ജീവശാസ്ത്രം ചോദ്യങ്ങൾ PART II

101.പുരുഷ ലൈംഗിക ഹോര്‍മോണ്‍

ടെസ്റ്റോസ്റ്റിറോണ്‍ (ആന്‍ഡ്രോജന്‍)

102.സ്ത്രീലൈംഗിക ഹോര്‍മോണ്‍

ഈസ്ട്രജന്‍, പ്രോജെറോണ്‍

103.ജീവികള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കാന്‍ ശരീരത്തില്‍ നിന്നും ചുറ്റുപാടുകളിലേക്ക് പ്രസവിക്കുന്ന രാസവസ്തുക്കള്‍

ഫിറമോണുകള്‍

104.ഫിറമോണുകള്‍ക്ക് ഉദാഹരണം

കസ്തൂരിമാനിലെ കസ്തൂരി, വെരുകിലെ സിവറ്റോണ്‍, പെണ്‍പട്ടുനൂല്‍ ശലഭത്തിലെ ബോംബികോള്‍

105.വാതകരൂപത്തില്‍ കാണപ്പെടുന്ന സസ്യഹോര്‍മോണ്‍, ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്നത്, സസ്യങ്ങളില്‍ ഇലപൊഴിയാന്‍ കാരണമാകുന്നത് 

എഥിലിന്‍

106.കോശദീര്‍ഘീകരണത്തെ ത്വരിതപ്പെടുത്തുന്നു, വിത്തുമുളയ്ക്കാന്‍ സഹായിക്കുന്നു പുഷ്പിക്കല്‍, ഇലയുടെയും ഫലങ്ങളുടെയും വളര്‍ച്ച

ഗിബ്ബര്‍ലിനുകള്‍

107.വിത്തിലെ ദ്രൂണത്തിന്‍റെ സുപ്താവസ്ഥ, ഇലകള്‍ കായ്കള്‍ എന്നിവ പൊഴിയല്‍, ഇലകളുടെ വാട്ടം, പുഷ്പിക്കല്‍ എന്നിവ നിയന്ത്രിക്കുന്നത് 

അബ്സിസിക് ആസിഡ് 

108.കോശവളര്‍ച്ച, കോശദീര്‍ഘീകരണം, ആഗ്രമുകുളത്തിന്‍റെ വളര്‍ച്ച  ത്വരിതപ്പെടുത്തല്‍,പാര്‍ശ്വമുകുളങ്ങളുടെ വളര്‍ച്ച മന്ദീഭവിപ്പിക്കല്‍

ഓക്സിന്‍ 

109.ഓക്സിനുമായി ചേര്‍ന്ന് സസ്യങ്ങളില്‍ കോശവിഭജനവും കോശവൈവിധ്യവല്‍ക്കര ണവും, കോശവളര്‍ച്ചയും സാധ്യമാക്കുന്നത് 

സൈറ്റോകൈന്‍

110.കൃതിമ സസ്യഹോര്‍മോണുകള്‍

നാഫ്തലിന്‍ അസറ്റിക് ആസിഡ് (NAA) ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡ് (IBA) .

111.മുന്തിരി, ആപ്പിള്‍ മുതലായ ഫലങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്

ഗിബ്ബര്‍ലിന്‍

112.ഫലങ്ങള്‍ പൊഴിയുന്നതിന് സഹായിക്കുന്നത് 

അബ്സീസിക് ആസിഡ്

113.റബ്ബര്‍ മരങ്ങളില്‍ പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് 

എഥിഫോണ്‍ 

114.കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനായി വീടുകളിലും, സ്കൂളുകളിലും ആചരിക്കുന്ന പരിപാടി

ഡ്രൈ ഡേ

115.ആന്ത്രാക്സ്, അകിടുവീക്കം എന്നിവയുടെ രോഗകാരി 

ബാക്ടീരിയ 

116.കുളമ്പുരോഗം

വൈറസ്

117.കല്‍ക്കരിഖനിയിലെ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന അസുഖം

ന്യൂമോകോണിയാസിസ് 

118.സ്വര്‍ണ്ണം, ടിന്‍, മൈക്ക ഖനികളിലെ തൊഴിലാളികള്‍ക്കും; ക്വാറി, പോട്ടറി, സിറാമിക്സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്കുമുണ്ടാകുന്ന രോഗം

സിലിക്കോസിസ്

119.നെല്‍ച്ചെടിയിലെ ജെറ്റ് രോഗത്തിനും, വഴുതനയിലെ വാട്ടരോഗത്തിനും കാരണം

ബാക്ടീരിയ 

120.പയര്‍, മരച്ചീനി എന്നിവയിലെ മൊസൈക് രോഗം, വാഴയിലെ കുറുനാമ്പു രോഗം

വൈറസ്

121.കുരുമുളകിലെ ദ്രുതവാട്ടം, തെങ്ങിന്‍റെ കൂമ്പുചീയല്‍

ഫംഗസ് 

122.ത്വക്കിന് ദൃഡത നല്‍കുന്ന പ്രോട്ടീന്‍

കെരാറ്റിന്‍

123.ശരീരത്തിന്‍റെ പ്രതിരോധ കാവല്‍ക്കാര്‍ 

ശ്വേതരക്താണുക്കള്‍

124.ശ്വേതരക്താണുക്കള്‍

ന്യൂട്രോഫില്‍, ബേസോഫില്‍,ഈസ്നോഫില്‍, മോണോസൈറ്റ്, ലിംഫോസൈറ്റ് 

125.രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയായ ഫാഗോസൈറ്റോസിസിന് സഹായിക്കുന്നത് 

മോണോസൈറ്റ് 

126.അന്യവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാക്കുന്നത്, വീങ്ങല്‍ പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നത്

ഈസ്നോഫിൽ

127.മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നത്, രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നത്

ബേസോഫില്‍

128.ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു, ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്നത് 

ന്യൂട്രോഫില്‍ 

129.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍ 

ഫൈബ്രിനോജന്‍ 

130.പ്ലാസ്മയിലെ ഫൈബ്രിനോജന്‍ എന്ന പ്രോട്ടീനിനെ ഫെബിന്‍ നാരുകളാക്കി മാറ്റുന്നത് 

ത്രോംബിന്‍

131.പ്ലാസ്മയിലെ പ്രോത്രോംബിന്‍ എന്ന പ്രോട്ടീനിനെ തോംബിനാക്കി മാറ്റുന്നത്

ത്രോംബോപ്ലാസ്റ്റിന്‍

132.ശരീരത്തിന്‍റെ സാധാരണ താപനില

370C (98.60F)

133.ലിംഫോസൈറ്റുകള്‍ 2 തരം

B ലിംഫോസൈറ്റുകള്‍, T ലിംഫോസൈറ്റുകള്‍

134.ആ ലിംഫോസൈറ്റുകള്‍ പാകമാകുന്നത് എവിടെവെച്ച് 

അസ്ഥിമജ്ജയില്‍ 

135.ലിംഫോസൈറ്റുകള്‍ പാകമാകുന്നത് എവിടെവെച്ച് 

തൈമസ് ഗ്രന്ഥി

136.മറ്റ് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ലിംഫോസൈറ്റുകള്‍ 

ലിംഫോസൈറ്റുകള്‍

137.ആന്‍റിബയോട്ടിക് ആദ്യമായി നിര്‍മ്മിച്ചത് 

അലക്സാണ്ടര്‍ ഫ്ളമിംഗ് (1928) 

138.മാതാപിതാക്കളുടെ സവിശേഷതകള്‍ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നത് 

പാരമ്പര്യം

139.മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായി സന്താനങ്ങളില്‍ പ്രകടമാകുന്ന സവിശേഷതകള്‍ 

വ്യതിയാനങ്ങള്‍

140.പാരമ്പര്യത്തേയും, വ്യതിയാനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ

ജനിതകശാസ്ത്രം

141.ജനിതകശാസ്ത്രത്തിന്‍റെ പിതാവ് 

ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍ 

142.ഗ്രിഗര്‍ മെന്‍ഡല്‍ പ്രസിദ്ധമായ പാരമ്പര്യ നിയമങ്ങള്‍ ആവിഷ്കരിച്ചത്

1856 to 1863

143.പയര്‍ചെടികളില്‍ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞന്‍

ഗ്രിഗര്‍ മെന്‍ഡല്‍

144.ഒരു ജീനിന്‍റെ വ്യത്യസ്ത തരങ്ങളെ വിളിക്കുന്നത്

അല്ലീലുകള്‍

145.മനുഷ്യനിലെ ക്രോമസോമുകളിലെ എണ്ണം

46

146.സ്വരൂപ ക്രോമസോമുകള്‍

44

147.ലിംഗനിര്‍ണ്ണയ ക്രോമസോമുകള്‍ 

2 (x,y),  

148.ബീജകോശങ്ങള്‍ ഉണ്ടാകുന്നത്

ഊനഭംഗം

149.പാരമ്പര്യ സ്വഭാവ വാഹകര്‍ 

DNA 

150.DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചത്

1953ല്‍ ജയിംസ് വാട്സന്‍, ഫ്രാന്‍സിസ് കിക്ക്

151.വാട്സണ്‍, കിക്ക് എന്നിവര്‍ക്ക് നോബല്‍ പ്രൈസ് ലഭിച്ചത് 

1962

152DNA യിലെ നൈട്രജന്‍ ബേസുകള്‍

സൈറ്റോസിന്‍, അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍

153.ഞചഅ യിലെ നൈട്രജന്‍ ബേസുകള്‍

അഡിനിന്‍, യുറാസിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍

154.ഒരു ജീവിയുടെ ജനിതക ഘടനയില്‍ പെട്ടെന്ന് ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങള്‍ 

ഉല്‍പ്പരിവര്‍ത്തനം

155.ത്വക്കിന് നിറം നല്‍കുന്ന പ്രോട്ടീന്‍

മെലാനിന്‍

156.അഭിലഷണീയമായ തരത്തില്‍ ജനതികഘടനയില്‍ മാറ്റംവരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ 

ജനിതക എഞ്ചിനീയറിംഗ്

157.ജീനുകളെ മുറിച്ച് മാറ്റാന്‍ സഹായിക്കുന്ന എന്‍സൈം 

റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയസ് 

158.ജനിതക കത്രിക എന്നറിയപ്പെടുന്ന എന്‍സൈം

റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയസ്

159.ജീനുകളെ വിളക്കിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈം, ‘ജനിതക പശ’ എന്നറിയപ്പെടുന്നത്  

ലിഗേസ് (Ligase)  

160.ന്യൂക്ലിയോറൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യ

DNA Profiling (DNA ഫിംഗർ പ്രിന്‍റിംഗ് )

161.DNA ഫിംഗര്‍ പ്രിന്‍റിംഗിന്‍റെ പിതാവ് 

അലക് ജെഫ്രി

162.ഒരു ജീവിയില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത ജീനുകളെ വിളിക്കുന്ന പേര് 

ജങ്ക് ജീനുകള്‍ 

163.മനുഷ്യ ജീനോം പദ്ധതിക്ക് തുടക്കം കുറിച്ചത്

1990

164.ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്‍റെ സ്ഥാനം DNA യില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ.

ജീന്‍ മാപ്പിംഗ് 

165.ജീവന്‍റെ ഉല്‍പ്പത്തി സംബന്ധിച്ച് ഇന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രബലമായ 

2 സിദ്ധാന്തങ്ങള്‍

പാന്‍സ്പേര്‍മിയ സിദ്ധാന്തം, രാസപരിണാമ സിദ്ധാന്തം 

166.പാന്‍സ്പേര്‍മിയ സിദ്ധാന്തം, രാസപരിണാമ സിദ്ധാന്തം എന്നിവയുടെ ഉപജ്ഞാതാക്കള്‍

A.I ഒപ്പാരിന്‍,J.B.S.ഹാല്‍ഡേന്‍ 

167.വ്യക്തമായ ന്യൂക്ലിയസില്ലാത്ത കോശങ്ങള്‍

പ്രോകാരിയോട്ടിക് കോശം 

168.വ്യക്തമായ സ്താരവരണമുള്ളതും ന്യൂക്ലിയസുള്ളതുമായ കോശം

യൂകാരിയോട്ടിക് കോശം

169.ചാള്‍സ് ഡാര്‍വിന്‍ പരീക്ഷണം നടത്തിയ ദ്വീപ്.

