സസ്യശാസ്ത്രം
ജീവശാസ്ത്ര ശാഖകള്‍ പിതാക്കന്മാര്‍
ലൈസോസം
റൈബോസോം
ക്രൊമാറ്റിന്‍ റെട്ടിക്കുലം
DNA & RNA
കോശ മസ്തിഷ്കം
കോശത്തിന്‍റെഘടന
കോശഭിത്തി
കോശസ്തരം
പ്രോട്ടോപ്ലാസം
കോശദ്രവ്യം
മൈറ്റോകോണ്‍ഡ്രിയ
ക്ലോറോപ്ലാസ്റ്റുകള്‍
ഗോള്‍ഗി വസ്തുക്കള്‍
അന്തര്‍ദ്രവ്യ ജാലിക
പെറോക്സിസോമുകള്‍
സ്ഫീറോസോമുകള്‍
കോശമര്‍മ്മം
ക്രോമാറ്റിന്‍ ജാലിക
കോശവിഭജനം
വര്‍ഗ്ഗീകരണശാസ്ത്രം
വര്‍ഗ്ഗീകരണം – സസ്യങ്ങളില്‍
വര്‍ഗ്ഗീകരണം ജന്തുക്കളില്‍
ദ്വിനാമ പദ്ധതി
സസ്യലോകം
സസ്യകലകള്‍
ധര്‍മ്മങ്ങള്‍
പ്രകാശ സംശ്ലേഷണം
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
വിശേഷണങ്ങൾ
പൈനാപ്പിള്‍
സസ്യശരീരം & പരാഗണം
വേരുകള്‍
ആഹാരസംഭരണം
ഉറപ്പിച്ചുനിര്‍ത്തല്‍
ജീവല്‍ പ്രധാന ധര്‍മ്മങ്ങള്‍
കാണ്ഡം
രൂപാന്തരങ്ങള്‍

ഇലകള്‍
പൂവ്
ഫലം
വിത്ത്
പരാഗണം
വിവിധതരം പരാഗണങ്ങള്‍
സസ്യചലനങ്ങള്‍
പ്രകാശ സംശ്ലേഷണം
സസ്യവര്‍ണ്ണകങ്ങള്‍
വര്‍ണ്ണം
ഘടകമൂലകങ്ങള്‍

ഔഷധങ്ങള്‍
സസ്യഹോര്‍മോണുകള്‍
പരിസ്ഥിതി കലണ്ടര്‍
വിപ്ലവങ്ങള്‍
ഹരിതം
കള്‍ച്ചര്‍
ഗന്ധഘടകം
സ്വര്‍ണം
പട്ട്
പഴം നഗരം
കാര്‍ഷിക പുരസ്കാരങ്ങള്‍
ദേശീയ പുഷ്പം
ദേശീയ വൃക്ഷം- രാജ്യങ്ങള്‍
വേഗത്തില്‍ കുതിക്കാന്‍
സുഗന്ധം പരത്തും വ്യഞ്ജനങ്ങള്‍
സസ്യവിശേഷങ്ങള്‍
അപരനാമങ്ങള്‍
ഔഷധ സസ്യങ്ങള്‍
സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍
ജീവശാസ്ത്ര പഠനങ്ങള്‍
അത്യുല്‍പാദനശേഷിയുള്ള വിളകള്‍
സ്വീഡലസ്
വര്‍ണകണങ്ങള്‍
കൃഷി സസ്യങ്ങളും ജലലഭ്യതയും
വിളവെടുപ്പുകാലങ്ങള്‍
വിളകള്‍

സസ്യശരീരം & പരാഗണം

വേരുകള്‍

 • സസ്യത്തെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും വളര്‍ച്ചയ്ക്കാവശ്യമായ ജലവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതുമായ സസ്യഭാഗമാണ് : വേര്
 • ഉത്ഭവക്രമത്തെ അടിസ്ഥാനമാക്കി വേരുകള്‍ രണ്ടുതരം : സാമാന്യമൂലങ്ങള്‍ (Normal roots), അപസ്ഥാനിക മൂലങ്ങള്‍ (Adventitious roots)
 • തായ്‌വേരും  അതിനോട് ചേര്‍ന്ന് ശാഖാവേരുകളും അവയുടെ ഉപശാഖകളും ചേര്‍ന്ന് രൂപപ്പെടുന്നത് : തായ്‌വേര്  പടലം (tap root system)
 • കാണ്ഡത്തിന്‍റെ ആധാരഭാഗത്തു നിന്ന് അപസ്ഥാനിക മൂലങ്ങള്‍ ഉത്ഭവിച്ച് നാലുപാടും വ്യാപിക്കുന്നു ഇതാണ് : നാരുവേരുപടലം(fibrous root system)
 • തായ്വേരിന്‍റെ രൂപാന്തരങ്ങള്‍ :

ശംഖാകാരം (fusiform)  ഉദാ : റാഡിഷ്
ഗോളാകാരം (napiform)  ഉദാ : ടര്‍ണീപ്
കോണീയം (conical)  ഉദാ : കാരറ്റ്
കിഴങ്ങുരൂപം    (tuberous) ഉദാ : മിറാബിലിസ്

