ശ്വസനം

 • ഷഡ്പദങ്ങളിലെ ശ്വസനാവയവം : ശ്വസന നാളികള്‍ (Trachea)
 • എട്ടുകാലി, തേള്‍ എന്നിവയിലെ ശ്വസനാവയവം : ബുക്ക്ലംഗ്സ്(Book Lungs)
 • മൂന്ന് വിധത്തില്‍ ശ്വസനം നടത്തുന്ന ഉഭയ ജീവി : തവള
 • മണ്ണിരയുടെ ശ്വസനാവയവം : ത്വക്ക്
 • മത്സ്യങ്ങളുടെ ശ്വസനാവയവം : ശകുലങ്ങള്‍
 • ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ ശ്വസനാവയവം : ശ്വാസകോശം
 • ജീവികള്‍ ഓക്സിജന്‍ ഉപയോഗിച്ച് ഊര്‍ജ്ജം സ്വതന്ത്രമാക്കുകയും അതിന്‍റെ ഫലമായുണ്ടാകുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്, നീരാവി എന്നിവ പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയയാണ് : ശ്വസനം
 • ശ്വസന പ്രക്രിയയില്‍ വാതകവിനിമയം നടക്കുന്നത് : അന്തര്‍വ്യാപനം വഴി (Diffusion)
 • ആഹാരത്തിലെ പോഷകഘടകങ്ങള്‍ കോശങ്ങളിലെത്തുന്നത് : രക്തത്തിലൂടെ
 • ജീവല്‍ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് : പോഷകഘടകങ്ങളുടെ ഓക്സീകരണം വഴി
 • ശ്വാസകോശത്തിന്‍റെ ആവരണം : പ്ലൂറ
 • വായു അറകള്‍ അടഞ്ഞുപോകാതെ തുറന്നിരിക്കാന്‍ സഹായിക്കുന്നത് : ലെസിത്തിന്‍
 • മനുഷ്യന്‍റെ ശ്വസനാവയവങ്ങള്‍ : നാസാരന്ധ്രം, നാസാഗഹ്വരം, ഗ്രസനി, സ്വനപേടകം, ശ്വാസനാളം, ശ്വാസകോശങ്ങള്‍
 • നാസാഗഹ്വരങ്ങള്‍ എങ്ങോട്ട് തുറക്കുന്നു : ഗ്രസനി(Pharynx)
 • ഗ്രസനിയുടെ അടിത്തട്ടില്‍ കാണുന്ന വിടവുപോലുള്ള ദ്വാരമാണ് : ക്ലോമം(Glottis)
 • ക്ലോമത്തെ സംരക്ഷിക്കുന്ന അടപ്പുപോലുള്ള ഭാഗം : ക്ലോമപിധാനം (Epiglottis)
 • ഭക്ഷണം അബദ്ധത്തില്‍ ശ്വാസനാളത്തില്‍ കടന്ന് ശ്വാസതടസ്സവും ചുമയും ഉണ്ടാകാതെ സഹായിക്കുന്നത് : ക്ലോമപിധാനം(Epiglottis)
 • ക്ലോമം ഏത് ഭാഗത്തോട്ട് തുറക്കപ്പെടുന്നു? സ്വനപേടകത്തിലേക്ക് (Larynx)
 • സ്വനപേടകത്തിന് കുറുകെ സ്ഥിതിചെയ്യുന്ന തന്തുക്കള്‍ : സ്വനതന്തുക്കള്‍
 • ശബ്ദമുണ്ടാകുന്നത് എങ്ങനെയാണ്? സ്വനതന്തുക്കളുടെ കമ്പനം കൊണ്ട്
 • സ്വനപേടകം തുറക്കപ്പെടുന്നത് : ശ്വാസനാളത്തില്‍(Trachea)
 • ശ്വാസനാളത്തിന്‍റെ ഭിത്തികള്‍ എന്തുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് : തരുണാസ്ഥി(Cartilage)
 • പ്ലൂറയുടെ രണ്ട് സ്തരങ്ങള്‍ക്കുമിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം : പ്ലൂറല്‍ ദ്രാവകം (Pleural fluid)
 • സാധാരണ ശ്വസനത്തിലൂടെ ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ് : റ്റൈഡല്‍എയര്‍ (Tidal Air)
 • റ്റൈഡല്‍ വോളിയത്തിന്‍റെ അളവ് : ഏകദേശം അരലിറ്റര്‍
