വര്‍ഗ്ഗീകരണശാസ്ത്രം

 • സമാനതകളുടേയും വ്യതിയാനങ്ങളുടേയും അടിസ്ഥാനത്തില്‍ ജീവജാലങ്ങളെ വേര്‍തിരിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് : വര്‍ഗ്ഗീകരണ ശാസ്ത്രം
 • ജീവജാലങ്ങളെ ആദ്യമായി തരംതിരിച്ചത് : അരിസ്റ്റോട്ടില്‍
 • സസ്യങ്ങളെ ജീവിതദൈര്‍ഘ്യം അനുസരിച്ച് ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്നിങ്ങളെ തിരിച്ചത് : തിയോഫ്രസ്റ്റസ്
 • വര്‍ഗ്ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ് : കാള്‍ലിനേയസ്
 • ജീവലോകത്തെ സസ്യലോകം, ജന്തുലോകം എന്നിങ്ങനെ രണ്ടായി തിരിച്ചത് : കാള്‍ലിനേയസ്
 • (ഇത് Two Kingdom  വര്‍ഗ്ഗീകരണം എന്ന് അറിയപ്പെടുന്നു)
 • Three Kingdom വര്‍ഗ്ഗീകരണത്തില്‍ ഉള്‍പ്പെടുന്നത് : സസ്യങ്ങള്‍, ജന്തുക്കള്‍, പ്രോട്ടിസ്റ്റ
 • Three Kingdom വര്‍ഗ്ഗീകരണം ആവിഷ്ക്കരിച്ചത് : കോപ്ലാന്‍ഡ്
 • നിലവിലുള്ളതില്‍ ഏറ്റവും പ്രചാരത്തിലുള്ള വര്‍ഗ്ഗീകരണ രീതി : Five Kingdom  രീതി
 • ഫൈവ് കിങ്ഡം വര്‍ഗ്ഗീകരണ രീതി ആവിഷ്ക്കരിച്ചത് : R.H. വിറ്റാക്കര്‍
 • ഫൈവ് കിങ്ഡത്തില്‍ ഉള്‍പ്പെടുന്ന ജീവിവിഭാഗങ്ങള്‍ : സസ്യങ്ങള്‍, ജന്തുക്കള്‍, ഫംഗസുകള്‍, പ്രോട്ടിസ്റ്റകള്‍, മൊണീറകള്‍
 • വ്യക്തമായ മര്‍മ്മം ഇല്ലാത്ത ഏകകോശ ജീവികള്‍ : മൊണീറകള്‍
 • വ്യക്തമായ മര്‍മ്മം ഉള്ള ഏകകോശ ജീവികള്‍ : പ്രോട്ടിസ്റ്റകള്‍
 • ഹരിതകമില്ലാത്ത സസ്യങ്ങള്‍ : ഫംഗസുകള്‍
 • അപുഷ്പികളായ സസ്യങ്ങള്‍ : ക്രിപ്റ്റോഗാംസ്
 • സപുഷ്പികളായ സസ്യങ്ങള്‍ : ഫാനറോഗാംസ്