മാംസ്യങ്ങള്‍ (പ്രോട്ടീനുകള്‍)
മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന അമിനോ ആസിഡുകളുടെ എണ്ണം : 20
നമ്മുടെ ശരീരത്തില്‍ തന്നെ നിര്‍മ്മിയ്ക്കാന്‍ കഴിയുന്ന അമിനോ ആസിഡുകള്‍ : അനാവശ്യ അമിനോ ആസിഡുകള്‍(Non-essential Amino Acids)
അനാവശ്യ അമിനോ ആസിഡുകളുടെ എണ്ണം : 12 ഉദാ : ഗ്ലൈസിന്‍, അലനിന്‍
ശരീരത്തില്‍ നിര്‍മ്മിയ്ക്കാന്‍ കഴിയാത്തതും, ഭക്ഷണത്തില്‍ക്കൂടി ലഭിക്കേണ്ടതുമായ അമിനോ ആസിഡുകള്‍ : ആവശ്യ അമിനോ ആസിഡുകള്‍ (Essential Amino Acids)
അവശ്യ അമിനോ ആസിഡുകളുടെ എണ്ണം : 8 ഉദാ : ലൈസിന്‍, ട്രിപ്റ്റോഫാന്‍
ധര്‍മ്മം അനുസരിച്ച് നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീനുകളെ ആറ് വിഭാഗമായി തിരിക്കാം.

പ്രോട്ടീന്‍/മാംസ്യം                       ഉദാഹരണം
1. എന്‍സൈമുകള്‍                                അമിലേസ്, പെപ്സിന്‍
2. സംവഹന പ്രോട്ടീന്‍                          ഹീമോഗ്ലോബിന്‍, മയോഗ്ലോബിന്‍
3. സങ്കോചശേഷിയുള്ള പ്രോട്ടീന്‍     ആക്ടിന്‍, മയോസിന്‍
4. ഹോര്‍മോണുകള്‍                               ഇന്‍സുലിന്‍, തൈറോക്സിന്‍
5. ഘടനയിലുള്ള പ്രോട്ടീന്‍                   കെരാറ്റിന്‍, കൊളാജന്‍
6. സംരക്ഷണ പ്രോട്ടീന്‍                        ആന്‍റിബോഡികള്‍

  • വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്നത് : മരാസ്മസ്