പല്ല്   

  • ജനനശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകള്‍ : പാല്‍പ്പല്ലുകള്‍ (Milk Teeth))
  • ശേഷം വരുന്ന ദന്തങ്ങള്‍ : സ്ഥിരദന്തങ്ങള്‍(Permanent Teeth)
  • ഇവയില്‍ നാലെണ്ണം പ്രായപൂര്‍ത്തി ആയതിന് ശേഷം മാത്രമേ മുളയ്ക്കുന്നുള്ളൂ. ഇവയാണ് : വിവേക ദന്തങ്ങള്‍ (Wisdom Teeth)
  • മനുഷ്യന്‍റെ വായില്‍ നാല് തരം പല്ലുകള്‍ കാണപ്പെടുന്നു.

ഉളിപ്പല്ല്                           -കടിച്ച് മുറിക്കാന്‍
കോമ്പല്ല്                         -കടിച്ച് കീറാന്‍
അഗ്രചര്‍വ്വണകം,
ചര്‍വ്വണകം –                 -ചവച്ചരയ്ക്കാന്‍

 

  • പല്ലിന്‍റെ പ്രധാന ഭാഗങ്ങള്‍ : ദന്തമകുടം, ദന്തഗളം, ദന്തമൂലം
  • പല്ലിനെ താടിയെല്ലിലെ കുഴികളില്‍ ഉറപ്പിച്ച് നിറുത്താന്‍ സഹായിക്കുന്ന പദാര്‍ത്ഥം : സിമന്‍റ്
  • മോണയ്ക്ക് പുറത്ത് കാണുന്ന പല്ലിന്‍റെ ഭാഗം : ദന്തമകുടം
  • മോണയോട് ചേര്‍ന്ന് കാണുന്ന ഭാഗം : ദന്തഗളം
  • മോണയ്ക്ക് ഉള്ളിലായി കാണുന്ന ഭാഗം : ദന്തമൂലം
  • ദന്തമകുടത്തിന്‍റെ ഏറ്റവും പുറമേയുള്ള ആവരണം : ഇനാമല്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാര്‍ത്ഥം : ഇനാമല്‍
  • പല്ല് നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം : ഡന്‍റൈന്‍
  • ഡന്‍റൈനിന്‍റെ ഉള്‍ഭാഗത്തായി രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്ന ഭാഗം : പള്‍പ്പ് കാവിറ്റി
  • പല്ലിന്‍റെ കലകള്‍ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത് : പള്‍പ്പ് കാവിറ്റിയ്ക്കുള്ലിലെ രക്തക്കുഴലുകള്‍

പാല്‍പ്പല്ലുകള്‍      : 20
സ്ഥിരദന്തങ്ങള്‍   : 32
ഉളിപ്പല്ലുകള്‍         : 8
കോമ്പല്ലുകള്‍       : 4
അഗ്രചര്‍വ്വണകം : 8
ചര്‍വ്വണകം           : 12