കോശ മസ്തിഷ്കം                                                                  – ന്യൂക്ലിയസ്
കോശത്തിന്‍റെ പവര്‍ഹൗസ്                                               – മൈറ്റോകോണ്‍ട്രിയ
കോശത്തിന്‍റെ എനര്‍ജികറന്‍സി                                    -ATP
കോശത്തിന്‍റെ ട്രാഫിക് പോലീസ്                                  – ഗോള്‍ഗി, ക്ലോംപ്ലക്സ്
കോശത്തിന്‍റെ കെമിക്കല്‍ ഫാക്ടറി                               – മൈറ്റോകോണ്‍ട്രിയ
കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകള്‍    – പ്രോട്ടീന്‍
ആത്മഹത്യ സഞ്ചികള്‍                                                     – ലൈസോസോം
കോശആസ്ഫികുടം                                                               – ആന്തര്‍ദ്രവ്യജാലിക

കോശത്തിന്‍റെഘടന
ഒരു യൂകാരിയോട്ടിക് കോശത്തെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിക്കാം : കോശഭിത്തി, പ്രോട്ടോപ്ലാസം, ഫേനം

കോശഭിത്തി (Cell Wall)

 • കോശസ്തരത്തിന് പുറമേയായി കാണപ്പെടുന്നതും, സെല്ലുലോസ് നിര്‍മ്മിതവുമായ ഭാഗമാണ് – കോശഭിത്തി
 • കോശഭിത്തി കാണുന്നത് – സസ്യകോശങ്ങളില്‍ മാത്രം
 • കോശഭിത്തി : താര്യസ്തരം (Permeable Membrane)
 • ഇത് എല്ലാ തന്മാത്രകളേയും കോശത്തിനുള്ളിലേക്കും പുറത്തേക്കും കടക്കാന്‍ സഹായിക്കുന്നു.

കോശസ്തരം(Cell Membrane or Plasma Membrane)

 • കോശദ്രവ്യത്തെ ആവരണം ചെയ്തു കാണുന്ന നേര്‍ത്ത സ്തരം : കോശസ്തരം
 • കോശസ്തരം നിര്‍മ്മിച്ചിരിക്കുന്നത് : ലിപിഡ്, പ്രോട്ടീന്‍
 • കോശസ്തരം : അര്‍ദ്ധതാര്യസ്തരം
 • അതിനാല്‍ ചെറിയ തന്മാത്രകളെ മാത്രമേ ഇവ കടത്തിവിടുകയുള്ളൂ.

പ്രോട്ടോപ്ലാസം (Protoplasm)

 • ജീവന്‍റെ ഭൗതികാടിസ്ഥാനം എന്നറിയപ്പെടുന്നത് : പ്രോട്ടോപ്ലാസം
 • ഒരു കോശത്തിന്‍റെ കോശദ്രവ്യം, മര്‍മ്മം, കോശാംഗങ്ങള്‍ ഇവയെല്ലാം ചേരുന്നതാണ് പ്രോട്ടോപ്ലാസം

കോശദ്രവ്യം(Cytoplasm)

 • കോശസ്തരത്തിനുള്ളിലായി കാണപ്പെടുന്നതും കോശമര്‍മ്മം ഒഴികെയുള്ളതുമായ ദ്രാവകഭാഗമാണ് : കോശദ്രവ്യം
 • കോശത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന കോശാംഗങ്ങള്‍ കാണപ്പെടുന്നത് : കോശദ്രവ്യത്തില്‍
 • പ്രധാനപ്പെട്ട കോശാംഗങ്ങള്‍ : മൈറ്റോകോണ്‍ഡ്രിയ, ക്ലോറോപ്ലാസ്റ്റ്, റൈബോസോം, ഗോള്‍ഗി വസ്തുക്കള്‍, ലൈസോസോം