 • ശക്തമായ നിശ്വസനം നടത്തിയശേഷം പുറത്തുവിടാന്‍ പറ്റുന്ന ഏറ്റവും കൂടുതല്‍ വായുവിന്‍റെ അളവാണ് : ജൈവക്ഷത (Vital Capacity)
 • ശ്വസന സമയത്ത് കൈമാറ്റം ചെയ്യുന്ന വായുവിന്‍റെ അളവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം : സ്പൈറോമീറ്റര്‍
 • ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് ഊര്‍ജ്ജം സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനം : കോശശ്വസനം
 • കോശശ്വസനത്തിലെ പ്രധാന ഘട്ടങ്ങള്‍ : ഗ്ലൈക്കോളിസിസ്, ക്രബ്സ് പരിവൃത്തി
 • ഓക്സിജന്‍റെ അഭാവത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം : ഗ്ലൈക്കോളിസിസ്
 • ഗ്ലൈക്കോളിസിസ് നടക്കുന്നത് : കോശദ്രവ്യത്തില്‍
 • കോശത്തിന്‍റെ ഊര്‍ജോത്പാദന, സംഭരണ, വിതരണ കേന്ദ്രം : മൈറ്റോകോണ്‍ഡ്രിയ
 • നിശ്വാസവായുവില്‍ നീരാവിയുടെ അളവ് : കൂടുതല്‍
 • ഓരോ ഗ്ലൂക്കോസ് തډാത്രയില്‍ നിന്നും എത്ര പൈറൂവിക് ആസിഡ് ഉണ്ടാകുന്നു : രണ്ട്
 • അവായു ശ്വസനം വഴി കോശങ്ങളില്‍ ഉണ്ടാകുന്ന ആസിഡ് : ലാക്ടിക് ആസിഡ്
 • ഗ്ലൈക്കോളിസിസും ക്രെബ്സ് പരിവൃത്തിയും ചേര്‍ന്നതാണ് : കോശശ്വസനം
 • സസ്യങ്ങളില്‍ വാതകവിനിമയം നടക്കുന്നത് ഏതുവഴിയാണ് : സ്റ്റൊമാറ്റ
 • കോശദ്രവ്യത്തില്‍വച്ച് ഓരോ ഗ്ലൂക്കോസ് തډാത്രയില്‍ നിന്നും ഓക്സിജന്‍റെ അഭാവത്തില്‍ പൈറൂവിക് ആസിഡ് തډാത്രകള്‍ ഉണ്ടാകുന്ന പ്രക്രിയ : ഗ്ലൈക്കോളിസിസ്
 • പൈറൂവിക് ആസിഡ് വിവിധ രാസപ്രവര്‍ത്തനത്തിന് വിധേയമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ജലം, ഊര്‍ജ്ജം (ATP) ഇവ സ്വതന്ത്രമാക്കുന്ന പ്രക്രിയ : ക്രിബ്സ് സൈക്കിള്‍
 • ക്രെബ്സ് സൈക്കിള്‍ നടക്കുന്നത് : മൈറ്റോകോണ്‍ഡ്രിയയില്‍ വച്ച്
 • ക്രെബ്സ് സൈക്കിളിനെ കുറിച്ച് ആദ്യമായി വിശദീകരണം നടത്തിയ ശാസ്ത്രജ്ഞന്‍ : സര്‍. അഡോള്‍ഫ് ഹാന്‍സ് ക്രെബ്
 • അവായു ശ്വസനം നടത്തുന്ന ജീവികള്‍ : നാടവിര, കൊക്കപ്പുഴു, കൃമി, ഉരുളന്‍ വിര
 • കൂടുതല്‍ ഊര്‍ജ്ജം കിട്ടുന്നത് : വായുശ്വസനത്തില്‍നിന്ന്
 • സസ്യങ്ങളില്‍ ശ്വസനം നടക്കുന്നത് : അന്തര്‍വ്യാപനം വഴി
 • വായു പുറത്തുനിന്നും സസ്യശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത് : ആസ്യരന്ധ്രങ്ങള്‍ വഴി
 • പ്രായം കൂടിയ തടിയായി രൂപപ്പെട്ട കാണ്ഡങ്ങളില്‍ ശ്വസനം നടക്കുന്നത് : ലെന്‍റിസെല്‍ ഉപയോഗിച്ച്
 • വേരുകള്‍ ശ്വസിക്കുന്നത് : മണ്‍തരികള്‍ക്കിടയിലുള്ള ഓക്സിജന്‍ സ്വീകരിച്ച് പകരം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.
