ഫലം (Fruit)

  • ഫലങ്ങളെക്കുറിച്ചുള്ള പഠനം : പോമോളജി (Pomology)
  • വിത്തുകളെ ആവരണം ചെയ്ത് കാണപ്പെടുന്ന മാംസളമോ, അല്ലാത്തതോ ആയ ഭാഗം : ഫലം
  • പൂവിന്‍റെ ഭാഗം ഫലമായി മാറുന്നത് : അണ്ഡാശയം
  • ഫലങ്ങള്‍ രണ്ടു തരം : കപടഫലവും, യഥാര്‍ത്ഥഫലവും
  • പക്വമായ അണ്ഡായശയത്തില്‍ നിന്ന് ഉണ്ടാകുന്ന ഫലങ്ങള്‍ : യഥാര്‍ത്ഥഫലങ്ങള്‍, ഉദാ : മാങ്ങ
  • പൂവിന്‍രെ മറ്റേതെങ്കിലും ഭാഗത്തില്‍ നിന്ന് ഉണ്ടാകുന്ന ഫലം : കപടഫലം ഉദാ : കശുമാങ്ങ, ആപ്പിള്‍
  • ഫലങ്ങളുടെ ഭിത്തി : പെരികാര്‍പ്പ്
  • പെരികാര്‍പ്പ് മാംസളമായ ഫലങ്ങള്‍ : മാംസള ഫലങ്ങള്‍ (Fleshy Fruits)
  • പെരികാര്‍പ്പ് ഉണങ്ങിപ്പോകുന്ന ഫലങ്ങള്‍ : ശുഷ്പഫലങ്ങള്‍ (Dry Fruits)
  • പെരികാര്‍പ്പിന് മൂന്ന് ഭാഗങ്ങള്‍ : ബാഹ്യകഞ്ചുകം, മദ്ധ്യകഞ്ചുകം, ആന്തരകഞ്ചുകം (Epicarp, Mesocarp, Endocarp)

ഏറ്റവും വലിയ പൂവ് – റഫ്ളീഷ്യ
ഏറ്റവും ചെറിയ പൂവ് – വുള്‍ഫിയ
ഏറ്റവും ഉയരം കൂടി പൂവ് – ടൈറ്റന്‍ ആരം

  • മാമ്പഴത്തിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗം : മീസോകാര്‍പ്പ്
  • വിത്തുകള്‍ ഒഴികെ ഉറപ്പുള്ള ഭാഗങ്ങള്‍ ഒന്നുമില്ലാത്ത ഫലങ്ങള്‍ : സരഫലങ്ങള്‍ (Berry)  ഉദാ : തക്കാളി
  • സാധാരണ ഒറ്റ വിത്തുള്ള ഫലങ്ങള്‍ : ആമ്രകം (Drupe) ഉദാ : മാങ്ങ
  • നാരകവര്‍ഗ്ഗ ഫലങ്ങളെല്ലാം ഉള്‍പ്പെടുന്ന വിഭാഗമാണ് : ഹെസ്പെരിഡിയം(Hesperidium)  ഉദാ : ഓറഞ്ച്
  • വെള്ളരി, തണ്ണിമത്തന്‍ എന്നിവ ഏത് തരം ഫലങ്ങളാണ് : പെപ്പോ
  • ശുഷ്ഫലങ്ങള്‍ രണ്ട് തരമുണ്ട് : സ്ഫുടന ഫലങ്ങള്‍, അസ്ഫുടന ഫലങ്ങള്‍
  • പാകമാകുമ്പോള്‍ പെരികാര്‍പ്പ് ഉണങ്ങി പൊട്ടിത്തുറന്ന് വിത്തുകള്‍ പുറത്തേയ്ക്ക് തെറിക്കുന്ന ഫലങ്ങള്‍ : സ്ഫുടനഫലങ്ങള്‍ (Dry Dehiscent Fruits) ഉദാ : വെണ്ട
  • ഉണങ്ങിയ പെരികാര്‍പ്പ് തനിയെ പൊട്ടിത്തെറിക്കാത്തവയാണ് : അസ്ഫുടന ഫലങ്ങള്‍ (Dry Indehiscent Fruits)  ഉദാ : നെല്ല്

വിത്ത് (SEED)

  • വിത്തുകളെക്കുറിച്ചുള്ള പഠനം : കാര്‍പോളജി
  • സസ്യങ്ങളില്‍ ലൈംഗികപ്രത്യുല്പാദനം നടക്കുന്നതിന്‍റെ ഫലമായിട്ടാണ് വിത്തുകള്‍ ഉണ്ടാകുന്നത്.
  • വിത്തായി മാറുന്ന പൂവിന്‍റെ ഭാഗം : അണ്ഡം (ബീജസംയോഗത്തിനു ശേഷം)

           ഓര്‍മ്മിക്കുക

  • ലോകത്തിലെ ഏറ്റവും വലിയ വിത്ത് ഉണ്ടാകുന്ന സസ്യം : കൊക്കോഡിമര്‍ (ഇരട്ടത്തേങ്ങ)
  • ഏറ്റവും ചെറിയ വിത്ത് ഉണ്ടാകുന്ന സസ്യം : ഓര്‍ക്കിഡുകള്‍