വര്‍ഗ്ഗീകരണശാസ്ത്രം
- സമാനതകളുടേയും വ്യതിയാനങ്ങളുടേയും അടിസ്ഥാനത്തില്‍ ജീവജാലങ്ങളെ വേര്‍തിരിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് : വര്‍ഗ്ഗീകരണ ശാസ്ത്രം
- ജീവജാലങ്ങളെ ആദ്യമായി തരംതിരിച്ചത് : അരിസ്റ്റോട്ടില്‍
- സസ്യങ്ങളെ ജീവിതദൈര്‍ഘ്യം അനുസരിച്ച് ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്നിങ്ങളെ തിരിച്ചത് : തിയോഫ്രസ്റ്റസ്
- വര്‍ഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് : കാള്ലിനേയസ്
- ജീവലോകത്തെ സസ്യലോകം, ജന്തുലോകം എന്നിങ്ങനെ രണ്ടായി തിരിച്ചത് : കാള്ലിനേയസ്
- (ഇത് Two Kingdom വര്‍ഗ്ഗീകരണം എന്ന് അറിയപ്പെടുന്നു)
- Three Kingdom വര്‍ഗ്ഗീകരണത്തില്‍ ഉള്‍പ്പെടുന്നത് : സസ്യങ്ങള്‍, ജന്തുക്കള്‍, പ്രോട്ടിസ്റ്റ
- Three Kingdom വര്‍ഗ്ഗീകരണം ആവിഷ്ക്കരിച്ചത് : കോപ്ലാന്ഡ്
- നിലവിലുള്ളതില്‍ ഏറ്റവും പ്രചാരത്തിലുള്ള വര്‍ഗ്ഗീകരണ രീതി : Five Kingdom രീതി
- ഫൈവ് കിങ്ഡം വര്‍ഗ്ഗീകരണ രീതി ആവിഷ്ക്കരിച്ചത് : R.H. വിറ്റാക്കര്‍
- ഫൈവ് കിങ്ഡത്തില്‍ ഉള്‍പ്പെടുന്ന ജീവിവിഭാഗങ്ങള്‍ : സസ്യങ്ങള്‍, ജന്തുക്കള്‍, ഫംഗസുകള്‍, പ്രോട്ടിസ്റ്റകള്‍, മൊണീറകള്
- വ്യക്തമായ മര്‍മ്മം ഇല്ലാത്ത ഏകകോശ ജീവികള്‍ : മൊണീറകള്
- വ്യക്തമായ മര്‍മ്മം ഉള്ള ഏകകോശ ജീവികള്‍ : പ്രോട്ടിസ്റ്റകള്‍
- ഹരിതകമില്ലാത്ത സസ്യങ്ങള്‍ : ഫംഗസുകള്‍
- അപുഷ്പികളായ സസ്യങ്ങള്‍ : ക്രിപ്റ്റോഗാംസ്
- സപുഷ്പികളായ സസ്യങ്ങള്‍ : ഫാനറോഗാംസ്
Recent Comments