വര്‍ഗ്ഗീകരണം – സസ്യങ്ങളില്‍

  • അപുഷ്പികളായ സസ്യങ്ങള്‍ : താലോഫൈറ്റുകള്‍, ബ്രയോഫൈറ്റുകള്‍, ടെറിഡോഫൈറ്റുകള്‍
  • താലോഫൈറ്റില്‍ ഉള്‍പ്പെട്ട സസ്യങ്ങള്‍ : ആല്‍ഗകള്‍, ഫംഗസുകള്‍, ലൈക്കനുകള്‍
  • ആല്‍ഗകളെക്കുറിച്ചുള്ള പഠനം : ഫൈക്കോളജി
  • ഫംഗസുകളെക്കുറിച്ചുള്ള പഠനം : മൈക്കോളജി
  • ആല്‍ഗയും ഫംഗസും ചേര്‍ന്ന് ജീവിക്കുന്ന സഹോപകാരിത ബന്ധമാണ് : ലൈക്കനുകള്‍
  • ഹരിതകമില്ലാത്ത പരപോഷികളായ താലോഫൈറ്റുകള്‍ ആണ് : ഫംഗസുകള്‍
  • കരയില്‍ വസിക്കുവാന്‍ തുടങ്ങിയ ഹരിതകമുള്ള ആദിമ സസ്യങ്ങള്‍ : ബ്രയോഫൈറ്റകള്‍
  • പന്നല്‍ച്ചെടികള്‍ ഉള്‍പ്പെടുന്ന സസ്യവിഭാഗം : ടെറിഡോഫൈറ്റകള്‍
  • ഫലങ്ങള്‍ ഇല്ലാതെ വിത്തുകള്‍ ഉണ്ടാക്കുന്ന സപുഷ്പികളായ സസ്യങ്ങള്‍ : ജിംനോസ്പേമുകള്‍
  • ജിംനോസ്പേമുകള്‍ക്ക് ഉദാഹരണങ്ങള്‍ : പൈനസ്, സൈക്കസ്
  • ഫലങ്ങളോടുകൂടിയ വിത്തുകള്‍ ഉണ്ടാക്കുന്നതും സങ്കീര്‍ണ്ണ ഘടനയുള്ളതുമായ സസ്യവിഭാഗം : ആന്‍ജിയോസ്പേമുകള്‍
  • സസ്യവര്‍ഗ്ഗീകരണത്തിലെ പ്രധാന വിഭാഗങ്ങള്‍ : ക്ലാസ്, ഓര്‍ഡര്‍, ഫാമിലി, ജീവസ്, സ്പീഷിസ്
  • വര്‍ഗ്ഗീകരണത്തിന്‍റെ അടിസ്ഥാന ഘടകം : സ്പീഷീസ്
  • സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് : ജോണ്‍റേ
  • സൈലം, ഫ്ളോയം എന്നീ സംവഹന കലകള്‍ കാണപ്പെടുന്നത് : ആന്‍ജിയോസ്പേമുകളില്‍
  • ബീജപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആന്‍ജിയയോസ്പേമുകള്‍ രണ്ട് തരം :
  • ദ്വിബീജപത്രസസ്യങ്ങള്‍(Dicots),  ഏകബീജപത്ര സസ്യങ്ങള്‍ (Monocots)

വര്‍ഗ്ഗീകരണം ജന്തുക്കളില്‍

  • ജന്തുലോകത്തെ രണ്ട് പ്രധാന വിഭാഗങ്ങള്‍ : അകശേരുകികള്‍, കശേരുകികള്‍
  • നോട്ടോകോഡ് (നട്ടെല്ല്), ഗ്രസനീയ ശകുലപഴുതുകള്‍, നാഡീദണ്ഡ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജന്തുലോകത്തെ രണ്ടായി തിരിച്ചിരിക്കുന്നത്. ഇവയൊന്നും ഇല്ലാത്ത വിഭാഗമാണ് : അകശേരുകികള്‍ 
  • ഇവയെല്ലാം ഉള്ളവ : കശേരുകികള്‍
  • അകശേരുകികളെ വീണ്ടും പല ഫൈലങ്ങളായി തിരിച്ചിരിക്കുന്നു : പോറിഫെറ, സീലന്‍ററേറ്റ (നിഡേറിയ),
  • പ്ലാറ്റിഹെല്‍മിന്തസ്, നിമറ്റോഡ, അണലിഡ, മൊളസ്ക, ആര്‍ത്രോപോഡ, എക്കൈനോഡെര്‍മാറ്റ
  • കശേരുകികളെ മൂന്ന് ഉപഫൈലങ്ങളായി തിരിച്ചിട്ടുണ്ട് : യൂറോകോര്‍ഡേറ്റ, സെഫലോ കോര്‍ഡേറ്റ, വെര്‍ട്ടിബ്രേറ്റ
  • ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലം : ആര്‍ത്രോപോഡ
  • വെര്‍ട്ടിബ്രേറ്റയില്‍ ഉള്‍പ്പെടുന്ന പ്രധാന ക്ലാസുകള്‍ : മത്സ്യങ്ങള്‍ (Pisces),  ഉഭയജീവികള്‍ (Amphibians), ഉരഗങ്ങള്‍ (Reptiles), പക്ഷികള്‍ (Aves),  സസ്തനികള്‍(Mammals)