പരാഗണം

  • പരാഗരേണുക്കള്‍ കേസരങ്ങളില്‍ നിന്ന് പൂവിന്‍റെ പരാഗണസ്ഥലത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനം : പരാഗണം (Pollination)
  • ദ്വിലിംഗപുഷ്പങ്ങളില്‍ പരാഗരേണുക്കള്‍ അതിന്‍റെ തന്നെ പരാഗണസ്ഥലത്ത് പതിക്കുന്നു. ഇത്
  • അറിയപ്പെടുന്നത് : സ്വപരാഗണം (Self Pollination)
  • ഒരു പൂവിന്‍റെ പരാഗരേണുക്കള്‍ മറ്റൊന്നില്‍ പതിക്കുന്നത് : പരപരാഗണം (Cross Pollination)
  • ഒരു സസ്യത്തിന്‍റെ മറ്റൊരു പൂവില്‍ പതിയ്ക്കുന്നത് : ഗെയ്റ്റനോഗമി
  • ഒരേ സ്പീഷിസില്‍ ഉള്‍പ്പെട്ട വ്യത്യസ്ത ചെടികളിലെ പൂക്കള്‍ തമ്മിലുള്ള പരാഗണം : സീനോഗമി
  • പരപരാഗണത്തിന് വിവിധ മാധ്യമങ്ങള്‍ സസ്യങ്ങള്‍ക്ക് സഹായകരമാകുന്നു.
  • ഉദാ : കാറ്റ്, ജലം, ജന്തുക്കള്‍, പക്ഷികള്‍, ഷ്ഡ്പദങ്ങള്‍

വിവിധതരം പരാഗണങ്ങള്‍
കാറ്റ്                  – അനിമോഫിലി
ജലം                  – ഹൈഡ്രോഫിലി
ജന്തുക്കള്‍       – സൂഫിലി
പക്ഷികള്‍      – ഓര്‍ണിത്തോഫിലി
ഷഡ്പദങ്ങള്‍    – എന്‍റമോഫിലി
വവ്വാല്‍            – കൈറപ്ടീറോഫിലി
ആന                 – എലിഫോഫിലി
ഒച്ച്                    – മാലകോഫിലി