പ്രകാശ സംശ്ലേഷണം

  • ജലം, ലവണങ്ങള്‍, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവ ഉപയോഗിച്ച് സൂര്യപ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഹരിതകണങ്ങളില്‍ നടക്കുന്ന ആഹാര നിര്‍മ്മാണ പ്രക്രിയ : പ്രകാശ സംശ്ലേഷണം (Photosynthesis)
  • ഹരിതമില്ലാത്ത ചില ബാക്ടീരിയകള്‍ അകാര്‍ബണിക സംയുക്തങ്ങളുടെ ഓക്സീകരണം വഴി ലഭിക്കുന്ന രാസോര്‍ജ്ജം ഉപയോഗിച്ച് ആഹാരം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം : രാസസംശ്ലേഷണം(Chemosynthesis)
  • സൂര്യപ്രകാശത്തിലെ ഘടക വര്‍ണ്ണങ്ങള്‍ : വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്
  • പ്രകാശസംശ്ലേഷണത്തിന് ഉപയോഗിക്കുന്ന ഘടകവര്‍ണ്ണങ്ങള്‍ : നീല, ചുവപ്പ്
  • പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതല്‍ ആകുന്നത് : ചുവപ്പ് വര്‍ണ്ണത്തില്‍
  • പ്രകാശസംശ്ലേഷണത്തില്‍ ഒട്ടും ആഗിരണം ചെയ്യാതെ പ്രതിഫലിച്ച് പോകുന്ന വര്‍ണ്ണം : പച്ച (പച്ച നിറം ആഗിരണം ചെയ്യാത്തതിനാലാണ് ഇലകള്‍ പച്ചനിറത്തില്‍ കാണപ്പെടുന്നത്).
  • ലാമെല്ലകള്‍ ഒന്നിന് മുകളില്‍ ഒന്നായി ക്രമീകരിച്ചിരിക്കുന്നത് : ഗ്രാന
  • പ്രകാശസംശ്ലേഷണത്തിനാവശ്യമായ ജലം ആഗിരണം ചെയ്യുന്നത് : വേരുകള്‍
  • വേരുകളിലെ ജല ഇലകളില്‍ എത്തിക്കുന്നത് : സൈലം
  • കോശത്തിനുള്ളിലേക്ക് ജലം പ്രവേശിക്കുന്ന പ്രവര്‍ത്തനം : എന്‍ഡോസ്മോസിസ്
  • കോശത്തിനുള്ളിലെ ജലം പുറത്തേക്ക് പോവുന്ന പ്രവര്‍ത്തനം : എക്സോസ്മോസിസ്
  • പ്രകാശസംശ്ലേഷണത്തിനാവശ്യമായ കാര്‍ബണ്‍ഡൈയോക്സൈഡ് സസ്യങ്ങള്‍ ആഗിരണം ചെയ്യുന്നത് : സ്റ്റൊമാറ്റയിലൂടെ
  • പ്രകാശസംശ്ലേഷണത്തിന്‍റെ രണ്ട് ഘട്ടങ്ങള്‍ : പ്രകാശഘട്ടം, ഇരുണ്ടഘട്ടം
  • പ്രകാശഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനം : ജലത്തിന്‍റെ വിഘടനം
  • പ്രകാശഘട്ടം നടക്കുന്നത് : ഹരിതകണത്തിലെ ഗ്രാനയില്‍
  • ഇരുണ്ടഘട്ടം നടക്കുന്നത് : സ്ട്രോമയില്‍
  • ഇരുണ്ടഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനം : കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ നിരോക്സീകരണം
  • പ്രകാശസംശ്ലേഷണ ഫലമായി ഉണ്ടാകുന്ന പ്രധാന ഉല്പന്നം : ഗ്ലൂക്കോസ്
  • (ഗ്ലൂക്കോസ് ജലത്തില്‍ വളരെ വേഗം ലയിക്കുന്നതിനാല്‍ അതിനെ അന്നജം ആക്കിമാറ്റിയാണ് സസ്യങ്ങള്‍ സംഭരിക്കുന്നത്)
  • പ്രകാശ സംശ്ലേഷണഫലമായി ഉണ്ടാകുന്ന ഉപോല്പന്നം : ഓക്സിജന്‍
  • (ഇത് സ്റ്റൊമാറ്റയിലൂടെ അന്തരീക്ഷത്തിലേയ്ക്ക് പോകുന്നു)
  • അന്നജത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന രാസവസ്തു : അയഡിന്‍ ലായനി
  • പ്രകാശസംസ്ലേഷണ സമയത്ത് ഓക്സിജന്‍ ഉണ്ടാകുന്നത് ജലത്തിന്‍റെ വിഘടനം വഴിയാമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ : വാന്‍ നീല്‍
  • പ്രകാശഘട്ടം ഗ്രാനയിലും ഇരുണ്ടഘട്ടം സ്ട്രോമയിലും നടക്കുന്നു എന്ന് കണ്ടുപിടിച്ചത് : പാര്‍ക്കും, സൈനും
  • ഏത് ഹരിതകത്തിലാണ് ആഹാരനിര്‍മ്മാണം നടക്കുന്നത്? ഹരിതകം എ-യില്‍
  • കാണ്ഡം പ്രകാശസംശ്ലേഷണം നടത്തുന്ന സസ്യം : കള്ളിച്ചെടി (Opuntia)
  • പ്രകാശസംശ്ലേഷണ സമയത്ത് ഓസോണ്‍ പുറത്തുവിടുന്ന സസ്യം : തുളസി

