ആധുനിക ആവര്‍ത്തനപ്പട്ടിക  (Modern Periodic Table)

 • ആധുനിക ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് : അറ്റോമിക നമ്പറിന്‍റെ ആരോഹണക്രമത്തില്‍
 • ആധുനിക ആവര്‍ത്തന നിയമം (Modern Periodic Law)  ആവിഷ്കരിച്ചത് : മോസ്ലി
 • ആധുനിക ആവര്‍ത്തനപ്പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം  : 18
 • ആധുനിക ആവര്‍ത്തനപ്പട്ടികയിലെ പീരിയഡുകളുടെ എണ്ണം  : 7
 • ആധുനിക ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളുടെ എണ്ണം  : 118
 • ആധുനിക പീരിയോഡിക് ടേബിള്‍ ദീര്‍ഘരൂപ പീരിയോഡിക് ടേബിള്‍ (Long Form Periodic Table) 
 • എന്നറിയപ്പെടുന്നു.
 • ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും നീളം കുറഞ്ഞ പീരിയഡ് : ഒന്നാമത്തെ പീരിയഡ് 
 • ഒന്നാമത്തെ പീരിയഡ് (2 മൂലകങ്ങള്‍ – ഹൈഡ്രജന്‍, ഹീലിയം)
 • ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.

‘S’ ബ്ലോക്ക്  – ഗ്രൂപ്പ് 1,2

‘P’ബ്ലോക്ക്  – ഗ്രൂപ്പ് 13-18

‘d’ ബ്ലോക്ക്  – ഗ്രൂപ്പ് 3-12

 

‘f’ ബ്ലോക്ക്  – ലാന്‍ഥനൈഡുകള്‍, ആക്ടിനൈഡുകള്‍

 • മൂലകങ്ങളുടെ ആറ്റത്തിലെ ഷെല്ലുകളുടെ എണ്ണവും അവയുടെ പീരിയഡിന്‍റെ എണ്ണവും തുല്യമായിരിക്കും.
 • ഒന്നാം പീരിയഡിലെ മൂലകങ്ങള്‍ക്ക് ഒരു ഷെല്‍ മാത്രമേയുള്ളൂ.
 • പീരിയോഡിക് ടേബിളിന്‍റെ ഇടതുഭാഗത്ത് ലോഹങ്ങളും വലതുഭാഗത്ത് അലോഹങ്ങളും കാണപ്പെടുന്നു.
 • ബന്ധനാവസ്ഥയിലെ ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ഒരാറ്റത്തിന്‍റെ കഴിവ് : ഇലക്ട്രോനെഗറ്റിവിറ്റി (Electronegativity)
 • ന്യൂക്ലിയര്‍ ചാര്‍ജ് കൂടുന്നതിനനുസരിച്ചും ആറ്റത്തിന്‍റെ വലിപ്പം കുറയുന്നതിനനുസരിച്ചും ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു.
 • ഇലക്ട്രോനെഗറ്റിവിറ്റി സ്കെയില്‍ ആവിഷ്കരിച്ചത് : ലീനസ് പോളിങ്ങ്
 • മനുഷ്യ നിര്‍മ്മിത മൂലകങ്ങള്‍ : ട്രാന്‍സ്യുറാനിക് മൂലകങ്ങള്‍
 • ആവര്‍ത്തനപ്പട്ടികയിലെ പ്രകൃതിദത്തമൂലകങ്ങളുടെ എണ്ണം : 92
 • ആവര്‍ത്തനപ്പട്ടികയിലെ നൂറാമത്തെ മൂലകം : ഫെര്‍മിയം
 • ‘ഭൂമി’ എന്നര്‍ത്ഥം വരുന്ന മൂലകം – ടെല്യുറിയം
 • ‘ചന്ദ്രന്‍’ എന്നര്‍ത്ഥം വരുന്ന മൂലകം – സെലിനിയം
 • വനിതകളുടെ പേരിലറിയപ്പെടുന്ന മൂലകങ്ങള്‍ – ക്യുറിയം, മെയ്റ്റ്നേറിയം
 • ഗ്രീക്ക് പുരാണങ്ങളില്‍ നിന്നും പേര് ലഭിച്ച മൂലകം – ടൈറ്റാനിയം, പ്രോമിത്തിയം
 • ഓര്‍ഗനോജനുകള്‍ എന്നറിയപ്പെടുന്ന മൂലകങ്ങള്‍ – കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍
 • ഏറ്റവും ഉയര്‍ന്ന അറ്റോമിക നമ്പരും മാസ്നമ്പരും ഉള്ള സ്വാഭാവിക മൂലകം – യുറേനിയം

ഗ്രൂപ്പുകളുടെ സംയോജകത

ഗ്രൂപ്പ് 1 & 17  1

ഗ്രൂപ്പ് 2 & 16  2

ഗ്രൂപ്പ് 13 & 15  3

ഗ്രൂപ്പ് 14  4

ഗ്രൂപ്പ് 18  0