ഗാലപ്പഗോസ് 

170.ഗാലപ്പഗോസ് ദ്വീപില്‍ ഡാര്‍വിന്‍ പഠനവിധേയമാക്കിയ ജീവികളില്‍ സവിശേഷ പ്രാധാന്യമുള്ളത് 

കുരുവി 

171.ഒരേ ഘടനയുള്ളതും വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുമായ അവയവങ്ങള്‍

അനുരൂപ അവയവം 

172.മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം

ആര്‍ഡി പിത്തക്കസ് റാമിഡസ് 

173.മനുഷ്യന്‍റെ പരിണാമ ശ്യംഖലയിലെ നിവര്‍ന്നു നടക്കാന്‍ കഴിവുള്ള ആദ്യ കണ്ണി

ഹോമോ ഇറക്ടസ് 

174.ആധുനിക മനുഷ്യന് സമകാലീനര്‍

ഹോമോനിയാണ്ടര്‍ താലന്‍സിസ് 

175.ആധുനിക മനുഷ്യന്‍ 

ഹോമോസാപ്പിയന്‍സ് 

176.ഹരിതകണത്തില്‍ (ക്ലോറോപ്ലാസ്റ്റ്) നിറഞ്ഞിരിക്കുന്ന ദ്രാവകഭാഗം

സ്ട്രോമ

177. ഹരിതകണത്തില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വെച്ചിട്ടുള്ള സ്തരപാളികള്‍

ഗ്രാന

178.ഗ്രാനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ത്രപാളികള്‍

സ്ട്രോമ ലാമല്ലെകള്‍

180.ഹരിതകം A യുടെ നിറം – നീലകലര്‍ന്ന പച്ച

181.ഹരിതകം B യുടെ നിറം – മഞ്ഞകലര്‍ന്ന പച്ച 

182.കരോട്ടിന്‍റെ നിറം – മഞ്ഞ കലര്‍ന്ന ഓറഞ്ച് 

183.സാന്തോഫില്ലിന്‍റെ നിറം -മഞ്ഞ 

184.പ്രകാശസംശ്ലേഷണ ഫലമായി ഓക്സിജന്‍ ഉണ്ടാകുന്നു എന്ന് തെളിയിച്ചത്

പ്രീസ്റ്റ്ലി

185.(പകാശ സംശ്ലേഷണ ഫലമായി പുറത്തുവരുന്ന ഓക്സിജന്‍റെ ഉറവിടം ജലമാണെന്ന് തെളിയിച്ചത് 

  വാന്‍ നീല്‍

186.പ്രകാശ സംശ്ലേഷണത്തിന്‍റെ ഫലമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചത്

മെല്‍വിന്‍ കാല്‍വിന്‍

187.കോശത്തിന്‍റെ ഊര്‍ജ്ജ നാണയം

ATP(അഡിനോസിന്‍ തൈ ഫോസ്ഫേറ്റ്) 

188.പ്രകാശഘട്ടം നടക്കുന്നത് 

ഗ്രാനയില്‍വെച്ച് 

189.ഇരുണ്ടഘട്ടം നടക്കുന്നത് 

ട്രോമയില്‍ വെച്ച് 

190.’ഭൂമിയുടെ ശ്വാസകോശങ്ങള്‍’ എന്നറിയപ്പെടുന്നത് 

സസ്യങ്ങള്‍ 

191.നാലുതരം പല്ലുകള്‍

ഉളിപ്പല്ല് (Incisor), കോമ്പല്ല് (Canine) അഗ്രചര്‍വണകം (Premolar)ചര്‍വണകം (Molar) 

192.പല്ലു നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പ്രധാന 4 ഘടകങ്ങള്‍

ഇനാമല്‍,  ഡന്റീൻ‍, പള്‍പ്പ്,സിമന്‍റം

193.പല്ല് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജീവനുള്ള കല 

ഡന്റീൻ

194.പല്ലിന്‍റെ വെള്ളനിറത്തിലുള്ള കടുപ്പമേറിയ നിര്‍ജ്ജീവമായ ഭാഗം

ഇനാമല്‍ 

195.രക്തക്കുഴലുകളും, ലിംഫ് വാഹികളും, നാഡീ തന്തുക്കളും കാണപ്പെടുന്ന മ്യദുവായ യോജക കല 

പള്‍പ്പ് 

196.മോണയിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ചുനിര്‍ത്തുന്ന കാല്‍സ്യം അടങ്ങിയ യോജകകല 

സിമന്‍റം

197.ഉമിനീര്‍ ഗ്രന്ഥികള്‍

3ജോഡി 

198.പ്രധാന ഉമിനീര്‍ ഗ്രന്ഥി 

പരോട്ടിഡ് 

199.അന്നനാളത്തിലൂടെ ഭക്ഷണം ആമാശയത്തിലേക്കെത്തുന്ന തരംഗരൂപത്തിലുള്ള ചലനം 

പെരിസ്റ്റാള്‍സിസ് 

200.പ്രോട്ടീനെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്നത് 

പെപ്സിന്‍

error: