ഇലകള്‍

  • ജീവമണ്ഡലത്തിന്‍റെ പാചകപ്പുരയാണ് : ഇലകള്‍
  • ഇലകള്‍ക്ക് പച്ച നിറം നല്‍കുന്നത് : ഹരിതകണത്തിലെ ഹരിതകം
  • ഇലകള്‍ക്ക് മഞ്ഞനിറം നല്‍കുന്നത് : സാന്തോഫില്‍
  • ഇലകളുടെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിന്‍
  • ‘സസ്യത്തിന്‍റെ അടുക്കള’ എന്നറിയപ്പെടുന്ന ശരീരഭാഗം : ഇലകള്‍
  • ഇലയെ കാണ്ഡവുമായി യോജിപ്പിക്കുന്ന ഭാഗം : പര്‍ണാധാരം (Leaf Base)
  • ഇവയുടെ പച്ചനിറത്തിലുള്ള പരന്നഭാഗം : പത്രഫലകം  (Leaf Lamina)
  • കാണ്ഡവുമായി ചേരുന്ന ഇലയുടെ ഞെട്ട് : പത്രവൃന്തം (Petiole)
  • ഇലകളില്‍ രണ്ടുതരം സിരാവിന്യാസം കാണപ്പെടുന്നു : ജാലികാ സിരാവിന്യാസം, സമാന്തര സിരാവിന്യാസം
  • ജാലികാ സിരാവിന്യാസം കാണപ്പെടുന്നത് : ദ്വിബീജപത്ര സസ്യങ്ങളില്‍
  • സമാന്തര സിരാവിന്യാസം കാണപ്പെടുന്നത് : ഏകബീജപത്ര സസ്യങ്ങളില്‍
  • ഇലകളില്‍ ആഹാരം സംഭരിയ്ക്കുന്ന സസ്യം : കാബേജ്
  • ഒറ്റയില മാത്രമുള്ള സസ്യം : ചേന
  • ഇലയുടെ ഉപരിവൃതിയില്‍ കാണുന്ന സൂക്ഷ്മ സുഷിരങ്ങള്‍ : ആസ്യരന്ധ്രങ്ങള്‍ (Stomata)
  • ആസ്യരന്ധ്രങ്ങള്‍ക്കിരുവശവും കാണപ്പെടുന്നവയും പയര്‍വിത്തിന്‍റെ ആകൃതിയുള്ളതുമായ കോശങ്ങള്‍ : കാവല്‍ കോശങ്ങള്‍ (Guard cells)
  • ആസ്യരന്ധ്രങ്ങള്‍ അടയ്ക്കുന്നതും തുറക്കുന്നതും : കാവല്‍ കോശങ്ങള്‍
  • ആസ്യരന്ധ്രങ്ങള്‍ക്കൂടി ജലം ബാഷ്പമായി പുറത്തേക്ക് പോകുന്ന പ്രവര്‍ത്തനം : സസ്യസ്വേദനം (Transpiration)
  • സസ്യസ്വേദനത്തില്‍ കാവല്‍ കോശങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന മിനറല്‍ അയോണ്‍ :
  • പൊട്ടാസ്യം അയോണുകള്‍
  • സസ്യങ്ങളുടെ ശ്വസന സമയത്ത് വാതകവിനിമയത്തിന് സഹായിക്കുന്നത് : ആസ്യരന്ധ്രങ്ങള്‍