രക്തപര്യയന വ്യവസ്ഥ
രക്തം

  • ആരോഗ്യവാനായ മനുഷ്യനി ശരാശരി രക്തത്തിന്‍റെ അളവ് : 5-6 ലിറ്റര്‍
  • രക്തത്തിലെ പ്രധാന ധര്‍മ്മങ്ങള്‍ :
  • ശരീരോഷ്മാവ് നിയന്ത്രിക്കുന്നു, ഹോര്‍മോണുകളെ ലക്ഷ്യസ്ഥാലത്ത് എത്തിക്കുന്നു, രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നു.

പ്ലാസ്മ

  • രക്തത്തിന്‍റെ 55% വരുന്ന ദ്രാവക ഭാഗം : പ്ലാസ്മ

പ്ലാസ്മ പ്രോട്ടീന്‍ ധര്‍മ്മം

ആല്‍ബുമിന്‍                              -രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
ഗ്ലോബുലിന്‍                                 -ആന്‍റിബോഡിയായി പ്രവര്‍ത്തിക്കുന്നു.
ഫൈബ്രിനോജന്‍                      -രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു.

  • പ്ലാസ്മയില്‍ ഏറ്റവും കൂടുതലുള്ള പദാര്‍ത്ഥം : ജലം (90-92%)
  • പ്ലാസ്മയില്‍ കാണപ്പെടുന്ന പ്രോട്ടീനുകള്‍ : ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ഫൈബ്രിനോജന്‍
  • പ്ലാസ്മയുടെ നിറം : ഇളം മഞ്ഞ