രക്തക്കുഴലുകള്‍(Blood Vessels)
- ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകള്‍ : സിരകള്‍ (Veins)
- ഹൃദയത്തില്‍ നിന്ന് മറ്റ് ശരീരഭാഗങ്ങളിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകള്‍ : ധമനികള്‍(Arteries)
- സിരകളേയും ധമനികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്‍ത്ത രക്തക്കുഴലുകള്‍ : ലോമികകള്‍(Capillaries)
- വലത് ഏട്രിയത്തിലേക്ക് അശുദ്ധരക്തം എത്തിക്കുന്ന സിരകള്‍ : ഊര്‍ദ്ധ്വമഹാസിര, അധോമഹാസിര
- ഇടത് ഏട്രിയത്തില്‍ ശ്വാസകോശങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച രക്തമെത്തിക്കുന്ന സിര : ശ്വാസകോശസിര(Pulmonary Vein)
- വലത് വെന്‍ട്രിക്കിളിലെ അശുദ്ധരക്തത്തെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്ന ധമനി : ശ്വാസകോശ ധമനി (Pulmonary Artery)
- ഇടത് വെന്‍ട്രിക്കിളില്‍ നിന്ന് ശുദ്ധരക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ധമനി : മഹാധമനി (Aorta)
- ഹൃദയഭിത്തിക്ക് ശുദ്ധരക്തം നല്കുന്ന ധമനി : കൊറോണറി ധമനി
ഏറ്റവും വലിയ സിര……………………….അധോമഹാസിര
ഏറ്റവും വലിയ ധമനി…………………….മഹാധമനി
ശുദ്ധരക്തമുള്ള ഏക സിര……………ശ്വാസകോശ സിര
അശുദ്ധരക്തമുള്ള ഏക ധമനി…….ശ്വാസകോശധമനി
Recent Comments