കരള്‍  (Liver)  

  • ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി : കരള്‍
  • കരള്‍ ഉല്പാദിപ്പിക്കുന്ന ദഹനരസം : പിത്തരസം (Bile Juice)
  • രാസാഗ്നികളില്ലാത്ത ദഹനരസം : പിത്തരസം
  • പിത്തരസം സംഭരിക്കുന്ന അവയവം : പിത്താശയം (Gall Bladder)
  • കരള്‍ ഏതു രൂപത്തിലാണ് ഗ്ലൂക്കോസ് സംഭരിക്കുന്നത് : ഗ്ലൈക്കൊജന്‍
  • കരളില്‍ സംഭരിക്കപ്പെടുന്ന ജീവകങ്ങള്‍ : ജീവകം എ, ഡി, ബി12
  • കരളില്‍ സംഭരിക്കപ്പെടുന്ന മൂലകം : ഇരുമ്പ്
  • ശരീരത്തിലെ ‘രാസനിര്‍മ്മാണശാല’ എന്നറിയപ്പെടുന്നത് : കരള്‍
  • കരളില്‍ നിര്‍മ്മിക്കപ്പെടുന്ന പ്രധാന മാംസ്യ തډാത്രകള്‍ : പ്രോത്രോംബിന്‍, ഫൈബ്രിനോജന്‍, ആല്‍ബുമിന്‍
  • മൃതമായ അരുണരക്താണുക്കളെ ശിഥിലീകരിക്കുന്നത് : കരള്‍
  • കൊഴുപ്പിനെ വിഘടിപ്പിച്ച് ചെറുകണികകള്‍ ആക്കി മാറ്റുന്നത് : പിത്തരസം (ഈ പ്രവര്‍ത്തനം ഇമള്‍സിഫിക്കേഷന്‍ എന്ന് അറിയപ്പെടുന്നു)
  • നമ്മുടെ ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങളേയും ഔഷധങ്ങളേയും നിര്‍വീര്യമാക്കുന്നത് : കരള്‍
  • കരളിനെ ബാധിയ്ക്കുന്ന പ്രധാന രോഗങ്ങള്‍ : സിറോസിസ്, ഹെപറ്റൈറ്റിസ്, മഞ്ഞപ്പിത്തം
  • കരളിലെ കോശങ്ങള്‍ തുടര്‍ച്ചയായി ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ : സിറോസിസ്
  • പിത്തരസത്തിലെ വര്‍ണ്ണവസ്തുവായ ബിലിറൂബിന്‍ ശരീരദ്രാവകങ്ങളില്‍ കലര്‍ന്ന് കലകളില്‍ വ്യാപിക്കുകയും തത്ഫലമായി കലകള്‍ക്ക് മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്നതാണ് : മഞ്ഞപ്പിത്തം (ജോണ്ടിസ്)
  • ഹെപ്പറ്റൈറ്റിസിന് കാരണം വിഷവസ്തുക്കളോ അണുബാധയോ ആകാം.
  • വിഷവസ്തുക്കള്‍ കാരണമുണ്ടാകുന്ന കരള്‍ വീക്കം : ടോക്സിക് ഹെപ്പറ്റൈറ്റിസ്
  • അണുബാധമൂലം ഉണ്ടാകുന്ന കരള്‍വീക്കം : ഇന്‍ഫക്ടീവ് ഹെപ്പറ്റൈറ്റിസ്
  • ഹെപ്പറ്റൈറ്റിസ് ബി-ക്കുള്ള പ്രതിരോധ വാക്സിന്‍ : ഷാന്‍വാക്-ബി (ഇന്ത്യയിലാണ് ഇത് നിര്‍മ്മിച്ചത്)