ജീവശാസ്ത്രം ചോദ്യങ്ങൾ PART I

1.നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം
നാഡീകോശം (ന്യൂറോണ്‍)
2.കോശശരീരത്തില്‍ നിന്നും പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഭാഗം
ഡെന്‍ഡ്രോണ്‍
3.ഡെന്‍ഡ്രോണിന്‍റെ ശാഖകള്‍
ഡെന്‍ഡെറ്റ് 
4.കോശശരീരത്തില്‍ നിന്നുള്ള നീളം കൂടിയ തന്തു 
ആക്സസോണ്‍
5.ആക്സസോണിന്‍റെ ശാഖകള്‍
ആക്സൊണൈറ്റ് 
6.ആക്സൊണൈറ്റിന്‍റെ അഗ്രഭാഗം
സിനാപ്റ്റിക് നോബ് 
7.ഡെന്‍ഡ്രൈറ്റില്‍ നിന്നും ആവേഗങ്ങളെ കോശശരീരത്തില്‍ എത്തിക്കുന്നത് 
ഡെന്‍ഡ്രോണ്‍ 
8.കോശശരീരത്തില്‍ നിന്ന് ആവേഗങ്ങളെ പുറത്തേക്ക് സംവഹിപ്പിക്കുന്നത് 
ആക്സസോണ്‍
9.ആവേഗങ്ങള്‍ സിനാപ്സ്റ്റിക് നോബിലേക്ക് എത്തിക്കുന്നത് 
ആക്സസോണെറ്റ് 
10.നാഡീകോശങ്ങളുടെ ആക്സോണുകള്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന് സ്ത്രമാണ്
മയലിന്‍ഷീത്ത്
11.മയലിന്‍ഷീത്ത് രൂപം കൊള്ളുന്നതിനിടയാക്കുന്ന കോശങ്ങള്‍ 
ഷാന്‍ കോശങ്ങള്‍                   
12.ബാഹ്യക്ഷതങ്ങളില്‍ നിന്ന് ആക്സസോണിനെ സംരക്ഷിക്കുന്ന ഭാഗം
മയലിന്‍ഷീത്ത്
13.മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിന്‍ഷീത്തുള്ള നാഡീകോശങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഭാഗമാണ് 
വൈറ്റ് മാറ്റര്‍
14.കോശശരീരവും മയലിന്‍ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കാണപ്പെടുന്ന ഭാഗം
ഗേ മാറ്റര്‍ 
15.രണ്ട് നാഡീകോശങ്ങള്‍ തമ്മിലോ നാഡീകോശവും പേശീകോശവുമായോ, നാഡീകോശവും ഗ്രന്ഥീകോശവുമായോ ബന്ധപ്പെടുന്ന ഭാഗം
സിനാപ്സ് 
16.നാഡീയ പ്രേഷകങ്ങള്‍ക്ക് ഉദാഹരണമാണ് 
അസറ്റൈല്‍ കൊളിന്‍, ഡോപ്പമൈന്‍
17.മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന 3 സ്തരപാളികളുള്ള ആവരണം
മെനിഞ്ജസ്
18.മെനിഞ്ജസിന്‍റെ ആന്തരപാളികള്‍ക്കിടയിലും, മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവം.