സെന്‍ട്രല്‍റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – കട്ടക്ക് – ഒറീസ
സ്റ്റേറ്റ് റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – പട്ടാമ്പി (കേരളം)
നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് ബോര്‍ഡ് – ഹൈദരാബാദ്
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – കര്‍ണാല്‍ (ഹരിയാന)
നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ് – ആനന്ദ് – ഗുജറാത്ത്
സെന്‍ട്രല്‍ റ്റുബാക്കോ റിസര്‍ച്ച് സ്റ്റേഷന്‍ – രാജ്മുന്ദരി (AP)
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗര്‍ ടെക്നോളജി – കാണ്‍പൂര്‍ (UP)
സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് – മൈസൂര്‍
റബര്‍റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ – കോട്ടയം
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – കാസര്‍ഗോഡ്

പഴങ്ങളുടെ രാജാവ്  – മാമ്പഴം
പഴങ്ങളുടെ റാണി – മാങ്കോസ്റ്റിന്‍
മാമ്പഴങ്ങളുടെ രാജാവ് – ആല്‍ഫോന്‍സോ
മാമ്പഴങ്ങളുടെ റാണി – മല്‍ഗോവ
സുഗന്ധദ്രവ്യങ്ങളുടെ രാജാവ് – കുരുമുളക്
സുഗന്ധദ്രവ്യങ്ങളുടെ റാണി – ഏലം
കാട്ടുമരങ്ങളുടെ രാജാവ് – തേക്ക്
കാട്ടിലെ രാജാവ് – സിംഹം
രാസവസ്തുക്കളുടെ രാജാവ് – സള്‍ഫ്യൂരിക് ആസിഡ്
പാമ്പുകളുടെ രാജാവ് – രാജവെമ്പാല
മത്സ്യങ്ങളുടെ രാജാവ് – തിമിംഗലം
അലങ്കാരമത്സ്യങ്ങളുടെ രാജാവ് – ഗോള്‍ഡ്ഫിഷ്
പക്ഷികളുടെ രാജാവ് – കഴുകന്‍
രോഗങ്ങളുടെ രാജാവ് – ക്ഷയരോഗം
ആന്‍റിബയോട്ടിക്കുകളുടെ രാജാവ് – പെന്‍സിലിന്‍
ലോഹങ്ങളുടെ രാജാവ് – ഇരുമ്പ്
അമൂല്യലോഹങ്ങളുടെ രാജാവ് – സ്വര്‍ണ്ണം
മുട്ടകളിലെ രാജാവ് – ഒട്ടകപ്പക്ഷിയുടെ മുട്ട
പച്ചക്കറികളുടെ റാണി – പടവലങ്ങ
നീലഗിരിയുടെ റാണി – ഊട്ടി
ഹിമാലയത്തിന്‍റെ റാണി – ഡാര്‍ജിലിംഗ്
അഡ്രിയാറ്റികിന്‍റെ റാണി – വെനീസ്
അറബികടലിന്‍റെ റാണി – കൊച്ചി
ആടുകളിലെ റാണി – ജംനാപാരി
കിഴങ്ങുവര്‍ഗ്ഗളുടെ റാണി – ഗ്ലാഡിയോലസ്
പുഷ്പങ്ങളുടെ റാണി – റോസ്
ഓര്‍ക്കിഡുകളുടെ റാണി – കാറ്റിലിയ
ആന്തൂറിയങ്ങളിലെ റാണി – വറോക്വിയാനം
നെല്ലിനങ്ങളുടെ റാണി – ബസുമതി

പൈനാപ്പിള്‍

  • സ്വര്‍ഗ്ഗീയഫലം എന്നറിയപ്പെടുന്നു.
  • പോര്‍ച്ചുഗീസുകാരാണ് കൈതച്ചക്ക കൊണ്ടുവന്നത്
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദപ്പിക്കുന്നത് എറണാകുളം ജില്ലയില്‍
  • കൈതച്ചക്ക ഗവേഷണകേന്ദ്രം – വാഴക്കുളത്താണ്
  • ഇനം മൗറിഷ്യസ്
  • തെക്കേ അമേരിക്കയാണ് പൈനാപ്പിളിന്‍റെ ജന്മദേശം
  • എസ്റ്റര്‍ – മീഥൈല്‍ ബ്യൂട്ടറേറ്റ്
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആസ്സാം