ആവര്‍ത്തനപ്പട്ടിക

 • ആവര്‍ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് – മെന്‍ഡലിയേഫ്
 • ആധുനിക ആവര്‍ത്തനപ്പട്ടികയുടെ പിതാവ് – ഹെന്‍ട്രിമോസ്ലി
 • മൂലകങ്ങളുടെ ശാസ്ത്രീയമായ വര്‍ഗീകരണം മുഖേന മൂലകങ്ങളെക്കുറിച്ചുള്ള പഠനം ക്രമീകൃതവും ലളിതവുമാക്കുന്ന ഒന്നാണ് ആവര്‍ത്തനപ്പട്ടിക.
 • ചതുര്‍മൂലക സിദ്ധാന്തം (ഭൂമി, വായു, അഗ്നി, ജലം) ആവിഷ്ക്കരിച്ചത് : അരിസ്റ്റോട്ടില്‍
 • പിന്നീട് ആകാശം ഉള്‍പ്പെടുത്തി പഞ്ചഭൂത സിദ്ധാന്തം ഉണ്ടായി.
 • മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ആദ്യകാല ശ്രമങ്ങള്‍ക്ക് തുടക്കമിട്ട ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ : ലാവോസിയ
 • ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഡൊബറൈനര്‍ മൂലകങ്ങളെ സമാനഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നു വീതമടങ്ങിയ ചെറു ഗ്രൂപ്പുകളായി തരംതിരിച്ചു. അദ്ദേഹം അവയെ ത്രികങ്ങള്‍ (Triads)  എന്നു വിളിച്ചു.
 • അഷ്ടക നിയമം(Law of Octaves) ആവിഷ്കരിച്ച ഇംഗ്ലീഷ് രസതന്ത്രജ്ഞജ്ഞന്‍ : ജോണ്‍ ന്യൂലാന്‍ഡ്സ്
 • അറ്റോമികവ്യാപ്തത്തിന്‍റെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ വര്‍ഗ്ഗീകരിച്ചത് : ലോതര്‍ മേയര്‍ 
 • അറ്റോമിക വ്യാപ്തകര്‍വ് രൂപീകരിച്ചത് – ലോതര്‍മേയര്‍
 • ദിമിത്രി ഇവാനോവിച്ച് മെന്‍ഡലിയേഫ് അന്നറിയപ്പെട്ടിരുന്ന 63 മൂലകങ്ങളെ അറ്റോമിക മാസിന്‍റെ  ആരോഹണക്രമത്തില്‍ വിന്യസിച്ച് ആവര്‍ത്തനപ്പട്ടികയ്ക്ക് രൂപം നല്‍കി.
 • മൂലകങ്ങളുടെ ഗുണങ്ങള്‍ അവയുടെ അറ്റോമിക മാസിനെ ആശ്രയിച്ചിരിക്കുന്നു.
 • ആവര്‍ത്തനപ്പട്ടികയില്‍ വിലങ്ങനെയുള്ള നിരകള്‍ : പീരിയഡുകള്‍
 • ആവര്‍ത്തനപ്പട്ടികയില്‍ കുത്തനെയുള്ള കോളങ്ങള്‍ : ഗ്രൂപ്പുകള്‍
 • മെന്‍ഡലിയേഫിന്‍റെ പീരിയോഡിക് ടേബിളില്‍ 7 പീരിയഡും 9 (VIII & 0)  ഗ്രൂപ്പുകളുമുണ്ട്.