• രസതന്ത്രത്തിന്‍റെ പിതാവ് : റോബര്‍ട്ട് ബോയില്‍
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് : ലാവോസിയ
 • ഇന്ത്യന്‍ രസതന്ത്രത്തിന്‍റെ പിതാവ് : പ്രഫുല്ല ചന്ദ്ര റേ
 • കാര്‍ബണിക് രസതന്ത്രത്തിന്‍റെ പിതാവ് : ഫ്രെഡറിക് വോളര്‍
 • സോഡാപോപ്പിന്‍റെ പിതാവ് : ജോസഫ് പ്രീസ്റ്റ്ലി
 • പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത് : ആല്‍ക്കെമി
 • പ്രാചീന രസതന്ത്രത്തിന് ആല്‍ക്കെമി എന്ന പേര് നല്‍കിയത് : അറബികള്‍
 • പരമാണുസിദ്ധാന്തം ആവിഷ്കരിച്ച ആദ്യഭാരതീയ ഋഷിവര്യന്‍ : കണാദന്‍

ആറ്റം

 • ആറ്റം കണ്ടുപിടിച്ചത് : ജോണ്‍ ഡാള്‍ട്ടണ്‍
 • ആറ്റം എന്ന പദം ആദ്യമായി നിര്‍ദ്ദേശിച്ചത് – ഓസ്റ്റ്വാള്‍ഡ്
 • ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് – നീല്‍സ്ബോര്‍
 • രാസഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ദ്രവ്യത്തെ രണ്ടായി തിരിച്ചിരിക്കുന്നു : ശുദ്ധ പദാര്‍ത്ഥങ്ങള്‍  (Pure substances), മിശ്രിതങ്ങള്‍ (Mixtures)
 • മൂലകങ്ങളും സംയുക്തങ്ങളും ശുദ്ധപദാര്‍ത്ഥങ്ങളാണ്.
 • ഒരേ തരം ആറ്റങ്ങള്‍ മാത്രം ചേര്‍ന്നുണ്ടായ പദാര്‍ത്ഥം : മൂലകങ്ങള്‍ (Elements) ഉദാ : ഓക്സിജന്‍ (O), ഹൈഡ്രജന്‍ (H), നൈട്രജന്‍ (N)
 • വ്യത്യസ്ത ജാതിയിലുള്ള രണ്ടോ അതിലധികമോ ആറ്റങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ : സംയുക്തങ്ങള്‍ (Compounds)
 • ഉദാ : കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) ജലം (H2O)
 • രണ്ടോ അതിലധികമോ ജാതി തന്മാത്രകള്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ : മിശ്രിതങ്ങള്‍ (Mixtures) ഉദാ : അന്തരീക്ഷ വായു, പാല്‍
 • മിശ്രിത രൂപീകരണം ഭൗതികമാറ്റമാണ്.
 • എല്ലാ ഭാഗങ്ങളിലും ഒരേ ഗുണം പ്രകടമാക്കുന്ന മിശ്രിതങ്ങള്‍ : ഏകാത്മക മിശ്രിതങ്ങള്‍ (Homogeneous Mixtures) ഉദാ : പാല്‍, പെട്രോള്‍
 • വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഗുണങ്ങള്‍ പ്രകടമാക്കുന്ന മിശ്രിതങ്ങള്‍ : ഭിന്നാത്മക മിശ്രിതങ്ങള്‍ (Heterogeneous Mixtures)ഉദാ : എണ്ണയും ജലവും ചേര്‍ന്ന മിശ്രിതം

ആറ്റത്തിന്‍റെ അടിസ്ഥാനപരമായ മൗലികകണങ്ങള്‍.

 1. പ്രോട്രോണ്‍
 2. ഇലക്ട്രോണ്‍
 3. ന്യൂട്രോണ്‍
 • ആറ്റത്തിന്‍റെ അടിസ്ഥാനപരമായ മൗലിക കണം – ഇലക്ട്രോണ്‍
 • ഇലക്ട്രോണുകളുടെ “ദ്വൈതസ്വഭാവം” (തരംഗസ്വഭാവും കണികാസ്വഭാവും) ഉണ്ടെന്ന് നിര്‍ദ്ദേശിച്ചത് – ഡിബ്രോളി
 • ആറ്റത്തിന്‍റെ കേന്ദ്രഭാഗം – ന്യൂക്ലിയസ്
 • ന്യൂക്ലിയസിലെ കണങ്ങള്‍ (ന്യൂക്ലിയോണുകള്‍) – പ്രോട്ടോണും ന്യൂട്രോണും
 • ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോണ്‍
 • ആറ്റത്തിലെ ഭാരം കുറഞ്ഞ കണം – ഇലക്ട്രോണ്‍
 • ഒരു മൂലകത്തിന്‍റെ ‘ഐഡന്‍റിറ്റികാര്‍ഡ്’ എന്നറിയപ്പെടുന്നത് – പ്രോട്ടോണ്‍

