ്രെയ്ന്‍’ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം : സെറിബെല്ലം
 • പേശീപ്രവര്‍ത്തനങ്ങലെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം : സെറിബെല്ലം
 • ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത് : സെറിബെല്ലം
 • മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം : സെറിബല്ലം
 • സെറിബല്ലത്തിന്‍റെ രണ്ട് ദളങ്ങളേയും തമ്മില്‍ യോജിപ്പിക്കുന്ന നാഡകല : പോണ്‍സ്
 • മസ്തിഷ്കത്തിന്‍റെ ഏറ്റവും ചുവട്ടിലെ ഭാഗം : മെഡുല്ല ഒബ്ളോംഗേറ്റ
 • മെഡുല്ല ഒബ്ളോംഗേറ്റയുടെ ബാഹ്യഭാഗം വൈറ്റ്മാറ്ററും ആന്തരഭാഗം ഗ്രേമാറ്ററുമാണ്.
 • ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് : മെഡുല്ല ഒബ്ളോംഗേറ്റ
 • നമ്മുടെ ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനങ്ങള്‍ : ഹൃദയസ്പന്ദനം, ശ്വസനം, പെരിസ്റ്റാള്‍സിസ്, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദ്ദി, ചുമ, തുമ്മല്‍
 • മെഡുല്ല ഒബ്ളോംഗേറ്റയുടെ തുടര്‍ച്ചയായി കാണപ്പെടുന്നഭാഗം : സുഷുമ്ന
 • മെഡുല്ല ഒബ്ളോംഗേറ്റയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ മരണത്തിന് കാരണമാകാം.
 • മസ്തിഷ്കത്തിലുള്ള ഒരു സുപ്രധാന ഭാഗം : ഹൈപോതലാമസ്
 • ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം ഇത് ഹോര്‍മോണുകളും നിര്‍മ്മിക്കുന്നുണ്ട്.
 • ഹൈപോതലാമസ് നിര്‍മ്മിക്കുന്ന ഹോര്‍മോണുകള്‍ : ഓക്സിടോസിന്‍, വാസോപ്രസിന്‍
 • (ഇവ പിയൂഷഗ്രന്ഥിയുടെ പിന്‍ദളങ്ങളില്‍ സംഭരിക്കപ്പെടുകയും ആവശ്യാനുസരണം രക്തത്തിലേക്ക് എത്തുകയും ചെയ്യുന്നു)
 • ശരീരോഷ്മാവ് നിയന്ത്രിക്കുന്ന നാഡീകേന്ദ്രം (Thermostat)  കാണപ്പെടുന്നത് : ഹൈപോതലാമസില്‍
 • ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത് : വാസോപ്രസിന്‍ (ADH ആന്‍റി ഡൈ യൂററ്റിക് ഹോര്‍മോണ്‍)
 • വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്നത് : ഹൈപോതലാമസ്
 • പീയൂഷ ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണ്‍ ഉല്‍പാദനം നിയന്ത്രിക്കുന്നത് : ഹൈപോതലാമസ്
error: