ഔഷധ സസ്യങ്ങള്‍

  • ഔഷധ സസ്യങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന തുളസിയെയാണ്.
  • മലമ്പനി ചികിത്സയ്ക്കുള്ള ക്വിനൈന്‍ വേര്‍തിരിച്ചെടുക്കുന്നത് സിങ്കോണ മരത്തില്‍ നിന്നാണ്.
  • കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള സസ്യമാണ് വേപ്പ്.
  • രക്തസമ്മര്‍ദ്ധത്തിനുപയോഗിക്കുന്ന ഔഷധമായ റിസര്‍പ്പിന്‍ വേര്‍തിരിച്ചെടുക്കുന്നത് സര്‍പ്പഗന്ധിയില്‍ നിന്നാണ്.
  • എയ്ഡ്സ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് കറുത്ത മള്‍ബറി
  • രക്താര്‍ബുദ ചികിത്സക്കുള്ള ഔഷധമായ വിന്‍കിസ്റ്റിന്‍ തയ്യാറാക്കുന്നത് ശവംനാറി ചെടിയില്‍ നിന്നാണ്.
  • മഞ്ഞപ്പിത്തത്തിനുള്ള ഫലപ്രദമായ ഔഷധമാണ് കീഴാര്‍നെല്ലി.
  • ആടലോടകത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഔഷധമാണ് വാസിസൈല്‍.
  • മാനസിക രോഗങ്ങള്‍ക്ക് ഉത്തമമായ ഔഷധ സസ്യമാണ് കുടങ്ങല്‍.
  • പേപ്പട്ടി വിഷത്തിനുള്ള ഫലപ്രദമായ ഔഷധ സസ്യമാണ് അങ്കോലം.
  • ചര്‍മ്മരോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ് ആര്യവേപ്പ്.
  • ഭക്ഷ്യയോഗ്യമായ ഔഷധഗുണമുള്ള കൂണാണ് ആര്യവേപ്പ്.
  • അമാനിറ്റ എന്ന കുമിളില്‍ മുസ്ക്കാറിന എന്ന മാരകവിഷം അടങ്ങിയിട്ടുണ്ട്.
  • ഇഞ്ചി, ചുക്ക് എന്നിവ വയറുസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ്.