കണം                           കണ്ടെത്തിയത്               ചാര്‍ജ്                     മാസ്                    കാണപ്പെടുന്നത്
പ്രോട്ടോണ്‍      റൂഥര്‍ഫോര്‍ഡ്             പോസിറ്റീവ്          1.67×10-27kg           ന്യൂക്ലിയസ്സില്‍
ന്യൂട്രോണ്‍       ജെയിംസ് ചാഡ്വിക്    ചാര്‍ജ്ജില്ല             1.675×10-27 kg       ന്യൂക്ലിയസ്സില്‍
ഇലക്ട്രോണ്‍   ജെ.ജെ. തോംസണ്‍       നെഗറ്റീവ്             9.1×10-31 kgf                                                                                                                                            ന്യൂക്ലിയസ്സിനു പുറത്ത് ഷെല്ലില്‍

 • എല്ലാ വസ്തുക്കളും അതിസൂക്ഷ്മകണങ്ങളായ ആറ്റങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
 • ഒരു പദാര്‍ത്ഥത്തിലെ ഏറ്റവും ചെറിയ കണം ആറ്റമാണ്.
 • ആറ്റത്തെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാദ്ധ്യമല്ല.
 • ന്യൂക്ലിയസ് കണ്ടുപിടിച്ചത് ഏണസ്റ്റ് റുഥര്‍ഫോര്‍ഡ
 • പോസിട്രോണ്‍ കണ്ടുപിടിച്ചത് – കാള്‍ ആന്‍ഡേഴ്സണ്‍
 • ആറ്റത്തിന്‍റെ സൗരയൂഥ മാതൃക – റുഥര്‍ഫോര്‍ഡ്
 • ആറ്റത്തിന്‍റെ പ്ലം-പുഡിങ് മാതൃക – ജെ.ജെ. തോംസണ്‍
 • ആറ്റത്തിന്‍റെ വേവ് മെക്കാനിക്കല്‍ മാതൃക – മാക്സ്പ്ലാങ്ക്
 • അനിശ്വിതതത്വ സിദ്ധാന്തം – ഹെയ്സന്‍ബര്‍ഗ്
 • ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപഥം : ഷെല്‍ (ഓര്‍ബിറ്റ്)
 • K,L,M,N,O  എന്നിവ ഷെല്ലുകളെ സൂചിപ്പിക്കുന്നു.
 • ഒരു ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം : 2n2 (n- ഷെല്‍ നമ്പര്‍)

Kഷെല്‍ : 2X12 = 2

Lഷെല്‍ : 2X22 = 8

Mഷെല്‍ : 2X32 = 18

Nഷെല്‍ : 2X42 = 32

Nഷെല്‍ : 2X52 = 50

 • ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണ്‍ സ്ഥിതി ചെയ്യാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള മേഖല ഓര്‍ബിറ്റല്‍ (Orbital)
 • s,p,d,f എന്നീ അക്ഷരങ്ങള്‍ ഓര്‍ബിറ്റലുകളെ പ്രതിനിധീകരിക്കുന്നു.
 • അറ്റോമിക സംഖ്യ ആദ്യമായി കണക്കാക്കിയത് മോസ്ലി.
 • ഒരാറ്റത്തിലെ ന്യൂക്ലിയസ്സിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക : മാസ് നമ്പര്‍ (A)
 • ആറ്റത്തിനുള്ളില്‍ വിവിധ – ഷെല്ലുകളിലായിഇലക്ട്രോണുകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി : ഇലക്ട്രോണ്‍ വിന്ന്യാസം
 • ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങള്‍ : ഐസോടോപ്പുകള്‍
 • ഒരേ തന്മാത്രാവാക്യവും വ്യത്യസ്ത ഘടനാ വാക്യവുമുള്ള സംയുക്തങ്ങള്‍ : ഐസോമെറുകള്‍ ഉദാ : ഗ്ലൂക്കോസ്, ഫ്രക്ടോസ്
 • സൂക്ഷ്മ കണികയുടെ എണ്ണത്തെ കുറിക്കുന്ന എസ്.ഐ. യൂണിറ്റ് : മോള്‍
 • 6.023X1023 കണികകള്‍ അടങ്ങിയ ഏതൊരു പദാര്‍ത്ഥത്തിന്‍റെയും അളവിനെ ഒരു മോള്‍ എന്നു പറയുന്നു.
 • അന്താരാഷ്ട്ര മോള്‍ ദിനം – ഒക്ടോബര്‍ 23
 • അവഗാഡ്രോ നമ്പര്‍ : 6.023X1023
 • ഒരു വസ്തുവിന്‍റെയോ അതിന്‍റെ നിശ്ചിത ഭാഗത്തിന്‍റെയോ പിണ്ഡവുമായി താരതമ്യം ചെയ്ത് മറ്റു പദാര്‍ത്ഥങ്ങളുടെ പിണ്ഡം പ്രസ്താവിക്കുന്ന രീതി : ആപേക്ഷിക മാസ്(Relative Mass)
 • ഒരാറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് : അറ്റോമിക മാസ് യൂണിറ്റ് (amu)
 • കാര്‍ബണ്‍-12 ആറ്റത്തിന്‍റെ മാസിന്‍റെ 1/12 ഭാഗമാണ് ആറ്റങ്ങളുടെ ആപേക്ഷിക മാസ് പ്രസ്താവിക്കാന്‍ യൂണിറ്റായി സ്വീകരിച്ചിരിക്കുന്നത്.
 • അറ്റോമിക മാസ് യൂണിറ്റ് ഇപ്പോള്‍ അറിയപ്പെടുന്നത് : യൂണിഫൈഡ് മാസ് (U)