ഇന്ധനങ്ങള്‍ (Fuels)

 • ജ്വലനഫലമായി താപോര്‍ജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കള്‍ : ഇന്ധനങ്ങള്‍

ഇന്ധനങ്ങള്‍

 • ഖര ഇന്ധനങ്ങള്‍ – വിറക്, കല്‍ക്കരി
 • ദ്രാവക ഇന്ധനങ്ങള്‍ – മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍
 • വാതക ഇന്ധനങ്ങള്‍ – കോള്‍ഗ്യാസ്, പ്രൊഡ്യൂസര്‍ ഗ്യാസ്

 

 • ഒരു നിശ്ചിത മാസ് ഇന്ധനം പൂര്‍ണ്ണമായി കത്തുന്നതിന്‍റെ ഫലമായി ഉത്പാഗ്ഗിപ്പിക്കപ്പെടുന്ന താപത്തിന്‍റെ അളവ് : കലോറിക മൂല്യം (Calorific value)
 • ഇത് സാധാരണയായി ജൂള്‍/കിലോഗ്രാമിലോ (J/kg)  അല്ലെങ്കില്‍ കലോറി/ഗ്രാമിലോ (cal/g)  സൂചിപ്പിക്കുന്നു.
 • കലോറിക മൂല്യം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം : ബോംബ് കലോറിമീറ്റര്‍
 • മാതൃകാ ഇന്ധനത്തിനുണ്ടായിരിക്കേണ്ട ചില ധര്‍മ്മങ്ങള്‍ : ഉയര്‍ന്ന കലോറിക മൂല്യം, അനുയോജ്യമായ ജ്വലനോഷ്മാവ്, മിതമായ ജ്വലനോഷ്മാവ്, മിതമായ ജ്വലന നിരക്ക്, വിലക്കുറവ്, സുലഭ്യത
 • പ്രകൃത്യാലുള്ള ഇന്ധനങ്ങള്‍ : പെട്രോളിയം, തടി, കല്‍ക്കരി തുടങ്ങിയവ
 • കൃത്രിമ ഇന്ധനങ്ങള്‍ : പെട്രോള്‍, ഡീസല്‍, കോക്ക്, മണ്ണെണ്ണ തുടങ്ങിയവ
 • പചിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണിനടിയില്‍പ്പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവിന്‍റെ അസാന്നിദ്ധ്യത്തിലും ഉന്നതതാപനിലയിലും മര്‍ദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന ഇന്ധനങ്ങള്‍ : ഫോസില്‍ ഇന്ധനങ്ങള്‍
 • ഫോസിലിന്ധനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ : കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകങ്ങള്‍
 • പ്രൊഡ്യൂസര്‍ ഗ്യാസിലെ ഘടകങ്ങള്‍ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍
 • വാട്ടര്‍ ഗ്യാസിലെ ഘടകങ്ങള്‍ : കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രജന്‍
 • ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‍റെ ഭാരം : 14.2 

        kg

 • ബയോഗ്യാസിലും പ്രകൃതിവാതകത്തിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകം : മീഥെയ്ന്‍
 • ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകം : മീഥെയ്ന്‍
 • വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം : ഏവിയേഷവ് സ്പിരിറ്റ്
 • കോള്‍ ഗ്യാസില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ : ഹൈഡ്രജന്‍, മീഥെയ്ന്‍, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍
 • ഒഴുകുന്ന സ്വര്‍ണം, മിനറല്‍ ഓയില്‍ എന്നീ പേരുകളിലറിയപ്പെടുന്നത് : പെട്രോളിയം
 • ലോകത്തിലാദ്യമായി എണ്ണ ഖനനം ആരംഭിച്ച രാജ്യം : ചൈന
 • ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ അളവ് രേഖപ്പെടുത്താനുള്ള സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ് : ബാരല്‍
 • ക്രൂഡ് ഓയിലിനെ എന്തിന് വിധേയമാക്കിയാണ് പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളും വേര്‍തിരിച്ചെടുക്കുന്നത് : ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ (അംശിക സ്വേദനം)
 • പെട്രോളിയം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് : ജോര്‍ജ് ബൗര്‍ (ജര്‍മ്മനി)
 • പെട്രോളിയം കത്തുമ്പോള്‍ പ്രധാനമായും പുറന്തള്ളപ്പെടുന്നത് : കാര്‍ബണ്‍ ഡൈ ഓക്സൈഡ്
 • പെട്രോളിയത്തിന്‍റെ നിലവാരം പറയുന്ന നമ്പര്‍ : ഒക്ടേന്‍ നമ്പര്‍
 • ഡീസലിന്‍റെ നിലവാരം പറയുന്നത് : സീറ്റേന്‍ നമ്പര്‍
 • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോള്‍ കിട്ടുന്ന ഉല്‍പന്നങ്ങള്‍ : നാഥ്ത, ഡീസല്‍, ബിറ്റുമിന്‍,
 • ലൂബ്രിക്കേറ്റിംഗ് ഓയില്‍, പാരഫിന്‍ വാക്സ്, ഫ്യുവല്‍ ഓയില്‍, മണ്ണെണ്ണ, പെട്രോള്‍
 • പെട്രോളിയം അല്ലാതെ ഭൂമിക്കടിയില്‍ കാണപ്പെടുന്ന വാതക ഇന്ധനം : പ്രകൃതി വാതകം
 • പ്രവര്‍ത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടം : അസമിലെ ദിഗ്ബോയ്
 • ഏഷ്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കപ്പെട്ടത് : അസമിലെ ദിഹ്ബോയ്
 • ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രകൃതിവാതക നിക്ഷേപമുള്ള രാജ്യം : റഷ്യ
 • ഇന്ത്യയിലെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രം : ബോംബെ ഹൈ
 • പെട്രോളിയത്തിന്‍റെ അസംസ്കൃത രൂപം : ക്രൂഡ് ഓയില്‍
 • മണ്ണെണ്ണയുടെ മറ്റൊരു പേര് : പാരഫിന്‍ ഓയില്‍
 • റോഡ് ടാര്‍ ചെയ്യാനുപയോഗിക്കുന്ന പദാര്‍ത്ഥം : ബിറ്റുമിന്‍
 • 1960-ല്‍ ബാഗ്ദാദില്‍ രൂപം കൊണ്ട എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ : OPEC (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്)
 • ഭാവിയുടെ ഇന്ധനം : ഹൈഡ്രജന്‍
 • ഹരിത ഇന്ധനം : ഹൈഡ്രജന്‍
 • പ്രധാനപ്പെട്ട വാതക ഇന്ധനങ്ങള്‍ : പ്രകൃതി വാതകം, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍.പി.ജി), പ്രൊഡ്യൂസര്‍ ഗ്യാസ്, വാട്ടര്‍ ഗ്യാസ്, കോള്‍ ഗ്യാസ്, ബയോഗ്യാസ്
 • പാചക വാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ : ബ്യൂട്ടെയ്ന്‍, പ്രൊപ്പെയ്ന്‍, ഈഥെയ്ന്‍
 • എല്‍.പി.ജി.യിലെ പ്രധാന ഘടകം : ബ്യൂട്ടെയ്ന്‍
 • പാചക വാതകത്തിന് മണം നല്‍കുന്ന വസ്തു : ഈഥൈല്‍ മെര്‍കാപ്റ്റന്‍
 • വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം : ബെന്‍സീന്‍
 • ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ഫോസിലിന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് : കല്‍ക്കരി
 • കല്‍ക്കരിയിലെ പ്രധാന ഘടകം : കാര്‍ബണ്‍
 • കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്‍റെ അളവിനനുസരിച്ച് തരം തിരിച്ചിരിക്കുന്നത് : പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമിനസ്, ആന്ത്രസൈറ്റ് കാര്‍ബണിന്‍റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനം : ആന്ത്രസൈറ്റ് (92-98%)
 • കാര്‍ബണിന്‍റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദം : പീറ്റ്
 • കല്‍ക്കരിയുടെ രൂപപ്പെടലിനെ ആദ്യ ഘട്ടമായി കരുതപ്പെടുന്നത് : പീറ്റ്
 • പെട്രോളിയം ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം : സൗദി അറേബ്യ
 • പ്രകൃതിയില്‍ സ്വാഭാവികമായും തുടര്‍ച്ചയായും ഉണ്ടാവുന്നതും ഉപയോഗം കൊണ്ടു തീര്‍ന്നു
 • പോവാത്തതുമായ ഊര്‍ജ്ജസ്ത്രോതസ്സുകള്‍ : പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്ത്രോതസുകള്‍ (Renewable or non-conventional energy source)
 • സൗരോര്‍ജ്ജം, കാറ്റിന്‍ നിന്നുള്ള ഊര്‍ജ്ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവ പിണ്ഡം എന്നിവയൊക്കെ ഏതു വിഭാഗത്തില്‍പ്പെടുന്ന ഊര്‍ജ്ജസ്രോതസാണ് : പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസ് (Non-renewable or conventional energy source)
 • ഫോട്ടോ വോള്‍ട്ടായിക് സെല്ലിന്‍റെ ഉപയോഗം : സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുന്നു.
 • കേരളത്തില്‍ കാറ്റാടിപ്പാടം ഉള്ള ഒരു സ്ഥലം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്
 • സമുദ്രജലത്തിന്‍റെ താപവ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാര്‍ഗത്തിന്‍റെ പേര് : OTEC (ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍സര്‍വേഷന്‍)
 • ലോകത്തിലെ ആദ്യ പരീക്ഷണാടിസ്ഥാനത്തിലുള്ള ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറായEAST (എക്സ്പെരിമെന്‍റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്ടിവിറ്റി ടൊകാമക് സ്ഥാപിതമായത് : ചൈന
 • ഹൈഡ്രജന്‍റെ കലോറിക മൂല്യം : 150 kJ/g
 • റോക്കറ്റ് ഇന്ധനങ്ങള്‍ അറിയപ്പെടുന്നത് : പ്രൊപ്പല്ലന്‍റുകള്‍
 • സോളാര്‍ കുക്കര്‍, സോളാര്‍ പാനല്‍, സോളാര്‍ ലാമ്പുകള്‍ എന്നിവ പ്രചരിപ്പിക്കാന്‍ കേരളത്തില്‍
 • പ്രവര്‍ത്തിക്കുന്ന സ്ഥാപനം ANERT (ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷനല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി)
 • ഭൂമിക്കുള്ളില്‍ താപരൂപത്തില്‍ സംഭരിക്കപ്പെടുന്ന ഊര്‍ജ്ജം : ജിയോ തെര്‍മല്‍ ഊര്‍ജ്ജം
 • സി.എന്‍.ജി.യുടെ പൂര്‍ണ്ണരൂപം കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്
 • സി.എന്‍.ജി.യിലെ പ്രധാന ഘടകം : മീഥെയ്ന്‍