സസ്യഹോര്‍മോണുകള്‍

 • ജീവജാലങ്ങളുടെ വളര്‍ച്ച, പ്രത്യുത്പാദനം തുടങ്ങി ക്രമാനുഗതമായി നടക്കുന്ന പ്രവര്‍ത്തനങ്ങലെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് : ഹോര്‍മോണുകള്‍
 • കോശവിഭജനം, വളര്‍ച്ച, പുഷ്പിക്കല്‍, ഫലം പാകമാകല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങലെ സസ്യഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു.
 • സസ്യഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ : വിവിധ സസ്യഭാഗങ്ങളിലെ മെരിസ്റ്റമിക കോശങ്ങള്‍
 • വേര്, കാണ്ഡം എന്നിവയുടെ വളരുന്ന അഗ്രങ്ങളിലും, കുരുന്നുകളിലും, മുളയ്ക്കുന്ന വിത്തുകളിലും
 • സസ്യഹോര്‍മോണ്‍ നിര്‍മ്മിക്കപ്പെടുന്നു.
 • പ്രധാന സസ്യഹോര്‍മോണുകള്‍ : ഓക്സിജന്‍, സൈറ്റോകിനിന്‍, ഗിബ്ബറല്ലിന്‍, എഥിലിന്‍, അബ്സിസിക് ആസിഡ്
 • വളര്‍ച്ചയെ സഹായിക്കുന്ന സസ്യഹോര്‍മോണുകള്‍ : ഓക്സിജനുകള്‍, സൈറ്റോകൈനുകള്‍,
 • ഗിബ്ബറലിനുകള്‍
 • കോശവളര്‍ച്ചയും, കോശവിഭജനവും ത്വരിതപ്പെടുത്തുന്ന ഹോര്‍മോണ്‍ : സൈര്റോകൈനിന്‍
 • വളര്‍ച്ചയെ തടയുന്ന സസ്യഹോര്‍മോണുകള്‍ : എഥിലിന്‍, അബ്സിസിക് ആസിഡ്
 • ഫലം പാകമാകാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ : എഥിലിന്‍
 • ഉരുളക്കിഴങ്ങ് മുകുളങ്ങള്‍ വളരുന്നത് തടയാന്‍ സഹായിക്കുന്ന സസ്യഹോര്‍മോണ്‍ : ഇന്‍ഡോള്‍
 • ബ്യൂട്ടിറിക് ആസിഡ്
 • പാകമായ ഇലകളു പഴങ്ങളും കൊഴിയാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ : അബ്സിസിക് ആസിഡ്
 • സസ്യകാണ്ഡത്തിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും വേരുകളുടെ വളര്‍ച്ച മന്ദീഭവിപ്പിക്കുകയും
 • ചെയ്യുന്നത് : ഓക്സിനുകള്‍
 • സസ്യങ്ങളുടെ വളര്‍ച്ചാതോത് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണ്‍ : ഗിബ്ബറലിന്‍
 • തേങ്ങാവെള്ളത്തില്‍ ധാരാളമായി കാണപ്പെടുന്ന സസ്യഹോര്‍മോണ്‍ : കൈനറ്റിന്‍
 • കോശവിഭജനത്തെ ത്വരിതപ്പെടുത്തി വേരുകളുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന ഹോര്‍മോണ്‍ : സൈറ്റോകൈനിന്‍
 • സസ്യങ്ങള്‍ പുഷ്പിക്കുന്നതിന് കാരണമായ ഹോര്‍മോണ്‍ : ഫ്ളോറിജന്‍
 • സസ്യങ്ങളില്‍ കാണപ്പെടുന്ന വാതക ഹോര്‍മോണ്‍ : എഥിലിന്‍
 • കൃത്രിമ സസ്യഹോര്‍മോണുകള്‍ : നാഫ്ത്തലിന്‍ അസറ്റിക് ആസിഡ് (NAA), ഫിനൈല്‍ അസറ്റിക് ആസിഡ് (PAA), ഡൈക്ലോറോ ഫീനോക്സി അസറ്റിക് ആസിഡ് (2.4-DPA)