പൂവ് (Flower)

  • സസ്യങ്ങളുടെ പ്രത്യുല്പാദന അവയവം : പൂവ്
  • പൂവിന്‍റെ പ്രധാന ഭാഗങ്ങള്‍ : പുഷ്പവൃതി, ദളപുടം, കേസരപുടം, ജനിപുടം
  • ഈ നാല് ഭാഗങ്ങളും ഉള്ള പുഷ്പങ്ങള്‍ : പൂര്‍ണ്ണ പുഷ്പങ്ങള്‍
  • ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തത് : അപൂര്‍ണ്ണ പുഷ്പങ്ങള്‍
  • പൂവിന്‍റെ ഏറ്റവും പുറമേ പച്ചനിറത്തില്‍ കപ്പ് പോലെ കാണപ്പെടുന്ന ഭാഗം : പുഷ്പവൃതി (Calyx)
  • പൂമൊട്ടിനെ സംരക്ഷിയ്ക്കുന്ന ആവരണം : പുഷ്പവൃതി
  • പൂവിന്‍റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം : ദളപുടം
  • പൂവിലെ പുല്ലിംഗാവയവം : കേസരപുടം
  • പൂവിലെ സ്ത്രീലിംഗാവയവം : ജനിപുടം
  • ചില പുഷ്പങ്ങളില്‍ കേസരപുടം മാത്രമായോ, ജനിപുടം മാത്രമായോ കാണപ്പെടുന്നു ഇവയാണ് :
  • ഏകലിംഗ പുഷപങ്ങള്‍ ഉദാ : തെങ്ങ്
  • ഒരേ പുഷ്പത്തില്‍ തന്നെ കേസരപുടവും ജനിപുടവും കാണപ്പെടുന്നത് : ദ്വിലിംഗ പുഷ്പങ്ങള്‍, ഉദാ : ചെമ്പരത്തി
  • ഏകലിംഗപുഷ്പങ്ങള്‍ വ്യത്യസ്ത സസ്യങ്ങളില്‍ കാണപ്പെടാറുണ്ട്. ഉദാ : ജാതിച്ചെടി
  • പൂക്കളെക്കുറിച്ചുള്ള പഠനം : ആന്തോളജി
  • സസ്യങ്ങളെ പുഷ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ : ഫ്ളോറിജന്‍
  • ചെടികള്‍ പുഷ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന വര്‍ണ്ണം : ചുവപ്പ്
  • സസ്യങ്ങള്‍ പൂവിടുന്നതിന്‍റെ കാലദൈര്‍ഘ്യം കുറയ്ക്കാനായി സസ്യഭാഗങ്ങളെ ശീതീകരണപ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി : വെര്‍ണലൈസേഷന്‍
  • വെര്‍ണലൈസേഷന്‍റെ ഉപജ്ഞാതാവ് : ലൈസങ്കോ

ഭക്ഷണപദാര്‍ത്ഥമായി ഉപയോഗിക്കുന്ന പൂവ് : കോളിഫ്ളവര്‍
സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്ന പൂവ് : കുങ്കുമപ്പൂവ് (കേസരങ്ങള്‍)
സുഗന്ധ്രദ്രവ്യമായി ഉപയോഗിക്കുന്ന പൂമൊട്ട് : ഗ്രാമ്പു