ലൈസോസോം

 • കോശത്തിലെ ‘ആത്മഹത്യാസഞ്ചികള്‍’ എന്നറിയപ്പെടുന്ന കോശാംഗം : ലൈസോസോം
 • ലൈസോസോമില്‍ അടങ്ങിയിരിക്കുന്ന ദഹനരസം : ലൈസോസൈം
 • കോശത്തിനുള്ളിലെത്തുന്ന അന്യപദാര്‍ത്ഥങ്ങളെ നശിപ്പിക്കാനും, കോശത്തിനാവശ്യമായ പദാര്‍ത്ഥങ്ങളുടെ ദഹനം നടത്താനും സഹായിക്കുന്നത് : ലൈസോസൈം
 • ചില സന്ദര്‍ഭങ്ങളില്‍ ലൈസോസോമിന്‍റെ ദഹനരസങ്ങള്‍ പുറത്തുവന്ന് കോശകത്തെ ഒന്നാകെ നശിക്കാന്‍ കാരണമാകുന്നു. അതിനാലാണ് ഇവയെ ‘ആത്മഹത്യാസഞ്ചികള്‍’ എന്നറിയപ്പെടുന്നത്.

പെറോക്സിസോമുകള്‍

 • കോശത്തില്‍ വ്യാപകമായി കാണുന്ന ദഹനവസ്തുക്കളാണിവ.
 • പെറോക്സിസോമുകളെ ആദ്യമായി കണ്ടെത്തിയത് : റോദിന്‍
 • ഇവ സസ്യകോശങ്ങളില്‍ പ്രകാശശ്വസനത്തിനും ജന്തുകോശങ്ങളില്‍ കൊഴുപ്പിന്‍റെ ഉപാപചയത്തിനും സഹായിക്കുന്നു.

സ്ഫീറോസോമുകള്‍

 • കണ്ടുപിടിച്ചത് : ഡെയിന്‍ജോര്‍ജ്
 • സ്ഫീറോസോമുകളുടെ ധര്‍മ്മം : എണ്ണകളും കൊഴുപ്പുകളും സംശ്ലേഷണം ചെയ്യാനുള്ള കഴിവുണ്ട്.
 • സീലിയകളും ഫ്ളാജല്ലകളും
 • കോശങ്ങളുടെ ചലനങ്ങളെ സഹായിക്കുന്ന കോശാംഗങ്ങള്‍ : സീലിയ, ഫ്ളജല്ല
 • ധാരാളം സീലിയകള്‍ ഉള്ള ഏകകോശ ജീവി : പാരമീസിയം
 • ഫ്ളാജല്ലയും ഹരിതകവും ഉള്ള ഏകകോശജീവി : യൂഗ്ലിന.