കൃഷി
സസ്യങ്ങളും ജലലഭ്യതയും

  • മരുഭൂമിയില്‍ വളരുന്ന സസ്യങ്ങളാണ് സീറോഫൈറ്റുകള്‍, കള്ളിമുള്‍ച്ചെടി, പന എന്നിവ ഉദാഹരണങ്ങളാണ്.
  • ജലത്തില്‍ വളരുന്ന സസ്യങ്ങളാണ് ഹൈഡ്രോ ഫൈറ്റുകള്‍.
  • മിത-ശീതോഷ്ണ മേഖലയില്‍ വളരുന്ന സസ്യങ്ങളാണ് മീസോ ഫൈറ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
  • മഴക്കാലത്ത് തഴച്ചുവളര്‍ന്ന് വേനല്‍ക്കാലത്ത് ഇല പൊഴിക്കുന്ന സസ്യങ്ങളാണ് ട്രോപ്പോ ഫൈറ്റുകള്‍.
  • നെല്ല്, കാപ്പി, കരിമ്പ്, ചണം, റബ്ബര്‍, സുഗന്ധ വിളകള്‍, മാമ്പഴം, പൈനാപ്പിള്‍ എന്നിവ ഉഷ്ണമേഖല വിളകളാണ്.
  • ഗോതമ്പ്, ചോളം, ബാര്‍ളി എന്നിവ മിതോഷ്ണ മേഖലാ വിളകളാണ്.
  • പരുത്തിയും തേയിലയും ഉപോഷ്ണ മേഖലയില്‍ വളരുന്ന വിളകളാണ്.
  • വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങളാണ് നിത്യഹരിത വനങ്ങള്‍.
  • കടുത്ത വേനല്‍ക്കാലം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളാണ് ഇലപൊഴിയും വനങ്ങള്‍.
  • മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളാണ് സൂചിമുഖികള്‍. ഈ ഭാഗങ്ങളില്‍ കാണപ്പെടുന്ന കാടുകളാണ് തുന്ദ്ര വനങ്ങള്‍.
  • കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെടുമ്പോള്‍ അടുത്ത പ്രദേശങ്ങത്തേക്ക് മാറുകയും ചെയ്യുന്ന രീതിയാണ് പുനക്കൃഷി (ഷിഫ്റ്റിംഗ് കള്‍ട്ടിവേഷന്‍)
  • ആസ്സാമില്‍ നിലനില്‍ക്കുന്ന പുനക്കൃഷി രീതിയാണ് ജൂം എന്നറിയപ്പെടുന്നത്.
  • കുറച്ചു സ്ഥലത്ത് കൂടുതല്‍ മുതല്‍ മുടക്കി പരമാവധി ഉല്‍പ്പാദനം നടത്തുന്ന രീതിയാണ് കടും കൃഷി.
  • ഒരു കുടുംബത്തിന്‍റെ നിത്യോപയോഗത്തിനാവശ്യമായ വിളകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന കൃഷിരീതിയാണ് നിത്യവൃത്തി കൃഷി (സബ്സ്റ്റിറ്റന്‍സ് അഗ്രികള്‍ച്ചര്‍).
  • കൃഷിയോടൊപ്പം കന്നുകാലികളെ കൂടി വളര്‍ത്തുന്ന കൃഷി രീതിയാണ് സങ്കര കൃഷി (മിക്സഡ് ഫാമിംഗ്).
  • വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയാണ് ട്രക്ക് ഫാമിംഗ് എന്നറിയപ്പെടുന്നത്.
  • സ്ഥിരമായി ഒരു സ്ഥലത്ത് കൃഷി ചെയ്ത് അവിടെ തന്നെ താമസിക്കുന്ന രീതിയാണ് സ്ഥിരക്കൃഷി
  • കൂടുതല്‍ സ്ഥലത്ത് കുറഞ്ഞ മുതല്‍മുടക്കില്‍ കൃഷി ചെയ്യുന്ന രീതിയാണ് വിശാല കൃഷിരീതി (എക്സ്റ്റന്‍ സീവ് അഗ്രികള്‍ച്ചറല്‍)
  • മാര്‍ക്കറ്റിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നതിനാണ് കൊമേഴ്സ്യല്‍ അഗ്രികള്‍ച്ചര്‍ എന്നു പറയുന്നത്.
  • പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വേണ്ടി കന്നുകാലികളെ വളര്‍ത്തുന്നതിനാണ് ഡയറി ഫാമിംഗ് എന്നു പറയുന്നത്.
  • പഴങ്ങളും പുഷ്പങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനാണ് ഹോര്‍ട്ടി കള്‍ച്ചര്‍ എന്നു പറയുന്നത്.

വിളവെടുപ്പുകാലങ്ങള്‍

  • ഖാരിഫ് വിളകള്‍
  • റാബി വിളകള്‍
  • വിളപര്യയം
  • ടെറസ്കള്‍ട്ടിവേഷന്‍

വിളകള്‍

  • ഭക്ഷ്യധാന്യങ്ങള്‍
  • തിനവിളകള്‍
  • പാനീയ വിളകള്‍
  • നാണ്യവിളകള്‍
  • നാരുവിളകള്‍
  • എണ്ണക്കുരുക്കള്‍