അമ്ലമഴ

  • ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ റോബര്‍ട്ട് അംഗസ് സ്മിത്ത് Robert Angus Smith)  ആണ് 1852-ല്‍ അമ്ലമഴ ആദ്യമായി ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. അന്തരീക്ഷമലിനീകരണമാണ് ഇതിനു പ്രധാന കാരണമെന്ന് അദ്ദേഹം കണ്ടെത്തി.
  • അന്തരീക്ഷ വായുവിലെ സള്‍ഫര്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷ ഈര്‍പ്പവുമായി ചേര്‍ന്ന് സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവ ഉണ്ടാകുന്നു. മഴ പെയ്യുമ്പോള്‍ മഴവെള്ളത്തില്‍ ഈ അമ്ലങ്ങള്‍ കലരുന്നു. ഇതാണ് അമ്ലമഴ.
  • ഒരാറ്റത്തിന്‍റെ ന്യൂക്ലിയസ് വികിരണോര്‍ജ്ജത്തെ പുറപ്പെടുവിച്ചുകൊണ്ട് ശോഷണം ചെയ്യുന്ന പ്രക്രിയ : റേഡിയോ ആക്ടിവിറ്റി
  • റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് : ക്യൂറി, ബെക്കറേല്‍
  • പ്രകൃതിദത്ത റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് : ഹെന്‍റി ബെക്കറേല്‍ (1896-ല്‍)
  • റേഡിയോ ആക്ടിവിറ്റി അളക്കുന്നതിനുള്ള ഉപകരണം : ഗീഗര്‍ മുള്ളര്‍ കൗണ്ടര്‍
  • കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് : ഐറിന്‍ ജൂലിയറ്റ് ക്യൂറി, ഫ്രെഡറിക് ജൂലിയറ്റ്
  • റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കണ്ടെത്തിയത് : ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്