ഹൃദയം (HEART)

  • മനുഷ്യഹൃദയത്തിന്‍റെ സ്ഥാനം : ഔരസാശയത്തില്‍ രണ്ട് ശ്വാസകോശങ്ങള്‍ക്കിടയില്‍ അല്പം ഇടതുവശം ചരിഞ്ഞ് കാണപ്പെടുന്നു.
  • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരം : പെരികാര്‍ഡിയം
  • ഇരട്ടസ്തരപാളികള്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന ദ്രാവകം : പെരികാര്‍ഡിയല്‍ ദ്രവം
  • ഹൃദയത്തിലെ അറകളുടെ എണ്ണം : 4
  • ഹൃദയത്തിന്‍റെ മുകളിലത്തെ അറകള്‍ : ഓറിക്കിള്‍
  • താഴത്തെ അറകള്‍ : വെന്‍ട്രിക്കിള്‍
  • ഹൃദയത്തിന്‍റെ വലതു വശത്തുകൂടി കടന്നുപോകുന്ന രക്തം : അശുദ്ധരക്തം
  • ഹൃദയത്തിന്‍റെ ഇടത് വശത്തുകൂടി ഒഴുകുന്ന രക്തം : ശുദ്ധരക്തം
  • ഹൃദയത്തിലുള്ള വാല്‍വുകള്‍

ദ്വിദളവാല്‍വ്(Bicuspid)
ത്രിദളവാല്‍വ് (Tricuspid)
അര്‍ദ്ധചന്ദ്രാകാര വാര്‍വ്(Semilunar Valve)

  • ഹൃദയസ്പന്ദനം ആരംഭിക്കുന്നത് : സൈനു ഏട്രിയല്‍ നോഡില്‍ (വലത് ഏട്രിയത്തിന്‍റെ ഭിത്തിയില്‍)
  • ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കാനും വിശ്രമിക്കാനും എടുക്കുന്ന സമയം : 0.8 സെക്കന്‍റ്
  • മനുഷ്യ ഹൃദയം പ്രവര്‍ത്തിച്ച് തുടങ്ങുന്നത് : ഭ്രൂണത്തിന് 4 ആഴ്ച പ്രായം ആകുമ്പോള്‍
  • ഹൃദയം സങ്കോചിക്കുമ്പോള്‍ ഉണ്ടാകുന്ന ഉന്നത മര്‍ദ്ദം : സിസ്റ്റോളിക് പ്രഷര്‍ (120 mm മെര്‍ക്കുറി)
  • ഹൃദയം വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ ഉള്ള കുറഞ്ഞ മര്‍ദ്ദം : ഡയസ്റ്റോളിക് പ്രഷര്‍ (80 mm മെര്‍ക്കുറി)
  • രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം : സ്ഫിഗ്മോമാനോമീറ്റര്‍)
  • പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം : 12080 mm Hg
  • ഹൃദയസ്പന്ദന നിരക്ക് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം : സ്റ്റെതസ്കോപ്പ്
  • സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് : റെനെ ലെനക്

ഹൃദയസ്പന്ദന നിരക്ക്

ഗര്‍ഭസ്ഥ ശിശു                            – 200
നവജാത ശിശു                            – 140
ആരോഗ്യവാനായ പുരുഷന്‍   – 72
ആരോഗ്യവതിയായ സ്ത്രീ      – 78
ആന                                                – 25