 • അവായു ശ്വസനത്തിന്‍റെ ഫലമായി സസ്യങ്ങള്‍ ഉണ്ടാക്കുന്നത് : ഈതൈല്‍ ആല്‍ക്കഹോളും, കാര്‍ബണ്‍ ഡൈ ഓക്സൈഡും
 • പഞ്ചസാരലായനിയില്‍ ഈസ്റ്റ് പ്രവര്‍ത്തിച്ച് ആല്‍ക്കഹോള്‍ നിര്‍മ്മിക്കപ്പെടുന്നതും പാല് പുളിച്ച് തൈരാകുന്നതും ഏത് പ്രവര്‍ത്തനമാണ് : കിണ്വനം  (Fermentation)
 • നമ്മുടെ ശ്വസന ചലനങ്ങളെ നിയന്ത്രിക്കുന്നത് : മെഡുല്ല ഒബ്ലേംഗേറ്റ
 • ഓക്സിജന്‍ സിലിണ്ടറുകളില്ലാതെ ഉയര്‍ന്ന കൊടുമുടികള്‍ കയറുന്ന പര്‍വതാരോഹകരില്‍ ഉണ്ടാവാറുള്ള രോഗം : ധമനീഹൈപോക്സിയ
 • കോശശ്വസനത്തില്‍ ഒരു ഗ്ലൂക്കോസ് തന്മാത്രയില്‍ നിന്നും ഉണ്ടാകുന്ന ഊര്‍ജ്ജതന്മാത്ര : 38 ATP
 • നിശ്വാസവായുവിലെ CO2 അളവ് : 5%
 • പാറമടയില്‍ ജോലിചെയ്യുന്നവരില്‍ കണ്ടുവരുന്നരോഗം : സിലിക്കോസിസ്
 • കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യുന്നവരില്‍ വരുന്ന രോഗം : ന്യൂമോകോണിയാസിസ്
 • ശ്വസനവായുവില്‍ എത്ര ശതമാനം ഓക്സിജനുണ്ട് : 21%
 • പുകയിലയിലടങ്ങിയിരിക്കുന്ന എന്താണ് ശ്വാസകോശാര്‍ബുദത്തിന് കാരണം : കാര്‍സിനോജനുകള്‍
 • പ്ലൂറസിക്ക് കാരണമായ ബാക്ടീരിയ : ട്യൂബര്‍ക്കിള്‍ ബാസിലസ്
 • പക്ഷികളിലെ സ്വനപേടകം അറിയപ്പെടുന്നത് : സിറിങ്ങ്സ്
 • സാധാരണ ഗതിയില്‍ നാം മിനിട്ടില്‍ എത്ര ശ്വാസോഛ്വാസം ചെയ്യുന്നു? 16 മുതല്‍ 20 തവണവരെ
 • ബ്രോങ്കൈറ്റിസ് എന്ന രോഗത്തിനു കാരണം : സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ
 • ന്യൂമോണിയ എന്ന ശ്വാസകോശ രോഗത്തിനു കാരണം : ന്യൂമോകോക്കസ്
 • ശ്വാസകോശാര്‍ബുദത്തിന് കാരണം : പുകയിലയിലെ കാര്‍സിനോജനുകളാണ്.
 • ഓരോ ശ്വാസോഛ്വാസത്തിലും ഉള്ളിലേക്കെടുക്കുന്ന വായുവിന്‍റെ അളവ് : 500 ml