 സെറിബോസ്പൈനല്‍ ദ്രവം 
19.മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ദ്രവം
സെറിബോ സ്പൈനല്‍ ദ്രവം
20.സെറിബത്തിന്‍റെ ബാഹ്യഭാഗമായ കോര്‍ട്ടക്സില്‍………….. ഉം ആന്തരഭാഗമായ മെഡുല്ലയ …………… ഉം കാണപ്പെടുന്നു 
ഗേ മാറ്റര്‍, വൈറ്റ് മാറ്റര്‍
21.സെറിബ്രത്തിലേക്കും സെറിബത്തില്‍ നിന്നുമുള്ള ആവേഗ പുനഃപ്രസരണ കേന്ദ്രം
തലാമസ് 
22.ആന്തരസമസ്ഥിതി പരിപാലനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിലെ ഭാഗം
ഹൈപ്പോതലാമസ് 
23.ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈഛിക പ്രവര്‍ത്തനങ്ങള്‍ നിയന്തക്കുന്ന ഭാഗം
മെഡുല്ല ഒബ്ലാംഗേറ്റ് 
24.പേശി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുലനില പാലിക്കുന്ന ഭാഗം
സെറിബല്ല 
25.മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
26.മസ്തിഷ്കത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം
സെറിബല്ലം 
27.ഇച്ഛാനുസരണമല്ലാതെ ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങള്‍
റിഫ്ളക്സ് പ്രവര്‍ത്തനങ്ങള്‍
28.മസ്തിഷ്കത്തിലെ നാഡീകലകളില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടുകയും ന്യൂറോണുകള്‍ നശിക്കുകയും തല്‍ഫലമായി ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന രോഗം
അല്‍ഷിമേഴ്സ്
29.മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശവും, ഡോപ്പമൈന്‍ എന്ന നാഡീയ പ്രേഷകത്തിന്‍റെ ഉത്പാദനം കുറയുകയും ചെയ്യുന്നതുമൂലം ശരീരതുലനനിലനഷ്ടപ്പെടുന്ന രോഗം 
പാര്‍ക്കിന്‍സണ്‍സ് 
30.തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായി വൈദ്യുത പ്രവാഹമുണ്ടാകുന്ന അവസ്ഥ
അപസ്മാരം (എപ്പിലെപ്സി)
31.കണ്ണിന് ദൃഢത നല്‍കുന്ന ബാഹ്യപാളി 
ദൃഢപടലം
32.(പകാശഗ്രാഹികള്‍ കാണപ്പെടുന്ന ആന്തരപാളി
റെറ്റിന
33.ദൃഢപടലത്തിന്‍റെ മുന്‍ഭാഗത്തുള്ള സുതാര്യവും മുന്നോട്ടുതള്ളിയതുമായ ഭാഗം
കോര്‍ണിയ
34.ഐറിസിന്‍റെ മധ്യഭാഗത്തുള്ള സുഷിരം
പ്യൂപ്പിള്‍
35.ലെന്‍സിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികള്‍
സീലിയറി പേശികള്‍
36.റെറ്റിനയില്‍ പ്രകാശഗ്രാഹീകോശങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഭാഗം
പീതബിന്ദു 
37.റെറ്റിനയില്‍ പ്രകാശഗ്രാഹീ കോശങ്ങള്‍ ഇല്ലാത്ത ഭാഗം
അന്ധബിന്ദു 
38.കോര്‍ണിയക്കും ലെന്‍സിനും ഇടയിലുള്ള ദ്രവം
അക്വസ് ദ്രവം
39.കണ്ണിലെ കലകള്‍ക്ക് പോഷണം നല്‍കുന്ന ദ്രവം
അക്വസ് (ദ്രവം
40.ലെന്‍സിനും റെറ്റിനക്കും ഇടയിലുള്ള വിട്രിയസ് അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രവം
വിട്രിയസ് ദ്രവം
41.കണ്ണിന്‍റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം
വിട്രിയസ് ദ്രവം
42.ശരീര തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്കഭാഗം
സെറിബല്ലം
43.രുചിയറിയാന്‍ സഹായിക്കുന്ത് 
രസഗ്രാഹികള്‍ 
44.നാക്കിന്‍റെ ഉപരിതലത്തില്‍ ഉയര്‍ന്നിരിക്കുന്ന ഭാഗങ്ങള്‍ 
പാപ്പിലകള്‍ 
45.പാപ്പിലകളില്‍ കാണപ്പെടുന്ന രസഗാഹീകോശങ്ങള്‍
സ്വാദ് മുകുളങ്ങള്‍
46.ഗന്ധമറിയാന്‍ സഹായിക്കുന്നത് 
ഗന്ധഗ്രാഹികള്‍ 
47.പ്ലനേറിയയില്‍ പ്രകാശം തിരിച്ചറിയാന്‍ സഹായിക്കുന്നത് 
ഐ സ്‌പോട്ട് 
48.ഷഡ്പദങ്ങളില്‍ പ്രകാശം തിരിച്ചറിയാന്‍ സഹായിക്കുന്നത് 
ഒമാറ്റീഡിയ 
49.ഏറ്റവും ഘാണശക്തി കൂടിയ ജീവി 
സ്രാവ് 
50.പാമ്പ് ഗന്ധം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അവയവം
ജേക്കബ്സണ്‍സ് ഓര്‍ഗന്‍ 
51.ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവ വ്യവസ്ഥ.