അപസ്ഥാനിക വേരുകളുടെ രൂപാന്തരങ്ങള്‍ : (modifications of adventitious roots)

ധര്‍മ്മം : ആഹാരസംഭരണം

 1. കിഴങ്ങുകള്‍ (tuberous) ഉദാ : മധുരക്കിഴങ്ങ്
 2. നാരുവേരുകള്‍ (fasciculated) ഉദാ : ശതാവരി
 3. മണികാമയ വേരുകള്‍ (beaded) ഉദാ : പാവയ്ക്ക

ധര്‍മ്മം : ഉറപ്പിച്ചുനിര്‍ത്തല്‍

 1. താങ്ങുവേരുകള്‍ (Prop) ഉദാ : പേരാല്‍
 2. ഊന്നുവേരുകള്‍ (Stilt) ഉദാ : കരിമ്പ്
 3. ആരോഹി മൂലങ്ങള്‍ (Climbing roots) ഉദാ : കുരുമുളക്

ജീവല്‍ പ്രധാന ധര്‍മ്മങ്ങള്‍

 1. ശ്വസനമൂലങ്ങള്‍ (Respiratory roots) ഉദാ : റൈസോഫോറ
 2. പോഷണ മൂലങ്ങള്‍ (Assimilatory roots) ഉദാ : മരവാഴ
 3. ചൂഷണ മൂലങ്ങള്‍ (Haustoria) ഉദാ : മൂടില്ലാത്താളി
 4. മൂലപര്‍വകങ്ങള്‍ (Root nodules) ഉദാ : പയര്‍വര്‍ഗ്ഗങ്ങള്‍

കാണ്ഡം (Stem)

 • ബീജശീര്‍ഷം മുകളിലേക്ക് വളര്‍ന്ന് ഉണ്ടാകുന്ന ഭാഗമാണ് : സസ്യകാണ്ഡം
 • വേരുകള്‍ : ആഗിരണം ചെയ്യുന്ന ജലവും പോഷകാംശങ്ങളും മുകള്‍ ഭാഗത്തേയ്ക്ക് എത്തിക്കുക. ആഹാര പദാര്‍ത്ഥങ്ങളുടെ സംവഹനം, ആഹാര സംഭരണം, കായിക പ്രജനനം തുടങ്ങിയവ 
 • കാണ്ഡത്തിന്‍റെ ധര്‍മ്മങ്ങളാണ്.
 • പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍വ്വഹിയ്ക്കുന്നതിനായി കാണ്ഡത്തിന് രൂപാന്തരം സംഭവിക്കാറുണ്ട്. 
 • ഇത് ആഹാരനിര്‍മ്മാണം, സംഭരണം എന്നിവയ്ക്ക് സഹായിക്കുന്നു.
 • ഭൂമിയ്ക്കടിയിലുള്ള കാണ്ഡഭാഗമാണ് ഭൂകാണ്ഡം
 • ഭൂകാണ്ഡങ്ങള്‍ പല ആകൃതിയില്‍ കാണപ്പെടുന്നു. ഇത് ആഹാരസംഭരണത്തിന് സഹായിക്കുന്നു.

ഭൂകാണ്ഡം                       ഉദാഹരണം

പ്രകന്ദങ്ങള്‍  (Rhixome)       ഇഞ്ചി

ഘനകന്ദം (Corm)               ചേന

കാണ്ഡകന്ദം (Stem tuber)  ഉരുളക്കിഴങ്ങ്

ബള്‍ബ്  (Bulb)                   ഉള്ളി

 • ഭൂമിയോട് ചേര്‍ന്ന് വളരുന്ന കാണ്ഡങ്ങള്‍ കായിക പ്രജനനത്തിന് സഹായിക്കുന്നവയാണ്. ഇവയെ ഉപവായവ രൂപാന്തരങ്ങള്‍ എന്നറിയപ്പെടുന്നു.

ഉപവായവ രൂപാന്തരങ്ങള്‍

(Sub Aerial Modification)           ഉദാഹരണം

പറ്റുവള്ളി (Runner)                  കുടങ്ങല്‍

കന്നുകള്‍ (Suckers)                 ജമന്തി

സ്റ്റോളന്‍ (Stolon)                      മുല്ല

ഓഫ്സൈറ്റ് (Offset)കു              ളവാഴ

 • ഭൗമപ്രതലത്തിന് ലംബമായി വളരുന്ന കാണ്ഡങ്ങളിലും രൂപാന്തരങ്ങള്‍ കാണപ്പെടുന്നു. ഇവയാണ് വായവ രൂപാന്തരങ്ങള്‍

വായവ രൂപാന്തരങ്ങള്‍)         ഉദാഹരണം

((Aerial Modification

കാണ്ഡ പ്രതാനം (Stem tendril)   മുന്തിരി

മുള്ളുകള്‍ (Thorn )                     നാരകം

ഫില്ലോക്ലാഡ് (Phylloclade)         കള്ളിച്ചെടി

ക്ലാഡോഡ് (Cladode)                  ശതാവരി

error: