ധാന്യകങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന പ്രധാന പോഷകഘടകം : ധാന്യകം (കാര്‍ബോ ഹൈഡ്രേറ്റുകള്‍)
ധാന്യകത്തിന്‍റെ ഘടക മൂലകങ്ങള്‍ : കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍
ധാന്യകത്തിന്‍റെ പ്രധാന സ്രോതസ്സുകളായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ : അരി, മറ്റ് ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഒരു ഗ്രാം ധാന്യകത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്‍റെ അളവ് : 4.2 K Cal.
ധാന്യകങ്ങളെ ഘടനാപരമായി മൂന്നായി തിരിക്കാം : മോണോസാക്കറൈഡുകള്‍, ഡൈസാക്കറൈഡുകള്‍, പോളിസാക്കറൈഡുകള്‍
ആഹാരത്തില്‍ അന്നജത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന രാസവസ്തു : അയഡിന്‍ ലായനി