നാഡീവ്യവസ്ഥ 
52.നാളീരഹിത ഗ്രന്ഥികള്‍ എന്നറിയപ്പെടുന്നത് 
അന്തഃസ്രാവി ഗ്രന്ഥികള്‍ 
53.പാന്‍ക്രിയാസ് (സവിക്കുന്ന ഹോര്‍മോണുകള്‍ 
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍
54.തൈറോയിഡ് ഗ്രന്ഥി കാണപ്പെടുന്നത് 
തൊണ്ടയില്‍ സ്വനപേടകത്തിന് തൊട്ടുതാഴെ
55.വൃക്കകള്‍ക്ക് മുകളില്‍ കാണപ്പെടുന്ന ഗ്രന്ഥി 
അഡ്രിനല്‍ ഗ്രന്ഥി
56.പാന്‍ക്രിയാസില്‍ കാണപ്പെടുന്ന കോശസമൂഹം
ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സ്
57.ബീറ്റാകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ 
ഇന്‍സുലിന്‍
58.ആല്‍ഫാകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍
ഗ്ലൂക്കഗോണ്‍
59.രക്തത്തിലെ ഗ്ലൂക്കോസിന്‍റെ സാധാരണ അളവ് 
70-110 mg/100 ml
60.കരളില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് 
ഗ്ലൂക്കഗോണ്‍
61.കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൂക്കോജനാക്കി മാറ്റുന്നത്
ഇന്‍സുലിന്‍ 
62.അമിനോ ആസിഡുകളില്‍ നിന്ന് ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നത് 
ഗ്ലൂക്കഗോണ്‍
63.ലോക പ്രമേഹദിനം
November 14
64.പ്രമേഹ ദിനാചാരണത്തിന്‍റെ ലോഗോ 
നീലവൃത്തം
65.തൈറോയിഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ 
തൈറോക്സിന്‍, കാല്‍സിടോണിന്‍ 
66.ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ 
തൈറോക്സിന്‍
67.ബേസല്‍ മെറ്റബോളിക് റേറ്റ് നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഹോര്‍മോണ്‍
തൈറോക്സിന്‍
68.തൈറോക്സിന്‍റെ ഉല്‍പ്പാദനം കുറയുന്നതുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം 
ക്രെറ്റിനിസം
69.തൈറോക്സിന്‍റെ ഉല്‍പ്പാദനം കുറയുന്നത് മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന രോഗം
മിക്സെഡിമ 
70.തൈറോക്സിന്‍റെ ഉല്‍പ്പാദനം കൂടുന്നത് 
ഹൈപ്പര്‍ തൈറോയ്ഡിസം
71.തൈറോക്സിന്‍റെ അളവ് കൂടുന്നതുമൂലമുണ്ടാകുന്ന രോഗം
ഗ്രേവ്സ് രോഗം
72.അയഡിന്‍റെ അഭാവത്തില്‍ തൈറോക്സിന്‍റെ ഉല്‍പ്പാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം
ഗോയിറ്റര്‍
73.അഡ്രിനല്‍ ഗ്രന്ഥിയുടെ പുറംഭാഗം
കോര്‍ട്ടെക്സ്
74.അഡ്രിനല്‍ ഗ്രന്ഥിയുടെ ഉള്‍ഭാഗം
മെഡുല്ല 
75.അഡ്രീനല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍
കോര്‍ട്ടിസോള്‍, അല്‍ഡോസിറോണ്‍, ലൈംഗിക ഹോര്‍മോണുകള്‍, എപ്പിനെഫ്രിന്‍ (അഡ്രിനാലിന്‍), നോര്‍ എപ്പിനെഫ്രിന്‍ (നോര്‍ അഡ്രിനാലിന്‍)
76.ശൈശവഘട്ടത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥി 
തൈമസ് 
77.തൈമസ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍
തൈമോസിന്‍ 
78.യുവത്വ ഹോര്‍മോണ്‍
തൈമോസിന്‍
79.ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍
ഗ്രെലിന്‍ 
80.വിശപ്പിനെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം 
ഹൈപ്പോതലാമസ് 
81.ആമാശയ ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍
ഗാസ് ട്രിൻ 
82.പക്വാശയത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍
സെക്റ്റിന്‍ 
83.പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും, ആമാശയരസത്തിന്‍റെ ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്യുന്നത്
സെക്രീറ്റിൻ 
84.മസ്തിഷ്കത്തിന്‍റെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥി 
പീനിയല്‍ ഗ്രന്ഥി 
85.പീനിയല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ 
മെലാടോണിന്‍ 
86.ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി 
പീനിയല്‍ ഗ്രന്ഥി ‘
87.ഹൈപ്പോതലമാസിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി
പിറ്റ്യൂട്ടറി ഗ്രന്ഥി (പിയൂഷഗ്രന്ഥി) 
88.പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുന്‍ദളം ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍
തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, അഡ്രിനോ കോര്‍ട്ടിക്കോ ട്രോപിക് ഹോര്‍മോണ്‍, ഗൊണാഡോ ട്രോപിക് ഹോര്‍മോണ്‍, വളര്‍ച്ചാ ഹോര്‍മോണ്‍ (സൊമാറ്റോ ട്രോപ്പിന്‍),പ്രോലാക്ടിന്‍ 
89.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നത്
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH)
90.അഡ്രീനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടക്സിന്‍റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നത് 
അഡ്രിനോ കോര്‍ട്ടിക്കോ ട്രോപിക് ഹോര്‍മോണ്‍ (ACTH)
91.പുരുഷന്മാരില്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം, സ്ത്രീകളില്‍ അണ്ഡാശയങ്ങളുട പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നത് 
ഗൊണാഡോ ട്രോപിക് ഹോര്‍മോണ്‍
92.ശരീരവളര്‍ച്ച ത്വരിതപ്പെടുത്തുന്നത്
സൊമാറ്റോ ട്രോപ്പിക് ഹോര്‍മോണ്‍ (സൊമാറ്റോ ട്രോപ്പിന്‍)
93.വളര്‍ച്ചാഘട്ടത്തില്‍ സൊമാറ്റോട്രോപ്പിന്‍റെ ഉല്‍പ്പാദനം കൂടുന്നത് 
ഭീമാകാരത്വം
94.വളര്‍ച്ചാഘട്ടത്തില്‍ സൊമാറ്റോട്രോപ്പിന്‍റെ ഉല്‍പ്പാദനം കുറയുന്നത് 
വാമനത്വം 
95.വളര്‍ച്ചാഘട്ടത്തിനു ശേഷം സൊമാറ്റോട്രോപ്പിന്‍റെ ഉല്‍പ്പാദനം കൂടുന്നത് മൂലം മുഖം, താടിയെല്ല്, വിരലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ വളരുന്ന അവസ്ഥ
അക്രോമെഗലി 
96.പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിന്‍ദളത്തില്‍ നിന്നും സ്രവിക്കപ്പെടുന്ന ഹോര്‍മോണ്‍
ഓക്സിടോസിന്‍, വാസോപ്രസിന്‍
97.ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നത് 
ഹൈപ്പോതലാമസ് 
98.ഗര്‍ഭാശയഭിത്തിയിലെ മിനുസ പേശികളുടെ സങ്കോചത്തിന് സഹായിക്കുക വഴി പ്രസവം സുഗമമാക്കുന്നതും, മുലപ്പാല്‍ പുറത്തുവരാന്‍ സഹായിക്കുന്നതുമായ ഹോര്‍മോണ്‍
ഓക്സിടോസിന്‍ 
99.വൃക്കയില്‍ ജലത്തിന്‍റെ പുനരാഗിരണത്തിന് സഹായിക്കുന്നത് 
വാസോപ്രസിന്‍ (ആന്‍റിഡൈ യൂററ്റിക്ക് ഹോര്‍മോണ്‍)
100.വാസോപ്രസിന്‍റെ അഭാവം മൂലം വൃക്കയില്‍ ജലത്തിന്‍റെ പുനരാഗിരണ തോത് കുറയുകയും തന്മൂലം മൂത്രം കൂടിയ അളവില്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ
ഡയബറ്റിസ് ഇന്‍സിപ്പിഡസ് 

error: