വൃക്കകള്‍

  • മനുഷ്യശരീരത്തിലെ വിസര്‍ജ്ജാനവയവങ്ങള്‍ : വൃക്കകള്‍, ശ്വാസകോശം, കരള്‍, ത്വക്ക്
  • രക്തത്തെ ശുദ്ധീകരിച്ച് മാലിന്യങ്ങള്‍ മൂത്ര രൂപത്തില്‍ പുറത്ത് വിടുന്ന അവയവം : വൃക്ക
  • വൃക്കകള്‍ കാണപ്പെടുന്നത് : നട്ടെല്ലിനിരുവശവും, ഉദരാശയത്തിന്‍റെ പിന്‍ഭാഗത്ത്
  • വൃക്കകളുടെ അടിസ്ഥാന നിര്‍മ്മാണ ഘടകമായ കോശങ്ങള്‍ : നെഫ്രോണുകള്‍

വൃക്കയുടെ പ്രധാന ഭാഗങ്ങള്‍

  • ലക്ഷക്കണക്കിന് അരിപ്പകള്‍ കാണപ്പെടുന്ന ബാഹ്യഭാഗം : കോര്‍ട്ടക്സ്
  • അരിപ്പകളുടെ തുടര്‍ച്ചയായ നീണ്ട കുഴലുകള്‍ കാണപ്പെടുന്ന ആന്തരഭാഗം : മെഡുല്ല
  • നെഫ്രോണുകളുടെ ശേഖരണനാളികള്‍ തുറക്കുന്ന ഭാഗം : പിരമിഡ്
  • മൂത്രവാഹികള്‍ വൃക്കയുമായി ചേരുന്ന ഭാഗം : പെല്‍വിസ്
  • വൃക്കയിലേക്ക് രക്തം എത്തിക്കുന്നത് : വൃക്കാധമനി
  • വൃക്കയിലെ ശുദ്ധീകരിച്ച രക്തം പുറത്തേക്ക് വഹിയ്ക്കുന്നത് : വൃക്കാസിര