വന്‍കുടല്‍(Large Intestine)

  • ചെറുകുടലിന്‍റെ തുടര്‍ച്ചയായി കാണപ്പെടുന്ന ഉള്‍വ്യാസം കൂടിയ അവയവം : വന്‍കുടല്‍
  • വന്‍കുടലിന്‍റെ ഉത്ഭവ സ്ഥാനത്ത് വിരല്‍ പോലെ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഭാഗം : വെര്‍മിഫോം അപ്പന്‍ഡിക്സ്
  • വന്‍കുടലിന് പ്രധാനമായും മൂന്ന് ഭാഗങ്ങള്‍ ഉണ്ട് : സീക്കം, കോളന്‍, റെക്ടം
  • നമ്മുടെ ഭക്ഷണത്തിലെ ദഹിക്കാത്ത ഘടകങ്ങളും, ജലവും ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് നീങ്ങുന്നു.
  • ജലം പുനരാഗിരണം ചെയ്യപ്പെടുന്നത് : വന്‍കുടലില്‍
  • അവശേഷിക്കുന്ന വിസര്‍ജ്ജ്യവസ്തുവിനെ ശരീരം പുറന്തള്ളുന്നു.
  • മനുഷ്യശരീരത്തില്‍ വെച്ച് ദഹനം നടക്കാത്ത പോഷകഘടകം : സെല്ലുലോസ്