അന്തര്‍ദ്രവ്യ ജാലിക

  • കോശരസത്തില്‍ (സൈറ്റോപ്ലാസം) വലപോലെ കാണുന്ന നാളീവ്യൂഹം : അന്തര്‍ദ്രവ്യജാലിക (എന്‍ഡോപ്ലാസ്റ്റിക് റെട്ടിക്കുലം)
  • സൈറ്റോപ്ലാസത്തിന് ഒരു ചട്ടക്കൂട് പ്രദാനം ചെയ്ത് താങ്ങായിവര്‍ത്തിക്കുന്നതിനാല്‍ കോശാസ്ഥികുടമെന്ന് അറിയപ്പെടുന്നത് : എന്‍ഡോപ്ലാസ്റ്റിക് റെട്ടിക്കുലം
  • എന്‍ഡോപ്ലാസ്റ്റിക് റെട്ടിക്കുലത്തിന്‍റെ ധര്‍മ്മം : സ്രാവോല്പന്നങ്ങളുടെ ശേഖരണം, സംഭരണം,പരിവഹനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പാതയായി വര്‍ത്തിക്കുന്നു.
  • ന്യൂക്ലിയസില്‍ നിന്ന് റൈബോസോമിലേക്ക്  RNA പോകുന്നത് ഇതിലൂടെയാണ്.
  • ഇവ കൂടുതല്‍ ഉപാപചയ പ്രതലം നല്‍കുന്നു.
  • ചില പദാര്‍ത്ഥങ്ങളുടെ വിഷാവസ്ഥയെ തടഞ്ഞ് കോശത്തെ സംരക്ഷിക്കുന്നു.